ജൂൺ നാലിന് ഇന്ത്യാ മുന്നണി അധികാരത്തിലെത്തും, ദൽഹിക്ക് സമ്പൂർണ്ണ സംസ്ഥാന പദവി നൽകുമെന്നും കെജ്രിവാൾ; നരേന്ദ്ര മോഡി ഇനിയും പ്രധാനമന്ത്രിയായാല്‍ പ്രതിപക്ഷ മുന്നണിയിലെ പ്രധാന നേതാക്കളെയും മുഖ്യമന്ത്രിമാരെയും ജയിലില്‍ അടയ്ക്കും


ന്യൂഡൽഹി: ജൂൺ നാലിന് ഇന്ത്യയിൽ ഇന്ത്യാ മുന്നണി സർക്കാർ രൂപീകരിക്കുമെന്ന് ദൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. ദൽഹിയിൽ പൊതുസമ്മേളനത്തിലാണ് കെജ്രിവാൾ ഇക്കാര്യം പറഞ്ഞത്. ദൽഹിക്ക് സമ്പൂർണ്ണ സംസ്ഥാന പദവി നൽകുമെന്നും കെജ്രിവാൾ പറഞ്ഞു .ജാമ്യം നേടിയ 21 ദിവസവും മോഡിക്കെതിരായ പോരാട്ടമായി രിക്കും നടത്തുകയെന്നും രാജ്യം മുഴുവന്‍ സഞ്ചരിച്ച് ജനങ്ങളുമായി സംസാരിക്കു മെന്നും അദേഹം പറഞ്ഞു.

നരേന്ദ്ര മോഡി ഇനിയും പ്രധാനമന്ത്രിയായാല്‍ പ്രതിപക്ഷ മുന്നണിയിലെ പ്രധാന നേതാക്കളെയും മുഖ്യമന്ത്രിമാരെയും ജയിലില്‍ അടയ്ക്കുമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ പറഞ്ഞു. കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ള വരുടെ പേര് എടുത്തു പറഞ്ഞാണ് കെജരിവാളിന്റെ മുന്നറിയിപ്പ്.

മദ്യനയക്കേസില്‍ ഇടക്കാല ജാമ്യം ലഭിച്ച് തീഹാര്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങിയ ശേഷം ഡല്‍ഹിയില്‍ പാര്‍ട്ടി ആസ്ഥാനത്ത് സംസാരിക്കുകയായിരുന്നു കെജരിവാള്‍. ആം ആദ്മി പാര്‍ട്ടിയെ ഇല്ലാതാക്കാനായിരുന്നു മോഡിയുടെ പദ്ധതി. എന്നാല്‍ നേതാ ക്കളെ ജയിലിലടച്ച് പാര്‍ട്ടിയെ ഇല്ലാതാക്കാമെന്ന് കരുതിയെങ്കില്‍ തെറ്റി. അഴിമതി ക്കെതിരെ എങ്ങനെയാണ് പോരാടേണ്ടത് എന്ന് തന്നെ കണ്ട് പഠിക്കണമെന്നും കെജരിവാള്‍ പറഞ്ഞു.

ഇനി മോഡി സര്‍ക്കാര്‍ അധികാരത്തിലെത്തില്ല. അമിത് ഷായെ പ്രധാനമന്ത്രി ആക്കാന്‍ വേണ്ടിയാണ് മോഡി വോട്ട് ചോദിക്കുന്നത്. എന്നാല്‍ എല്ലാ മുതിര്‍ന്ന ബിജെപി നേതാ ക്കളുടെയും ഭാവി മോഡി ഇല്ലാതാക്കി. എല്ലാ സംസ്ഥാനങ്ങളിലും ബിജെപിയുടെ സീറ്റ് കുറയും. ആം ആദ്മിയുടെ പങ്കോടുകൂടിയ സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തില്‍ വരുമെന്നും ഡല്‍ഹിക്ക് പൂര്‍ണ സംസ്ഥാന പദവി നല്‍കുമെന്നും കെജരിവാള്‍ പറഞ്ഞു.

നേരത്തെ, ഭാര്യ സുനിതക്കൊപ്പം കെജരിവാള്‍ ഡല്‍ഹി കൊണാട്ട് പ്ലേസിലെ ഹനുമാന്‍ ക്ഷേത്രത്തിലെത്തി ദര്‍ശനം നടത്തിയിരുന്നു. പഞ്ചാബ് മുഖ്യമന്ത്രി ഭവവന്ത് മാനും എം.പി സഞ്ജയ് സിങും ഡല്‍ഹി മന്ത്രിമാരായ അതിഷി മര്‍ലേനയും സൗരവ് ഭരദ്വാജും ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കള്‍ അനുഗമിച്ചു.

ജൂണ്‍ ഒന്ന് വരെ 21 ദിവസത്തെ ജാമ്യമാണ് ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദീപാങ്കര്‍ ദത്ത എന്നിവരടങ്ങുന്ന ബെഞ്ച് അനുവദിച്ചത്. സെക്രട്ടേറിയറ്റിലേക്കും മുഖ്യമന്ത്രി യുടെ ഓഫിസിലേക്കും പോകരുതെന്ന ഉപാധിയോടെയാണ് ജാമ്യം. 50 ദിവസത്തിന് ശേഷമാണ് കെജരിവാളിന് ജാമ്യം ലഭിച്ചത്. ഡല്‍ഹി സര്‍ക്കാറിന്റെ മദ്യനയത്തില്‍ അഴിമതി ആരോപിച്ച് രണ്ടു വര്‍ഷം മുമ്പ് രജിസ്റ്റര്‍ ചെയ്ത കേസില്‍ മാര്‍ച്ച് 21 നാണ് കെജരിവാളിനെ അദേഹത്തിന്റെ വസതിയില്‍ വെച്ച് ഇ.ഡി നാടകീയമായി അറസ്റ്റ് ചെയ്തത്.

അറസ്റ്റ് നിയമവിരുദ്ധവും തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടുള്ളതാണെന്നും ആരോപിച്ച് കെജരിവാള്‍ നല്‍കിയ ഹര്‍ജി വിചാരണ കോടതിയും ഹൈക്കോടതിയും നേരത്തേ തള്ളിയിരുന്നു. എന്നാല്‍ ഹര്‍ജി സുപ്രീം കോടതിയുടെ പരിഗണനയിലാണ്.


Read Previous

തുറന്ന സംവാദത്തിന് തയ്യാർ: ക്ഷണം സ്വീകരിച്ച് രാഹുൽ ഗാന്ധി

Read Next

വിനാശകാരിയായ “സൗര കൊടുങ്കാറ്റ്” ഭൂമിയിലെത്തി: ഇന്റര്‍നെറ്റും വൈദ്യുതിയും തടസപ്പെടും; ബഹിരാകാശ വാഹനങ്ങള്‍ക്കും സുരക്ഷാ മുന്നറിയിപ്പ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »