ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക് അധികാരമില്ല, ചെയര്മാന് കത്തയച്ച് മഹുവ
മസ്കത്ത്: ആധുനിക കവിത്രയത്തിലെ ആശയ ഗംഭീരനും സ്നേഹഗായകനുമായ മഹാകവി കുമാരനാശാന്റെ ചരമ ശതാബ്ദിയാചരണത്തിന്റെ ഭാഗമായി കവിതക്കൂട്ടം മസ്കത്ത് അവതരിപ്പിക്കുന്ന ‘കേളീരവം’ മെഗാ പ്രോഗ്രാം ഒക്ടോബർ 25ന് മസ്കത്ത് അൽ ഫലാജ് ഗ്രാൻഡ് ഹാളിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.മിഡിൽ ഈസ്റ്റ് പവർ സേഫ്റ്റി മുഖ്യ പ്രായോജകരായെത്തുന്ന പരിപാടിയുടെ പ്രധാന ആകർഷണം
‘ശ്രീ ഭൂവിലസ്ഥിര’, ‘പൂമാരി’ എന്നീ മെഗാ ഷോകളായിരിക്കും. പരിപാടിയുടെ ഓഡിഷൻ വിജയകരമായി പൂർത്തിയാക്കിയതായി കവിതക്കൂട്ടം ഭാരവാഹികൾ അറിയിച്ചു.മസ്കത്തിലെ മുതിർന്ന മാധ്യമപ്രവർത്തകൻ കബീർ യൂസുഫ് ഓഡിഷന്റെ ഉദ്ഘാടനം നിർവഹിച്ചു. ഇന്ത്യൻസ്കൂൾ മലയാളവിഭാഗം അധ്യാപകൻ ജിതേഷ് കുമാർ മുഖ്യപ്രഭാഷണം നടത്തിയ ചടങ്ങിൽ സുജിത് തിരുവോണം, സലോമി ചാക്കോ, സുരേന്ദ്രൻ മാഷ്, അരുൺ മാധവ് എന്നിവർ സംസാരിച്ചു.
ജിബു ഉസ്മാൻ, സുശീലൻ പള്ളിയിൽ, ഗിരീഷ് എന്നിവർ കോഓഡിനേറ്റർമാരായ ഓഡിഷന് വിനോദ് പെരുവ, പി.ആർ. ഗോകുൽദാസ്, ആർ.എൽ.വി ബാബു, സ്നേഹ നമ്പ്യാർ എന്നിവർ വിധികർത്താക്കളായി. ഛായാഗ്രഹണം ജയൻ കാഞ്ഞങ്ങാട് നിർവഹിച്ചു.കവിതക്കൂട്ടം ഭാരവാഹികളായ രമേഷ് ശിവൻ, ആശാ രാജ്, രമേഷ് ബാബു ചാരുംമൂട് എന്നിവർ നേതൃത്വം നൽകി.
വയനാട്ടിൽ പ്രകൃതിക്ഷോഭത്തിൽ ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെട്ടവർക്കായുള്ള ഒരു കൈത്താങ്ങാകും പരിപാടിയെന്നു സംഘാടകർ അറിയിച്ചു.മലയാളഭാഷ സാഹിത്യത്തിന്റെ തിലകക്കുറിയായ കുമാരനാശാന് പ്രവാസലോകം അർപ്പിക്കുന്ന വ്യത്യസ്തമായ ശ്രദ്ധാഞ്ജലിയായിരിക്കും അദ്ദേഹത്തിന്റെ സൃഷ്ടികൾ കോർത്തിണക്കിയ ഈ കാവ്യശിൽപങ്ങളെന്നും സംഘാടകർ പറഞ്ഞു.