Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

അറിവരങ്ങായി കെ ഇ എഫ് റിയാദ് ‘മൈൻഡ് മാസ്റ്റർ 2024’



റിയാദ് : കേരള എൻജിനേഴ്‌സ് ഫോറം റിയാദിൻ്റെ ആഭിമുഖ്യത്തിൽ മലാസ് ഡ്യൂൺസ് ഇൻറർനാഷണൽ സ്കൂളിൽ വച്ച് നടത്തപ്പെട്ട ഇൻ്റർ – സ്കൂൾ ക്വിസ് മത്സരത്തിൽ ഇൻറർ നാഷണൽ ഇന്ത്യൻ പബ്ലിക് സ്കൂൾ വിജയികളായി. മൈൻഡ് മാസ്റ്റേഴ്സ് എന്ന പേരിൽ സംഘടിപ്പിച്ച ക്വിസ് മത്സരത്തിൽ റിയാദിലെ വിവിധ ഇന്ത്യൻ വിദ്യാലയങ്ങളിൽ നിന്നുള്ള നൂറോളം വിദ്യാർത്ഥികൾ പങ്കെടുത്തു.

റിയാദിലെ ഇന്ത്യൻ സ്കൂളുകളിൽ നിന്നായി എട്ടാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെ ഉള്ള വിദ്യാർത്ഥികൾക്കായാണ് മത്സരം സംഘടിപ്പിച്ചത്. പ്രാഥമിക എഴുത്തു പരീക്ഷയിലൂടെയാണ് ഫൈനൽ മത്സരത്തിലേക്ക് വിദ്യാർത്ഥികളെ തെരഞ്ഞെടു ത്തത്. ഓരോ വിദ്യാലയത്തിൽ നിന്നും മികച്ച കുട്ടികൾ പങ്കെടുത്ത പരിപാടിയിൽ , ഇൻറർനാഷണൽ ഇന്ത്യൻ പബ്ലിക് സ്കൂളിലെ വിദ്യാർത്ഥികളായ മുഹമ്മദ് റയാൻ ആരിഫ്, തുരന്യു മദൻലാൽ ഭൈരവ എന്നിവർ ഒന്നാം സ്ഥാനം കരസ്ഥമാക്കി.

മോഡേൺ ഇൻറർനാഷണൽ സ്കൂളിലെ വിദ്യാർഥികളായ ഐതിൻ എൻ ശരീഫ്, മുഹമ്മദ് ഇബ്രാഹിം എന്നിവർ രണ്ടാം സ്ഥാനവും ,യാര ഇന്റർനാഷണൽ സ്കൂളിലെ ഹാമി ജസ്ലാൻഡ് , ജോവൻ കൊല്ലംപറമ്പിൽ വർഗീസ് എന്നീ വിദ്യാർത്ഥികൾ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

ക്വിസ് മത്സരത്തോടൊപ്പം വിദ്യാർത്ഥികൾക്കായി ‘ആസ്ക് ഐഐടിഎൻസിന്റെ’ നേതൃത്വത്തിൽ നീറ്റ് , ജെ ഇ ഇ, സാറ്റ് , എൻടിഎസ്ഇ തുടങ്ങിയ മത്സര പരീക്ഷകളെ വിജയകരമായി നേരിടുന്നതിനായി പ്രത്യേക പരിശീലന ക്ലാസും ഒരുക്കിയിരുന്നു. മത്സര പരീക്ഷകളെ അഭിമുഖീകരിക്കുമ്പോഴുള്ള ടൈം മാനേജ്മെൻറ്, കുറുക്കു വഴികൾ എന്നിവ പഠിക്കാൻ ക്ലാസ് ഏറെ സഹായകരമായി .

ഉന്നത വിദ്യാഭ്യാസത്തെ കുറിച്ചും എൻജിനീയറിംഗ് മേഖലയിലെ ജോലി സാധ്യതക ളെക്കുറിച്ചുമുള്ള രക്ഷിതാക്കളുടെ സംശയങ്ങൾക്ക് നിവാരണം വരുത്തുന്നതിനുള്ള പ്രത്യേക ക്ലാസ് റിയാദ് കെ. ഇ. എഫിൻ്റെ നേതൃത്വത്തിൽ ഒരുക്കിയിരുന്നു. റിയാദ് കെ. ഇ.എഫിൻ്റെ പാനലിസ്റ്റുകളായ അബ്ദുൽ നിസാർ, ബാസിൽ, ഷാഹിദ് അലി, നൗഷാദ് അലി എന്നിവർ ക്ലാസിന് നേതൃത്വം നൽകി. ഓരോ രക്ഷിതാക്കളുടെയും സംശയങ്ങ ൾക്ക് വിദഗ്ദർ മറുപടി നൽകിയത് സദസ്സിന് ആവേശമായി.

മുഹമ്മദ് ഷാഹിദ്, സുബിൻ റോഷൻ, അമ്മാർ മലയിൽ, അനസ് അബൂബക്കർ, രേഷ്മ നൗഷാദലി, നൗഫൽ പാറപള്ളത്ത്, മുഹമ്മദ് ഷെബിൻ എന്നിവർ ക്വിസ് പ്രോഗ്രാമിനു നേതൃത്വം നൽകി


Read Previous

വ്യാപക നാശം വിതച്ച് പെരുമഴ; പലയിടത്തും ഗതാഗതക്കുരുക്ക്, രണ്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്; എട്ടിടത്ത് ഓറഞ്ച്; മധ്യകേരളത്തില്‍ മഴ കനക്കും; ന്യൂനമര്‍ദം തീവ്രമാകും, മലങ്കര ഡാമിന്റെ നാലു ഷട്ടറുകള്‍ തുറന്നു; ജാഗ്രതാ നിര്‍ദേശം

Read Next

ഉംറ പെർമിറ്റുകൾ നൽകുന്നത് ഒരു മാസത്തേക്ക് നിർത്തിവച്ചതായി ഹജ്ജ്, ഉംറ മന്ത്രാലയം, ഇന്ന് മുതല്‍ ജൂണ്‍ 21 വരെ സന്ദര്‍ശക വിസയിലുള്ളവര്‍ മക്കയില്‍ പ്രവേശിക്കുന്നതിന് വിലക്ക്:

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »