ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
റിയാദ്: കേരള എഞ്ചിനിയേഴ്സ് ഫോറം റിയാദ് ചാപ്റ്ററിന്റെ സാങ്കേതിക പരിശീലന പരിപാടി സംഘ ടിപ്പിച്ചു .റിയാദിലെ ഹോളിഡേ ഇൻ ഹോട്ടലിൽ വെച്ച് നടന്ന പരിപാടിയിൽ നിരവധി ഫോറം അംഗങ്ങൾ പങ്കെടുത്തു.. ഇലക്ട്രിക്കൽ മാനുഫാക്ച്യർ ആയ ഹിമെൽ കമ്പിനിയുടെ സംയുക്ത അഭിമുഖ്യത്തിലാണ് പരിപാടി നടത്തിയത്. ഇലക്ട്രിക്കൽ ഡിസൈനിന്റെ അടിസ്ഥാനകാര്യങ്ങളെക്കു റിച്ചുള്ള വിജ്ഞാനപ്രദമായ സെഷൻ പ്രധാന ആകർഷണമായി , കൂടാതെ ഇലക്ട്രിക്കൽ പ്രൊട്ടക്ഷൻ എക്വിപ്മെന്റ്സിന്റെ തിരഞ്ഞെടുപ്പ്,സ്വിച്ച് ഗിയറിലെ പ്രധാന ടെക്നികൽ വശങ്ങൾ , ഫൈനൽ ഡിസ്ട്രിബൂഷൻ കമ്പോണന്റ്സ് എന്നിവ വിശദമായി അവതരിപ്പിച്ചു..ചടങ്ങിൽ ഹീമൽ പ്രതിനിധികൾ അവരുടെ പ്രധാന ഉൽപ്പന്നങ്ങൾ അവതരിപ്പിച്ചു. ചോദ്യോത്തര സെഷനിലൂടെ കൂടുതൽ സാങ്കേതികത വിശദീകരിച്ചു.

റിയാദിലെ വിവിധ കമ്പനികളിലെ പ്രതിനിധികളും പരിപാടിയിൽ അതിഥികളായി.മാഗ്ഡി അൽ താലി (എല്ലിസ് അസോസിയേറ്റ് ഡയറക്ടർ – എംഇപി),മുഹമ്മദ് ഹിദാഷ് (സീനിയർ പിഎം -ഷാപോർജി പല്ലോ ഞ്ചി) സയ്യിദ് ഗവാസ്കർ (സീനിയർ ടെക്നിക്കൽ എഞ്ചിനീയർ സൗദി ഇലക്ട്രിസിറ്റി കമ്പനി), അബ്ദുൾ നവാഫ് (അസോസിയേറ്റ് ഡയറക്ടർ കൊമേഴ്‌സ്യൽ റോഷൻ),ഷാരൂബ് ഇംതിയാസ് (എംഎആർ പ്രോജ ക്ട്സ് ),ബാസിൽ അബ്ദുൾ ഘാനി (അസോസിയേറ്റ് കൊമേഴ്‌സ്യൽ ഡയറക്ടർ ഖിദ്ദിയ)
ചടങ്ങിൽ ഹിമെൽ പ്രതിനിധികൾ ഷൈസിൽ മുഹമ്മദിനും മുഹമ്മദ് അലിക്കും കെ ഇ എഫ് വൈസ് പ്രസിഡന്റ് ആഷിക് പാണ്ടികശാല, ഷഫാന മെഹ്റു മൻസിൽ എന്നിവർ മൊമെന്റോ നൽകി , കെ ഇ ഫ് ടെക്നിക്കൽ വിങ് മെമ്പർ സുബിൻ റോഷൻ പരിപാടികൾ നിയന്ത്രിച്ചു.
