
റിയാദ് : കണ്ണൂര്‍ കരിബം സ്വദേശി കൊണിയന്‍കണ്ടി പ്രകാശൻ പളങ്ങാടന്‍ (48), റിയാദിൽ നിര്യാതനായി.റിയാദ് മുസാമിയിൽ ഗ്ലാസ് ഷോപ്പിലെ ജോലി ജോലിക്കാരൻ ആയ പ്രകാശനെ ബിപി കൂടുതലായി മുസാഹിമിയ ഹോസ്പിറ്റലിൽ എത്തിക്കുകയും അവിടെനിന്ന് റിയാദ് സുമേഷി കിംഗ് സൗദു ഹോസ്പിറ്റലിൽ വിദഗ്ധ ചികിത്സയ്ക്കായി പ്രവേശിപ്പിക്കുകയും ചെയ്തു, 13 ദിവസം ആശുപത്രിയിൽ ശസ്ത്രക്രിയകൾ കഴിഞ്ഞ് അബോധ അവസ്ഥയിൽ തുടർന്നെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല,
കഴിഞ്ഞ പത്തുവര്‍ഷമായിമു മുസാമിയയില്‍ ജോലി ചെയ്തു വരുകയായിരുന്നു പ്രകാശന്‍, ഭാര്യ മഞ്ജുള, രണ്ടു മക്കള്‍ മക്കൾ ആവണി (18), ആദിത്ത് (13)
മൃതദേഹം നാട്ടിൽ എത്തിക്കുന്നതിനും നിയമപരമായ രേഖകൾ തയ്യാറാക്കുന്നതിനും നാസർ കല്ലറയുടെ നേതൃത്വത്തിലുള്ള ഓഐസിസി പ്രവർത്തകരായ ജയൻ മാവിള, ശ്യാംകുമാർ അഞ്ചലും മറ്റ് സുഹൃത്തുക്കളും സ്പോൺസറും കൂടെയുണ്ട്.
നിയമ നടപടികള്‍ പൂര്‍ത്തിയായതായും മൃതദേഹം ഇന്ന് വൈകീട്ട് നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് സാമുഹ്യ പ്രവര്‍ത്തകന്‍ നാസര്‍ കല്ലറ അറിയിച്ചു