കാ​​​രു​​​ണ്യ ഇ​​​ന്‍​ഷ്വ​​​റ​​​ന്‍​സ് പ​​​ദ്ധ​​​തി; ഭീ​​​മ​​​മാ​യ തു​​​ക കു​​​ടി​​​ശി​​​ക​​​, കേ​​​ര​​​ള​​​ത്തി​​​ലെ 140 സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​ക​​​ള്‍ പി​​​ന്മാ​​​റി. പ​​​ദ്ധ​​​തി​​​യു​​​മാ​​​യി സ​​​ഹ​​​ക​​​രിച്ചി​​​രു​​​ന്ന​​​ത് കേ​​​ര​​​ള​​​ത്തി​​​ലെ 400ഓളം സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​ക​​​ള്‍


തിരുവനന്തപുരം: : ഭീ​​​മ​​​മാ​​​യ തു​​​ക കു​​​ടി​​​ശി​​​ക​​​യാ​​​യ​​​തോ​​​ടെ കാ​​​രു​​​ണ്യ ഇ​​​ന്‍​ഷ്വ​​​റ​​​ന്‍​സ് പ​​​ദ്ധ​​​തി​​​യി​​​ല്‍​നി​​​ന്നു കേ​​​ര​​​ള​​​ത്തി​​​ലെ 140 സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​ക​​​ള്‍ പി​​​ന്മാ​​​റി​​​യ​​​താ​​​യി ക​​​ണ​​​ക്കു​​​ക​​​ൾ. സം​​​സ്ഥാ​​​ന​​​ത്തെ സാ​​​ധാ​​​ര​​​ണ​​​ക്കാ​​​രാ​​​യ നി​​​ര​​​വ​​​ധി ​​​പേ​​​ർ​​​ക്ക് വ​​​ലി​​​യ ചി​​​കി​​​ത്സാ ചെ​​​ല​​​വി​​​ൽ​​​നി​​​ന്ന് ആ​​​ശ്വാ​​​സം ന​​​ൽ​​​കു​​​ന്ന പ​​​ദ്ധ​​​തി​​​യാ​​​യി​​​രു​​​ന്നു കാ​​​രു​​​ണ്യ ആ​​​രോ​​​ഗ്യ സു​​​ര​​​ക്ഷാ പ​​​ദ്ധ​​​തി (കാ​​​സ്പ്).

കെ.​​​എം. മാ​​​ണി ധ​​​ന​​​മ​​​ന്ത്രി​​​യാ​​​യി​​​രു​​​ന്ന​​​പ്പോ​​​ഴാ​​​ണ് പ​​​ദ്ധ​​​തി ഫ​​​ല​​​പ്ര​​​ദ​​​മാ​​​യി ന​​​ട​​​പ്പാ​​​ക്കി​​​യ​​​ത്. ദു​​​ർ​​​ബ​​​ല​​​രും ദ​​​രി​​​ദ്ര​​​രു​​​മാ​​​യ 64 ല​​​ക്ഷ​​​ത്തോ​​​ളം വ​​​രു​​​ന്ന ഗു​​​ണ​​​ഭോ​​​ക്താ​​​ക്ക​​​ൾ​​​ക്ക് ആ​​​ശു​​​പ​​​ത്രി ചി​​​കി​​​ത്സ​​​യ്ക്കാ​​​യി അ​​​ഞ്ചു​​​ല​​​ക്ഷം രൂ​​​പ​​​വ​​​രെ ന​​​ൽ​​​കി​​​യി​​​രു​​​ന്ന പ​​​ദ്ധ​​​തി​​​യു​​​മാ​​​യി കേ​​​ര​​​ള​​​ത്തി​​​ലെ നാ​​​നൂ​​​റോ​​​ളം സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​ക​​​ളാ​​​ണു സ​​​ഹ​​​ക​​​രി ച്ചി​​​രു​​​ന്ന​​​ത്.

രോ​​​ഗി ആ​​​ശു​​​പ​​​ത്രി വി​​​ട്ട് 15 ദി​​​വ​​​സ​​​ത്തി​​​ന​​​കം സ​​​ര്‍​ക്കാ​​​ര്‍ പ​​​ണം കൈ​​​മാ​​​റ​​​ണ​​​മെ​​​ന്ന​​​താ​​​ണ് വ്യ​​​വ​​​സ്ഥ. പ​​​ണം ന​​​ൽ​​​കു​​​ന്ന​​​തു വൈ​​​കി​​​യാ​​​ൽ ഓ​​​രോ ദി​​​വ​​​സ​​​ത്തി​​​നും പ​​​ലി​​​ശ​​​യും ന​​​ല്‍​ക​​​ണം. എ​​​ന്നാ​​​ല്‍, മാ​​​സ​​​ങ്ങ​​​ളാ​​​യി ആ​​​ശു​​​പ​​​ത്രി​​​ക​​​ൾ​​​ക്ക് ന​​​ൽ​​​കാ​​​നു​​​ള്ള തു​​​ക കു​​​ടി​​​ശി​​​ക​​​യാ​​​ണ്. ക​​​ണ്ണൂ​​​ർ ജി​​​ല്ല​​​യി​​​ല്‍ മാ​​​ത്രം 80 കോ​​​ടി രൂ​​​പ സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​ക​​​ള്‍​ക്കു കി​​​ട്ടാ​​​നു​​​ണ്ട്. സം​​​സ്ഥാ​​​ന​​​ത്ത് 14 കോ​​​ടി രൂ​​​പ വ​​​രെ കി​​​ട്ടാ​​​നു​​​ള്ള സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​ക​​​ളു​​​ണ്ട്.

ഇ​​​ട​​​ത്ത​​​രം ആ​​​ശു​​​പ​​​ത്രി​​​ക​​​ളി​​​ല്‍ ഭൂ​​​രി​​​ഭാ​​​ഗ​​​വും ഇ​​​തി​​​ന​​​കം​​ത​​​ന്നെ പ​​​ദ്ധ​​​തി​​​യി​​​ല്‍​നി​​​ന്നു പി​​​ന്മാ​​​റി. കു​​​ടി​​​ശി​​​ക കൊ​​​ടു​​​ത്തു തീ​​​ര്‍​ത്തി​​​ല്ലെ​​​ങ്കി​​​ല്‍ മ​​​റ്റ് ആ​​​ശു​​​പ​​​ത്രി​​​ക​​​ളും പി​​​ന്മാ​​​റും. ആ​​​ശു​​​പ​​​ത്രി​​​കളു​​​ടെ പി​​​ന്മാ​​​റ്റം നി​​​ര്‍​ധ​​​ന​​​രാ​​​യ രോ​​​ഗി​​​കളെയും അ​​​വ​​​രു​​​ടെ കു​​​ടും​​​ബ​​​ങ്ങ​​​ളെ​​​യു​​​മാ​​​ണു പ്ര​​​തി​​​കൂ​​​ല​​​മാ​​​യി ബാ​​​ധി​​​ക്കു​​​ന്ന​​​ത്. ക​​​ഴി​​​ഞ്ഞ ഒ​​​ക്‌ടോ​​​ബ​​​റി​​​ൽ സം​​​സ്ഥാ​​​ന ഹെ​​​ല്‍​ത്ത് ഏ​​​ജ​​​ന്‍​സി​​​യു​​​മാ​​​യി ന​​​ട​​​ത്തി​​​യ ച​​​ര്‍​ച്ച​​​യി​​​ല്‍ കു​​​ടി​​​ശി​​​ക ന​​​ല്‍​കു​​​മെ​​​ന്ന് അ​​​റി​​​യി​​​ച്ച​​​താ​​​ണ്. ര​​​ണ്ടു മാ​​​സം പി​​​ന്നി​​​ട്ടെ​​​ങ്കി​​​ലും നാ​​​മ​​​മാ​​​ത്ര​​​മാ​​​യ തു​​​ക മാ​​​ത്ര​​​മാ​​​ണ് ല​​​ഭി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്.

ഇ​​​നി കു​​​ടി​​​ശി​​​ക തു​​​ക കി​​​ട്ടാ​​​തെ മു​​​ന്നോ​​​ട്ടു പോ​​​കാ​​​നാ​​​വി​​​ല്ലെ​​​ന്ന നി​​​ല​​​പാ​​​ടി​​​ലാ​​​ണ് സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി മാ​​​നേ​​​ജ്മെ​​​ന്‍റു​​​ക​​​ള്‍. ഇ​​​തോ​​​ടെ പൊ​​​തു​​​ജ​​​ന ആ​​​രോ​​​ഗ്യ സു​​​ര​​​ക്ഷാ മേ​​​ഖ​​​ല​​​യി​​​ൽ സാ​​​ധാ​​​ര​​​ണ​​​ക്കാ​​​ർ​​​ക്ക് ഏ​​​റെ ആ​​​ശ്വാ​​​സ​​​വും കൈ​​​ത്താ​​​ങ്ങു​​​മാ​​​യി​​​രു​​​ന്ന പ​​​ദ്ധ​​​തി​​​ക്കാ​​​ണു തി​​​രി​​​ച്ച​​​ടി​​​യാ​​​യ​​​ത്. കേ​​​ന്ദ്ര – സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാരു​​​ക​​​ൾ സം​​​യു​​​ക്ത​​​മാ​​​യാ​​ണു പ​​​ദ്ധ​​​തി ന​​​ട​​​പ്പാ​​​ക്കി​​​യ​​​ത്.

ഒ​​​രു കു​​​ടും​​​ബത്തി​​​ലെ മു​​​ഴു​​​വ​​​ൻ വ്യ​​​ക്തി​​​ക​​​ൾ​​​ക്കോ അ​​​ല്ലെ​​​ങ്കി​​​ൽ ഒ​​​രു വ്യ​​​ക്തി​​​ക്കു മാ​​​ത്ര​​​മാ​​​യോ പ​​​ദ്ധ​​​തി​​​യി​​​ലൂ​​​ടെ സ​​​ഹാ​​​യം ല​​​ഭി​​​ക്കു​​​ന്ന​​​താ​​​യി​​​രു​​​ന്ന സം​​​വി​​​ധാ​​​നം. കു​​​ടും​​​ബാം​​​ഗ​​​ങ്ങ​​​ളു​​​ടെ പ്രാ​​​യ​​​മോ എ​​​ണ്ണ​​​മോ പ​​​രി​​​ഗ​​​ണി​​​ക്കാ​​​തെ​​​യാ​​​യി​​​രു​​​ന്നു ചി​​​കി​​​ത്സാ സ​​​ഹാ​​​യം ന​​​ൽ​​​കി​​​യി​​​രു​​​ന്ന​​​ത്. റേ​​​ഷ​​​ൻ കാ​​​ർ​​​ഡി​​​ലെ വ​​​രു​​​മാ​​​നം മാ​​​ത്രം അ​​​ടി​​​സ്ഥാ​​​ന​​മാ​​​ക്കി​​​യാ​​​യി​​​രു​​​ന്നു സ​​​ഹാ​​​യം ന​​​ൽ​​​കി​​​യിരുന്ന​​​ത്.

നി​​​ര​​​വ​​​ധി സ​​​ഹ​​​ക​​​ര​​​ണ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളും പി​​​ന്മാ​​​റി​​​യ​​​തി​​​ൽ ഉ​​​ൾ​​​പ്പെ​​​ടും. കേ​​​ന്ദ്ര സ​​​ഹാ​​​യം കി​​​ട്ടാ​​​ത്ത​​​തും ഗു​​​ണ​​​ഭോ​​​ക്താ​​​ക്ക​​​ളു​​​ടെ എ​​​ണ്ണം കൂ​​​ടി​​​യ​​​തു​​​മൊ​​​ക്കെ പ്ര​​​തി​​​സ​​​ന്ധി​​​ക്ക് കാ​​​ര​​​ണ​​​മാ​​​കു​​​ന്നു​​​ണ്ടെ​​​ന്നാ​​​ണ് സ​​​ര്‍​ക്കാ​​​ര്‍ ന​​​ല്‍​കു​​​ന്ന വി​​​ശ​​​ദീ​​​ക​​​ര​​​ണം.


Read Previous

സുഹൃത്തുക്കൾക്കൊപ്പം ന്യൂഇയർ ആഘോഷിക്കാൻ ​ഗോവയിൽ പോയി; ഡിജെ പാർട്ടിക്കിടെ 19കാരനെ കാണാതായി

Read Next

സ്വർണ്ണക്കടത്ത് കേസില്‍ പിണറായി വിജയനെ കണ്ണിലെ കൃഷ്ണമണിപോലെയാണ് പ്രധാനമന്ത്രി  സംരക്ഷിക്കുന്നത്. നവ കേരളയാത്രയിൽ മോദിക്കെതിരേ ഒരക്ഷരം പോലും മുഖ്യമന്ത്രി ഉരിയാടിയില്ല. പ്രധാനമന്ത്രിയുടെ സന്ദർശനം വെറും നനഞ്ഞ പടക്കമായി; യുപിക്ക് 15,700 കോടി രൂപ കഴിഞ്ഞ ആഴ്ച അനുവദിച്ചപ്പോൾ കേരളത്തിന് മോദിയുടെ ഒരുകെട്ട് ഗ്യാരന്റി മാത്രം: കെ സുധാകരന്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »