ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
റിയാദ്:”സൃഷ്ടാവിന്റെ പ്രതിനിധികളാണ് മനുഷ്യർ. സഹജീവികളോട് കരുണ്യം കാണിക്കുകയും അവരെ ചേർത്തുപിടിക്കുകയും ചെയ്യുക എന്നതാണ് ഓരോ വിശ്വാസിയുടെയും ധർമ്മം” സെന്റിനറി ആഘോഷിക്കുന്ന സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പഠിപ്പിക്കുന്നതും ഇതേ മാനവിക മൂല്യങ്ങൾ ആണ് .
എല്ലാ വൈവിധ്യങ്ങളെയും ഉൾക്കൊള്ളാനും വേദനിക്കുന്നവന്റെ കണ്ണുനീരൊപ്പാനും മനുഷ്യത്വത്തിന് മാത്രമേ സാധിക്കൂ എന്ന് സമ്മേളനം ഓർമ്മിപ്പിച്ചു.

കാന്തപുരത്തിന്റെ കേരള യാത്രയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഇന്ത്യൻ കൾച്ചറൽ ഫൌണ്ടേഷൻ റിയാദ് റീജിയൻ (ഐ.സി.എഫ്) സംഘടിപ്പിച്ച ‘ പ്രവാസവും മനുഷ്യർക്കൊപ്പം ‘ ഐക്യദാർഢ്യസ മ്മേളനം ബത്തയിലെ ഡി പാലസിൽ നടന്നു. ജാതി-മത-വർണ്ണ വിവേചനങ്ങൾക്കതീതമായി മനുഷ്യ ത്വത്തിന്റെ വലിയ സന്ദേശം ഉയർത്തിപ്പിടിക്കുന്നതായിരുന്നു സമ്മേളനം. ആരിഫ് ചുഴലിയും ടീമും തീം സോങ്ങ് അവതരിപ്പിച്ചു. ഇബ്രാഹിം കരീം സ്വാഗതം പറഞ്ഞു.
മുഹമ്മദ് കുട്ടി സഖാഫി അധ്യക്ഷത വഹിച്ച സമ്മേളനം ഷാഹിദ് അഹ്‌സനി ഉദ്ഘാടനം ചെയ്തു.
ഭരണഘടനയും മാനവികതയും നേരിടുന്ന വെല്ലുവിളികൾക്കിടയിൽ കാന്തപുരത്തിന്റെ കേരള യാത്രയുടെ പ്രസക്തി വർത്തമാന കാലത്തേ സംഭവ വികാസങ്ങളെ ഉദ്ധരിച്ചു കൊണ്ട് സൈനുദ്ധീൻ കുനിയിൽ പറഞ്ഞു

കേരള യാത്രയുടെ ഭാഗമായി ഭരണാധികാരികൾക്ക് കൈമാറിയ വികസന രേഖയെക്കുറിച്ചുള്ള ചർച്ചകൾ സമ്മേളനത്തിൽ സജീവമായിരുന്നു. നാടിന്റെ സമഗ്രമായ പുരോഗതി ലക്ഷ്യമിട്ട് വിദ്യാ ഭ്യാസം, ആരോഗ്യം, തൊഴിൽ, പരിസ്ഥിതി, കാരുണ്യം, സേവനം, വാണിജ്യം, മാലിന്യ നിർമ്മാർജ്ജനം തുടങ്ങി സർവ്വ മേഖലകളെയും സ്പർശിക്കുന്ന ഒരു മികച്ച രേഖയാണിതെന്ന് സമ്മേളനം വിലയിരുത്തി. വരാനിരിക്കുന്ന തലമുറയുടെ ക്ഷേമം മുൻനിർത്തി തയ്യാറാക്കിയ ഇത്തരം വികസന ആശയങ്ങൾ നടപ്പിലാക്കുന്നത് നാടിന് വലിയ ഗുണം ചെയ്യുമെന്നും മാനവിക താല്പര്യത്തോടെയുള്ള ഇത്തരം ശ്രമങ്ങളെ കക്ഷിരാഷ്ട്രീയ ഭേദമന്യേ എല്ലാവരും പിന്തുണയ്ക്കണമെന്നും സമ്മേളനം ആഹ്വാനം ചെയ്തു.
റിയാദിലെ സാമൂഹ്യ-രാഷ്ട്രീയ രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങൾ സമ്മേളനത്തിന് ആശംസകൾ നേർന്നു. സലിം കളക്കര, സത്താർ താമരത്ത്, സഫറുദ്ധീൻ താഴേക്കോട്, നജീം കൊച്ചുകലുങ്ക്, ഇബ്രാഹിം സുബ്ഹാൻ, ജയൻ കൊടുങ്ങല്ലൂർ, നൗഫൽ പാലക്കാടൻ, ഷിബു ഉസ്മാൻ, ഹനീഫ ഗ്ലോബൽ, ശിഹാബ് കൊട്ടുകാട്, സലാം വടകര എന്നിവർ ചടങ്ങിൽ സംസാരിച്ചു.
