Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

കേളി അൽഖർജ് ഏരിയ സമ്മേളനം ആഗസ്ത് 22ന്; സംഘാടകസമിതി രൂപീകരിച്ചു.


റിയാദ് :കേളി കലാസാംസ്‌കാരിക വേദി പന്ത്രണ്ടാം കേന്ദ്ര സമ്മേളനത്തിന്റെ മുന്നോടിയായി അൽഖർജ് ഏരിയ പത്താമത് സമ്മേളനം ആഗസ്ത് 22 ന് നടക്കും. സമ്മേളനത്തിന്റെ വിജയത്തിനായി  സംഘാടക സമിതി രൂപീകരിച്ചു. ഏരിയക്ക് കീഴിലെ പത്ത് യൂണിറ്റുകളുടെയും സമ്മേളനങ്ങൾ പൂർത്തിയാക്കിയാണ് ഏരിയാ സമ്മേളനത്തിലേക്ക് കടക്കുന്നത്. ഏരിയ സമ്മേളത്തിൻ്റെ ഭാഗമായി പത്തു യൂണിറ്റിലും പുതിയ നേതൃത്വത്തെ തിരഞ്ഞെടുത്തു.   

അൽഖർജ് ഏരിയ പ്രസിഡണ്ട് ഷബി അബ്ദുൾ സലാം  അധ്യക്ഷത വഹിച്ച സംഘാടക സമിതി രൂപീകരണ യോഗം കേളി സെക്രട്ടറി സുരേഷ് കണ്ണപുരം ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി ലിപിൻ പശുപതി സംഘാടകസമിതി പാനൽ അവതരിപ്പിച്ചു.

 ചെയർമാൻ മണികണ്ഠൻ ചേലക്കര, വൈസ് ചെയർമാൻ മണികണ്ഠൻ കെ. എസ്, കൺവീനർ രാമകൃഷ്ണൻ കൂവോട്, ജോയിന്റ് കൺവീനർ രമേശൻ എൻ.ജെ, സാമ്പത്തികം കൺവീനർ ജയൻ പെരുനാട്, ജോയി ന്റ് കൺവീനർ വേണു, സ്റ്റേഷനറി കൺവീനർ റാഷിദലി, ഭക്ഷണ കൺവീനർ ഗോപാലൻ ചെങ്ങന്നൂർ, ജോയിന്റ്  കൺവീനർമാർ റഹീം ശൂരനാട്, റിയാസ്‌ റസാക്ക്, മുരളി, സ്റ്റേജ് ആൻഡ് ഡെക്കറേഷൻ തിലകൻ, ജയൻ അടൂർ,സനീഷ്,അനിൽ പ്രകാശ്, ഗതാഗതം നാസ്സർ പൊന്നാനി, നൗഷാദ് അലി,ഷുക്കൂർ, ശ്യാം കുമാർ, രാഘവൻ, വളണ്ടിയർ ക്യാപ്റ്റൻ ബഷീർ, വൈസ്ക്യാപ്റ്റൻ :അജേഷ്, ഫോട്ടോ പ്രദർശന കൺവീനർ സജീന്ദ്രബാബു, ജോയിന്റ് കൺവീനർമാർ ഫൈസൽ, റെജു, റജിസ്‌ട്രേഷൻ ഐവിൻ ജോസഫ്,വിനേഷ് സനയ്യ,അബ്ദുൾ കലാം,നബീൽ കുഞ്ഞാലു, പബ്ലിസിറ്റി കൺവീനർ മുഹമ്മദ് ഷെഫീഖ്, ജോയൻ്റ് കൺവീനർമാർ മുക്താർ. ബിനോയ്‌, ശ്രീകുമാർ എന്നിവരടങ്ങിയ 51 അംഗ സംഘാടകസമിതി രൂപീകരിച്ചു.

കേന്ദ്ര കമ്മറ്റി അംഗം ഷിബു തോമസ്, കേളി ട്രഷറർ ജോസഫ് ഷാജി,ഏരിയ രക്ഷാ ധികാരി കൺവീനർ പ്രദീപ് കൊട്ടാരത്തിൽ  എന്നിവർ അഭിവാദ്യം ചെയ്‌തു സംസാരിച്ചു. ഏരിയ ട്രഷറർ ജയൻ പെരുനാട് സ്വാഗതവും സംഘാടക സമിതി കൺവീനർ രാമകൃഷ്ണൻ കൂവോട് നന്ദിയും പറഞ്ഞു. സമ്മേളനത്തോ ടനുബന്ധിച്ച് ഏരിയാ പരിധിയിലെ  മെമ്പർമാരെ ഉൾപ്പെടുത്തി   ഓൺലൈൻ ക്വിസ് മത്സരവും, സാം സ്‌കാരിക സെമിനാറും സംഘടിപ്പിക്കുവാനും, സമ്മേളനത്തിന് ആകർഷകമായ ലോഗോ ക്ഷണി ക്കാനും തീരുമാനിച്ചതായി സംഘാടക സമിതി ഭാരവാഹികൾ അറിയിച്ചു.


Read Previous

ന്യൂ സനയ്യ ഏരിയ സമ്മേളനം സംഘാടക സമിതി രൂപീകരിച്ചു.

Read Next

‘ഇന്ത്യയ്ക്ക് റഫാല്‍ യുദ്ധവിമാനം നഷ്ടമായി; പക്ഷേ, പാകിസ്ഥാന്‍ വെടിവെച്ചിട്ടതല്ല’: സ്ഥിരീകരണവുമായി ഫ്രഞ്ച് നിര്‍മാണ കമ്പനി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »