ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക് അധികാരമില്ല, ചെയര്മാന് കത്തയച്ച് മഹുവ
തിരുവനന്തപുരം: തലസ്ഥാനത്ത് കൗമാര കലാപൂരത്തിന് തുടക്കം. 63 -ാ മത് സംസ്ഥാന സ്‌കൂള്‍ കലോത്സവം ഉദ്‌ഘാടനം ചെയ്‌ത് മുഖ്യമന്ത്രി പിണറായി വിജയന്‍. രാവിലെ 9 മണിക്ക് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ പൊതു വിദ്യാഭ്യാസ ഡയറക്‌ടര്‍ പതാക ഉയര്‍ത്തിയിരുന്നു. ഇതിന് ശേഷമാണ് മുഖ്യമന്ത്രിയെത്തി ഔപചാരിക ഉദ്‌ഘാടനം നിര്‍വഹിച്ചത്.
ഒന്നാം വേദിയായ നിളയിലാണ് ഔപചാരിക ഉദ്‌ഘാടനം നടന്നത്. ഉദ്‌ഘാടനത്തിന് മുന്നോടിയായി സ്വാഗത ഗാനത്തിന്‍റെ ദൃശ്യാവിഷ്‌കരണവും അരങ്ങേറി. വിവിധ നൃത്തരൂപങ്ങള്‍ ഏകോപിപ്പിച്ചായി രുന്നു ദൃശ്യാവിഷ്‌കാരം. ശ്രീനിവാസന്‍ തൂണേരി രചിച്ച് കാവാലം ശ്രീകുമാര്‍ ഈണം പകര്‍ന്ന ഗാനത്തിനൊത്ത് ചുവടുവച്ചത് കേരള കലാമണ്ഡലത്തില്‍ നിന്നുള്ള കുട്ടികളായിരുന്നു ഒപ്പം പൊതു വിദ്യാലയങ്ങളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥികളും അണി നിരന്നു.
മോഹിനിയാട്ടം, ഭരതനാട്യം കുച്ചിപ്പുടി, കഥകളി, കേരള നടനം, തിരുവാതിരക്കളി, ഒപ്പന , മാര്‍ഗം കളി, എന്നിവയൊക്കെ വേദിയില്‍ മനം മയക്കുന്ന ചുവടുകളുമായി എത്തി. ഒമ്പതര മിനിറ്റ് നീണ്ടുനിന്ന നൃത്താവിഷ്‌കാരം മുഖ്യ വേദിയിലെ സദസ് കണ്ണിമ ചിമ്മാതെ കണ്ട് മനം നിറച്ചു. കേരളത്തിന്‍റെ നവോഥാനം, ചരിത്രം, കല, പാരമ്പര്യം, ഐക്യം, അഖണ്ഡത എന്നിവ ഉൾക്കൊള്ളിച്ച് കൊണ്ടുള്ള വരികള്‍ ഏറെ ആകര്‍ഷകമായിരുന്നു.
വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി അധ്യക്ഷത വഹിച്ചു. പൊതു വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണി ജോര്‍ജ് സ്വാഗതം പറഞ്ഞു. മന്ത്രിമാരായ ജിആര്‍ അനില്‍, കെ.രാജന്‍, എകെ ശശീന്ദ്രന്‍, റോഷി അഗസ്റ്റിന്‍, കെഎന്‍ ബാലഗോപാല്‍ തുടങ്ങി 29 മുഖ്യാതിഥികള്‍ പരിപാടിയില്‍ പങ്കെടുത്തു.