Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

കസവ് കലാവേദി: മാപ്പിളപ്പാട്ട് റിയാലിറ്റി ഷോ ഇശൽ പെയ്യും രാവ്’ ഫൈനൽ റൗണ്ട് മത്സരത്തിൽ പത്തു പേര്‍.


റിയാദ്: കസവ് കലാവേദി ‘ഇശൽ പെയ്യും രാവ്’ മാപ്പിളപ്പാട്ട് റിയാലിറ്റി ഷോ ഫൈനൽ റൗണ്ട് മത്സരത്തിൽ നിന്നും ഗ്രാൻഡ് ഫിനാലയിലേക്ക് പത്തുപേരെ തെരെഞ്ഞെടുത്തു.
സീനിയർ വിഭാഗത്തിൽ നിന്ന് ആറ് പേരും ജൂനിയർ വിഭാഗത്തിൽ നിന്ന് അഞ്ചു പേരും മെഗാ ഫിനാലയിലേക്ക് യോഗ്യത നേടി.

സീനിയർ വിഭാഗത്തിൽ നിന്ന് ഉബൈദ് അരീക്കോട്, പവിത്രൻ കണ്ണൂർ, ദിയ ഫാത്തിമ, മുഹമ്മദ്‌ മുഹ്സിൻ കോഴിക്കോട്, ഹസീബ് കാസർഗോഡ്, റഷീദ് മലപ്പുറം എന്നിവരും ജൂനിയർവിഭാഗത്തിൽ നിന്നും അമീന ഫാത്തിമ, ഷിജു പത്തനംതിട്ട, ഇശൽ ആസിഫ് പാലക്കാട്‌, അനീക് ഹംദാൻ മലപ്പുറം, ഫാത്തിമ ഷഹനാദ്, മുഹമ്മദ് ഇഷാൻ തൃശൂർ എന്നിവരെ തെരെഞ്ഞെടുത്തു.

റിയാദ് ബത്ത ഡി പാലസ് ഔഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കസവ് കലാവേദി പ്രസിഡന്റ് സലിം ചാലിയം അധ്യക്ഷത വഹിച്ചു.പ്രശസ്ത മാപ്പിള പാട്ട് കലാകാരൻ നൂർഷാ വയനാട് ലോഗോ പ്രകാശനം ചെയ്‌തു. എഴുത്തുകാരി നിഖില സമീർ പരിപാടി ഉദ്ഘാടനം ചെയ്‌തു.

ഫ്രണ്ടി പേ ഇന്ത്യൻ സെഗ്മെന്റ് മാനേജർ സലിം, റിയാദ് കെ.എം.സി.സി ചെയർമാൻ യു. പി. മുസ്തഫ, എഴുത്തുകാരി കമർ ബാനു അബ്ദുൾസലാം, മാധ്യമ പ്രതിനിധി ഷിബു ഉസ്മാൻ കെ.എം.സി.സി ഓർഗനൈസിങ് സെക്രട്ടറി സത്താർ താമരത്ത് എന്നിവർ സംസാരിച്ചു. സെക്രട്ടറി മനാഫ് മണ്ണൂർ സ്വാഗതാവും ട്രഷറർ അഷ്‌റഫ്‌ കൊട്ടാരം നന്ദിയും പറഞ്ഞു.

മത്സരങ്ങൾക്ക് ഹിബ അബ്ദുൽ സലാം, സലിം ചാലിയം, നൂർഷാ എന്നിവർ വിധികർ ത്താക്കളായി. ഡോക്ടർ ഹസ്ന അബ്ദുൽ സലാം, അമീർ പലതിങ്ങൽ എന്നിവർ അവതാരകാരായി.

അനസ് കണ്ണൂർ, ജാഫർ സാദിക്ക് പെരുമണ്ണ, നിഷാദ് കണ്ണൂർ, ബനൂജ് പൂക്കോട്ടും പാടം, ഫൈസൽ ബാബു, റാഫി ബേപ്പൂർ, ഹാസിഫ് കളത്തിൽ, ജംഷീദ്, കാദർ പൊന്നാനി, സത്താർ മാവൂർ, ഷൌക്കത്ത് പന്നിയേങ്കര തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.

മെഗാ ഫൈനൽ മെയ് മാസത്തിൽ നടക്കുമെന്ന് കസവ് ഭാരവാഹികൾ അറിയിച്ചു.


Read Previous

ഇഖാമ കാലാവധി തീര്‍ന്നവരും ഹുറൂബ് ആക്കപ്പെട്ടവരും; നിയമ സഹായം കാത്ത് നിരവധി ഇന്ത്യക്കാര്‍ ജിസാന്‍ ജയിലില്‍.

Read Next

2035ല്‍ ഇന്ത്യയുടെ സ്വന്തം ബഹിരാകാശ നിലയം; തദ്ദേശീയ പേടകത്തില്‍ ഭാരതീയര്‍ ചന്ദ്രനില്‍ ഇറങ്ങും; പ്രധാനമന്ത്രി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »