Breaking News :

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

കോഴിക്കോട് കേന്ദ്രീകരിച്ച് സ്വകാര്യ സർവകലാശാല സ്ഥാപിക്കാൻ കാന്തപുരം വിഭാഗം; 100 കോടിയുടെ പദ്ധതി


കോഴിക്കോട്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‍ലിയാറുടെ നേതൃത്വത്തിലുള്ള സുന്നി വിഭാഗം കേരളത്തില്‍ സ്വകാര്യ സര്‍വകലാശാല സ്ഥാപിക്കുന്നു. തിങ്കളാഴ്ച ചേര്‍ന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ കാന്തപുരം വിഭാഗത്തിന്റെ മുശാവറ യോഗത്തിലാണ് തീരുമാനം. നിര്‍ദ്ദിഷ്ട സര്‍വകലാശാലയുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി 100 കോടി രൂപ നീക്കിവയ്ക്കാനും തീരുമാനിച്ചു.

സംഘടനക്ക് കീഴിലുള്ള പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങളെ പുതിയ സര്‍വകലാശാലക്ക് കീഴില്‍ ഏകോപിപ്പിക്കാനാണ് സമസ്ത മുശാവറ യോഗം തീരുമാനിച്ചത്. ഇതിനാവശ്യമായ പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കും.

പരമ്പരാഗത വിദ്യാഭ്യാസ സംവിധാനങ്ങളെയും മെഡിക്കല്‍, വാണിജ്യ മേഖലയിലെ പുതിയ സംരംഭങ്ങ ളെയും എങ്ങനെ നവീകരിക്കാം എന്നതിനെക്കുറിച്ചുള്ള ഗവേഷണങ്ങള്‍ പ്രോത്സാഹിപ്പിക്കും. കോഴി ക്കോട് കേന്ദ്രീകരിച്ചായിരിക്കും സ്വകാര്യ സര്‍വകലാശാല സ്ഥാപിക്കുക. സാമൂഹിക ശാസ്ത്രങ്ങള്‍ക്കും മാനവിക വിഷയങ്ങള്‍ക്കും പ്രാരംഭ ഘട്ടത്തില്‍ മുന്‍ഗണന നല്‍കുമെന്ന് സമസ്തയുടെ വാര്‍ത്താക്കു റിപ്പില്‍ പറയുന്നു. ആധുനിക സാങ്കേതികവിദ്യ ഉള്‍പ്പെടെയുള്ള മറ്റ് വിഷയങ്ങള്‍ പിന്നീട് ചേര്‍ക്കും.

നിലവില്‍ ഇന്ത്യയിലും വിദേശത്തുമുള്ള സര്‍വകലാശാലകളുമായി കൈകോര്‍ത്ത് സമസ്ത അതിന്റെ വിദ്യാഭ്യാസ സ്ഥാപനങ്ങളും കോഴ്‌സുകളും നടത്തുന്നുണ്ടെന്നും പ്രസ്താവനയില്‍ പറയുന്നു. എല്ലാ കോഴ്‌സുകളെയും ഒരു കുടക്കീഴില്‍ കൊണ്ടുവരാനാണ് നിര്‍ദ്ദിഷ്ട സര്‍വകലാശാല ലക്ഷ്യമിടുന്നത്. സമസ്തയുടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ രാജ്യത്തും വിദേശത്തുമുള്ള 60 സര്‍വകലാശാലകളുമായി അക്കാദമിക് സഹകരണം പുലര്‍ത്തുന്നുണ്ടെന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.


Read Previous

അനുഭാവികളായവര്‍ക്കും പാര്‍ട്ടി ബന്ധുക്കളായവര്‍ക്കും മദ്യപിക്കുന്നത് തുടരാം; വിലക്ക് അംഗങ്ങൾക്ക് മാത്രം; വിശദീകരണവുമായി എംവി ഗോവിന്ദൻ

Read Next

ദുരിതം പേറി ജീവിതം, കേരളം വരണ്ടുണങ്ങുമ്പോഴും ചുറ്റും വെള്ളക്കെട്ട്, പൊറുതി മുട്ടി വേമ്പനാടന്‍ തീരം; വീടുപേക്ഷിക്കാന്‍ നിര്‍ബന്ധിതരായി നാട്ടുകാര്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »