Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

കേളി പ്രവർത്തകൻ ബലരാമൻ്റെ കുടുംബ സഹായ ഫണ്ട്‌ കൈമാറി


റിയാദ് : ഹൃദയാഘാതത്തെ തുടർന്ന് റിയാദിൽ മരണമടഞ്ഞ കേളി കലാസാംസ്കാരിക വേദിയുടെ സുലൈ ഏരിയ ട്രഷററായിരുന്ന കോഴിക്കോട് ഫറോക്ക് സ്വദേശി ബലരാമൻ മാരിമുത്തുവിൻ്റെ കുടുംബ സഹായ ഫണ്ട് കൈമാറി. ഫറോക്കിലെ ബലാരാമൻ്റെ വസതിയിൽ ഒരുക്കിയ ചടങ്ങിൽ കേളി രക്ഷാധികാരി സമിതി അംഗം ഫിറോസ് തയ്യിൽ അധ്യക്ഷത വഹിച്ചു.

സിപിഐഎം ഫറോക്ക് ഏരിയ സെക്രട്ടറി രാധാഗോപി ഫണ്ട് കൈമാറി.  ഭാര്യയും മക്കളും ചേർന്ന് ഫണ്ട് ഏറ്റു വാങ്ങി. ഏരിയ കമ്മിറ്റി അംഗം സുധീഷ് കുമാർ, ഫാറൂഖ് കോളേജ് ലോക്കൽ സെക്രട്ടറി  ബീന കരംചന്ത്, ബ്രാഞ്ച് അംഗങ്ങൾ, കേളി സുലൈ ഏരിയ രക്ഷാധികാരി സെക്രട്ടറി അനിരുദ്ധൻ കീച്ചേരി, കേളി കേന്ദ്ര കമ്മറ്റി അംഗം റഫീഖ് ചാലിയം എന്നിവർ സംസാരിച്ചു.

കോഴിക്കോട് ഫാറൂഖ് കോളേജ് പവിത്രം വീട്ടിൽ പരേതരായ മാരിമുത്ത് -ലക്ഷ്മി ദമ്പതികളുടെ മകനാണ്.
കഴിഞ്ഞ 35 വർഷമായി റിയാദ് സുലൈ എക്‌സിറ്റ് 18 ൽ  ബാർബർ ഷോപ്പ് നടത്തി വരികയായിരുന്നു.  നെഞ്ച് വേദന അനുഭവപ്പെട്ട ബലരാമനെ  ആശുപത്രിയിൽ എത്തിക്കുകയും ശസ്ത്രക്രിയ കഴിഞ്ഞ് അടുത്ത ദിവസം രാത്രിയോടെ മരണപ്പെടുകയായിരുന്നു. മാറത് യൂണിറ്റ് സെക്രട്ടറി, ഏരിയ ട്രഷറർ, സുലൈ രക്ഷാധികാരി സമിതി അംഗം എന്നീ കേളിയുടെ വിവിധ ഭാരവാഹി സ്ഥാനം വഹിച്ചിട്ടുണ്ട്.
വലിയ പറമ്പ് ബ്രാഞ്ച് സെക്രട്ടറി  വിജിത് പി കെ സ്വാഗതം പറഞ്ഞ ചടങ്ങിൽ ഫറോക്ക് ഏരിയ കമ്മറ്റി അംഗം സുധീഷ് നന്ദി പറഞ്ഞു.


Read Previous

ഫാസിലിന്റെ ഹാട്രിക്കിൽ മലപ്പുറത്തിന് മിന്നും ജയം. കോഴിക്കോടും പാലക്കാടും സെമിയിൽ

Read Next

ട്രംപിന്റെ ഭരണത്തെ അംഗീകരിക്കാൻ തയാറില്ലാത്തവർ 56% എന്ന് പുതിയ സർവേ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »