ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
റിയാദ്: പ്രവാസത്തിന്റെ തീക്ഷ്ണാനുഭവങ്ങൾ കോറിയിട്ട ‘കനൽ മനുഷ്യർ’ എന്ന പുസ്തകത്തെ ആസ്പദമാക്കി പ്രിയദർശിനി പബ്ലിക്കേഷൻ റിയാദ് ചാപ്റ്റർ സർഗ സംവാദം സംഘടിപ്പിച്ചു. കെ.പി.സി.സി പബ്ലിക്കേഷൻ വിഭാഗത്തിെൻറ ‘എഴുത്തുകാരും പുസ്തകങ്ങളും’ എന്ന പരിപാടിയുടെ ഭാഗമായാണ് മുതിർന്ന മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ നജിം കൊച്ചുകലുങ്ക് രചിച്ച ഈ കൃതി ചർച്ച ചെയ്തത്.

റിയാദ് മീഡിയ ഫോറം പ്രസിഡൻറ് അഷ്റഫ് വേങ്ങാട്ട് പരിപാടി ഉദ്ഘാടനം ചെയ്തു. പ്രവാസ ജീവിതത്തിന്റെ പൊള്ളുന്ന യാഥാർത്ഥ്യങ്ങളും സൗദി അറേബ്യയിലെ തന്റെ അനുഭവങ്ങളും എഴുത്തുകാരൻ ചടങ്ങിൽ പങ്കുവെച്ചു. അനുഭവക്കുറിപ്പുകളടങ്ങിയ പുസ്തക രചനയുടെ പശ്ചാത്തലവും അനുഭവങ്ങളും നജിം കൊച്ചുകലുങ്ക് വിവരിച്ചു.
വായനക്കാരും എഴുത്തുകാരനും നേരിട്ട് സംവദിച്ച വേദി പുസ്തകത്തിലെ പ്രമേയങ്ങളെ കൂടുതൽ ആഴത്തിൽ വിശകലനം ചെയ്തു. പ്രിയദർശിനി പബ്ലിക്കേഷൻ സൗദി കോഓഡിനേറ്റർ നൗഫൽ പാലക്കാടൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. അക്കാദമിക് കൗൺസിൽ അംഗം നാദിർഷ റഹ്മാൻ സ്വാഗതവും സക്കീർ ദാനത്ത് നന്ദിയും പറഞ്ഞു.

ഒ.ഐ.സി.സി സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് സലിം കളക്കര, ഷിഹാബ് കൊട്ടുകാട്, അബ്ദുള്ള വല്ലാഞ്ചിറ, നാസർ കാരന്തൂർ, റഫീഖ് പന്നിയങ്കര, നാസർ കാരക്കുന്ന് , രഘുനാഥ് പറശ്ശിനിക്കടവ്, ജയൻ കൊടുങ്ങല്ലൂർ, നിഖില, ഖമർ ഭാനു അബ്ദുസ്സലാം,മുഹമ്മദലി മണ്ണാർക്കാട്,സിദ്ധിഖ് കല്ലുപറമ്പൻ, ജലീൽ ആലപ്പുഴ,സത്താർ താമരത്ത്, സലിം പള്ളിയിൽ, സൈഫുന്നിസ സിദ്ധിഖ് തുടങ്ങിയവർ ചർച്ചയിൽ സംസാരിച്ചു.

പുസ്തകത്തിലെ പ്രധാന കഥാപാത്രമായ സാമൂഹിക പ്രവർത്തകൻ ശിഹാബ് കൊട്ടുകാട്, ആസ്വാദന ക്കുറിപ്പ് തയ്യാറാക്കിയ നിഖില സമീർ, രചയിതാവ് എന്നിവരടങ്ങിയ പാനലുമായി സദസിന്റെ പ്രത്യേക മുഖാമുഖം സെഷനും നടന്നു. “നഷ്ടപ്പെട്ട ദിനങ്ങളുടെ പാട്ടുകാരന്‍ ഞാന്‍, വിലാപത്തിന്‍ നദിപോല്‍ ഇരുണ്ടൊരീ പാത താണ്ടുമ്പോള്‍” എന്ന് തുടങ്ങുന്ന ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ ഗസൽ എന്ന കവിത ചൊല്ലി ഹിബ അബ്ദുസ്സലാം കനൽ മനുഷ്യരെ കുറിച്ച് ചർച്ച ചെയ്ത സംവാദ വേദിക്ക് അർത്ഥപൂർണ്ണമായി വിരാമം കുറിച്ചു.
സുരേഷ് ശങ്കർ, ഷിബു ഉസ്മാൻ ,ജോൺസൺ മാർക്കോസ് ,ജംഷാദ് തുവ്വൂർ, നാസർ വലപ്പാട്, ഷറഫ് ചിറ്റൻ,മുജീബ് സി ഡി, സന്തോഷ് ബാബു, സമീർ മാളിയേക്കൽ, ശറഫുദ്ധീൻ വാഴക്കാട്, എന്നിവർ ചർച്ചാ വേദിയിൽ സംബന്ധിച്ചു.
