ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക് അധികാരമില്ല, ചെയര്മാന് കത്തയച്ച് മഹുവ
റിയാദ്: കസവ് കലാവേദി ഇശല്‍ പെയ്യും രാവ് മാപ്പിളപ്പാട്ട് റിയാലിറ്റി ഷോ ഗ്രാൻഡ് ഫിനാലെ ജൂൺ 28 വെള്ളി വൈകിട്ട് 6 30 മുതൽ റിയാദിലെ ബത്ത ഡി പാലസ് ഓഡിറ്റോറിയത്തിൽ അരങ്ങേറും, ജൂനിയർ വിഭാഗത്തിൽ നിന്ന് അഞ്ചുപേരും സീനിയർ വിഭാഗത്തി ൽനിന്ന്ആറുപേരുമാണ് ഫൈനല്‍ മത്സരത്തിന് യോഗ്യത നേടിയത്.
പ്രശസ്ത മാപ്പിളപ്പാട്ട് ഗായകൻ യൂസഫ് കാരക്കാട് മുഖ്യ അതിഥിയായി ഗ്രാന്‍ഡ് ഫിനലെയില്‍ പങ്കെടുക്കുമെന്നും ഗ്രാൻഡ് ഫിനാലയോട നുബന്ധിച്ച് നടക്കുന്ന സംഗീത നിശയിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു