തെലങ്കാന മുഖ്യമന്ത്രിയും ഭാരത് രാഷ്ട്ര സമിതി നേതാവുമായ കെ ചന്ദ്രശേഖർ റാവു വിനെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കെസിആറിന്റെ പാർട്ടിയെ “ബിജെപിയുടെ ബി-ടീം” എന്ന് വിളിച്ച രാഹുൽ ഗാന്ധി, ബിആർഎസ് ഭാഗമാകുയാണെങ്കിൽ കോൺഗ്രസ് പ്രതിപക്ഷ യോഗത്തിൽ പോലും സഹകരിക്കി ല്ലെന്ന് പറഞ്ഞു.

തെലങ്കാനയിൽ കോൺഗ്രസും ബിജെപിയുടെ ബി ടീമായ ബിആർഎസും തമ്മിലുള്ള പോരാട്ടമാണ് നടക്കുന്നത്. കർണാടകയിൽ ബിജെപിയെ തോൽപ്പിച്ചതുപോലെ, തെലങ്കാനയിലും ബിജെപിയുടെ ബി ടീമിനെ പരാജയപ്പെടുത്തുമെന്നും തെലങ്കാന യിൽ നടന്ന ഒരു പൊതുയോഗത്തിൽ രാഹുൽ ഗാന്ധി പറഞ്ഞു.
സംസ്ഥാനം ഭരിക്കുന്ന പാർട്ടിയെ “ബിജെപിയുടെ ബി-ടീം” എന്നും അതിന്റെ പുതിയ നാമകരണമായ ബിആർഎസിനെ ‘ബിജെപി റിഷ്ടേദാർ പാർട്ടി’ എന്നും രാഹുൽ ഗാന്ധി വിശേഷിപ്പിച്ചു. തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിന്റെ റിമോട്ട് കൺട്രോൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പക്കലാണെന്ന് തെലങ്കാന മുഖ്യമന്ത്രിയെ പരിഹസിച്ച് രാഹുൽ ഗാന്ധി പറഞ്ഞു.
ബിആർഎസ് ഉൾപ്പെട്ട ഒരു ഗ്രൂപ്പിലും കോൺ ഗ്രസ് സഹകരിക്കില്ലെന്ന് അടുത്തിടെ നടന്ന യോഗത്തിൽ മറ്റെല്ലാ പ്രതിപക്ഷ നേതാക്ക ളോടും താൻ പറഞ്ഞതായി രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.
“ടിആർഎസ് (ഇപ്പോൾ ബിആർഎസ്) യോഗത്തിന്റെ ഭാഗമാണെങ്കിൽ കോൺഗ്രസ് യോഗത്തിൽ പങ്കെടുക്കില്ല. അത് പ്രതിപക്ഷ യോഗത്തിൽ ഞങ്ങൾ വ്യക്തമാക്കിയി രുന്നു. ബിജെപിയുടെ ബി ടീമുമായി ഞങ്ങൾക്ക് ഒരിക്കലും ഒത്തുതീർപ്പുണ്ടാക്കാൻ കഴിയില്ല.”- രാഹുൽ വ്യക്തമാക്കി.
കഴിഞ്ഞ മാസം ബിഹാറിലെ പട്‌നയിൽ പ്രതിപക്ഷ പാർട്ടികൾ യോഗം ചേർന്ന് ബി.ജെ .പിക്കെതിരെ ഐക്യമുന്നണി ഉണ്ടാക്കിയിരുന്നു. ബംഗളൂരുവിൽ പ്രതിപക്ഷ പാർട്ടി കൾ വീണ്ടും യോഗം ചേരും. ബിആർഎസും മറ്റ് ചില ബിജെപി ഇതര പാർട്ടികളും ഈ ഗ്രൂപ്പിംഗിന്റെ ഭാഗമല്ല.