ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

റിയാദ്: സംഘശക്തിയിലൂടെ പ്രവാസ സാഫല്യം എന്ന പ്രമേയത്തിൽ കെ.ഡി.എം.എഫ് റിയാദ് ത്രൈമാസ കാമ്പയിൻ ഇൻസിജാം സീസൺ -2 ന്റെ ഭാഗമായി ലീഡേഴ്സ് കോൺക്ലേവ് സംഘടിപ്പിച്ചു.
ചടങ്ങിൽ കെ.ഡി.എം.എഫ് റിയാദ് പ്രസിഡന്റ് അബ്ദുൽ ഗഫൂർ എസ്റ്റേറ്റ് മുക്കിൻ്റെ അധ്യക്ഷതയിൽ ഉസ്താദ് ഷാഫി ഹുദവി ഓമശ്ശേരി ഉദ്ഘാടനം ചെയ്തു. സാലിഹ് മാസ്റ്റർ വാവാട് ആമുഖ പ്രഭാഷണവും ലീഡേഴ്സ് കോൺക്ലേവ് ഡയറക്ടർ ശറഫുദ്ധീൻ സഹ്റ പരിപാടികൾ നിയന്ത്രിക്കുകയും ചെയ്തു.
തെരെഞ്ഞെടുത്ത പ്രതിനിധികൾ പങ്കെടുത്ത ലീഡേഴ്സ് കോൺക്ലേവിന് ശമീർ പുത്തൂർ ഉപസംഹാരം നടത്തി. അബ്ദുറഹ്മാൻ സാഹിബ് ഫറോക്ക് ,നവാസ് വെള്ളിമാട്കുന്ന് ,ബഷീർ താമരശ്ശേരി തുടങ്ങിയവർ സംബന്ധിച്ചു ആശംസകൾ നേർന്നു,
മുഹമ്മദ് ശമീജ് പതിമംഗലം, ജാസിർ ഹസനി കൈതപ്പോയിൽ, ജുനൈദ് മാവൂർ, മുഹമ്മദ് കായണ്ണ, അഷ്റഫ് പെരുമ്പള്ളി, ഷഹീർ വെള്ളിമാട്കുന്ന്, അബ്ദുലത്തീഫ് ദർബാർ, ഷഹീർഅലി മാവൂർ, അബ്ദുലത്തീഫ് പിസി കട്ടിപ്പാറ, ഹാസിഫ് കളത്തിൽ, നാസിർ ചലിക്കര, തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകുകയും ജനറൽ സെക്രട്ടറി മുഹമ്മദ് ഷബീൽ പുവ്വാട്ടുപറമ്പ് സ്വാഗതവും ജോ. സെക്രട്ടറി സിദ്ധീഖ് ഇടത്തിൽ നന്ദിയും പറഞ്ഞു.
