Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

പാവപ്പെട്ടവർക്കോ കുട്ടികൾക്കോ വനിതകൾക്കോ വേണ്ടിയല്ല ബിൽ അവതരിപ്പിച്ചതെന്ന് അതു കൊണ്ടുവന്ന സർക്കാരിന് തന്നെ അറിയാം, കെ രാധാകൃഷ്ണൻ


ന്യൂഡൽഹി : വഫഖ് ഭേദഗതി ബില്ലിലൂടെ സമൂഹത്തെ ഭിന്നിപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് കെ. രാധാകൃഷ്ണൻ എം.പി . വഖഫ് ഭേദഗതി ബിൽ ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയമമന്ത്രി അവകാശപ്പെട്ടതു പോലെ പാവപ്പെട്ടവർക്കോ കുട്ടികൾക്കോ വനിതകൾക്കോ വേണ്ടിയല്ല ബിൽ അവതരിപ്പിച്ചതെന്ന് അതു കൊണ്ടുവന്ന സർക്കാരിന് തന്നെ അറിയാം.

തെറ്റായ സമീപനത്തിലൂടെ സമൂഹത്തെ ഭിന്നിപ്പിക്കാനുള്ള ശ്രമമാണ് സർക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിക്കൊണ്ടിരിക്കുന്നത് എന്ന് രാധാകൃഷ്ണൻ പറഞ്ഞു

കേരളത്തിലെ ദേവസ്വം ബോർഡിലെ ഒരംഗത്തിന്റെ പേര് ക്രിസ്ത്യൻ പേരുമായി സാമ്യം വന്നതിന്റെ പേരിൽ, അവർ ക്രിസ്ത്യാനിയാണെന്ന് തെറ്റിദ്ധരിച്ച് വലിയ കലാപം ഉണ്ടായി. 1987ൽ ഹിന്ദുക്ഷേത്രം ഹിന്ദുക്കൾക്ക് വിട്ടുകൊടുക്കണമെന്ന് പറഞ്ഞ് വലിയ സമരം അന്നാണ് നടത്തിയത്’, രാധാകൃഷ്ണൻ ഓർമിപ്പിച്ചു.ഇക്കാര്യം പറയുന്നതിനിടെ ‘ബഹുമാനപ്പെട്ട മന്ത്രി സുരേഷ് ഗോപി ഇക്കാര്യം ശ്രദ്ധിക്കുന്നുണ്ടെന്നും കെ. രാധാകൃഷ്ണൻ പറഞ്ഞു. ഇതിനെതിരെ മന്ത്രി രംഗത്തെത്തി. സുരേഷ് ഗോപിയുടെ പേര് പരാമർശിച്ചതിനെത്തുടർന്ന് ചെയറിലുണ്ടായിരുന്ന ദിലീപ് സൈകിയ, അദ്ദേഹത്തിന് എന്തെങ്കിലും വിശദീകരിക്കാനുണ്ടോയെന്ന് ചോദിച്ചു. തുടർന്നാണ് സുരേഷ് ഗോപി മറുപടി നൽകിയത്.

വഖഫ് ഭേദഗതി ബിൽ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കേരളനിയമസഭ പ്രമേയം പാസാക്കിയതിനെ സുരേഷ് ഗോപി വിമർശിച്ചു. വഖഫ് നിയമഭേദഗതി യാഥാർഥ്യമാകുന്നതോടെ കേരളനിയമസഭയിൽ പാസ്സാക്കിയ പ്രമേയം അറബിക്കടലിൽ മുങ്ങിപ്പോകുമെന്ന് സുരേഷ് ഗോപി പറഞ്ഞു


Read Previous

സ്വദേശ് ദർശൻ 2.0 പദ്ധതിക്ക് കീഴിൽ ലോകോത്തര ജല വിനോദസഞ്ചാര കേന്ദ്രമായി ആലപ്പുഴ കേന്ദ്രം ചെലവിടുന്നത് 93 കോടി

Read Next

തകര്‍പ്പന്‍ അര്‍ദ്ധ സെഞ്ച്വറിയുമായി ജോസ് ബട്‌ലറും മികച്ച പിന്തുണയുമായി സായ് സുദര്‍ശനും 

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »