ഹരിദാസിന് കേളി അൽഖർജ് ഏരിയ യാത്രയയപ്പ് നൽകി


റിയാദ് : 23 വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന അൽഖർജ് ഏരിയ നിർവ്വാഹക സമിതി അംഗം ഹരിദാസിന് ഏരിയ കമറ്റിയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി.

ഓട്ടോ ഇലക്ട്രിഷനായി ജോലി ചെയ്തു വരികയായിരുന്ന ഹരിദാസൻ, അൽഖർജ് എരിയയിൽ കേളി കെട്ടിപ്പടുക്കുന്നതിൽ നേതൃത്വപരമായ പങ്കു വഹിച്ച വ്യക്തി കൂടിയാണ്. സാമൂഹിക, സാംസ്‌കാരിക ജീവകാരുണ്യ പ്രവർത്തനങ്ങളിൽ മികച്ച പ്രവർത്തനം നടത്തിയ ഹരിദാസൻ, കേളി ഹദ്ദാദ് യൂണിറ്റ് സെക്രട്ടറി, ഏരിയ കമ്മറ്റി അംഗം എന്നീ തലങ്ങളിൽ പ്രവർത്തിച്ചു വരികയായിരുന്നു. തൃശൂർ ജില്ലയിലെ കല്ലം പറമ്പ് സ്വദേശിയാണ്.

ഏരിയ പരിധിയിൽ സംഘടിപ്പിച്ച യാത്രയയപ്പ് ചടങ്ങിൽ ഏരിയ പ്രസിഡന്റ് ഷബി അബ്ദുൾ സലാം അധ്യക്ഷത വഹിച്ചു. കേളി രക്ഷാധികാരി സമിതി സെക്രട്ടറി കെപിഎം സാദിഖ്, കേളി സെക്രട്ടറി സുരേഷ് കണ്ണപുരം, പ്രസിഡന്റ്‌ സെബിൻ ഇക്ബാൽ, ട്രഷറർ ജോസഫ് ടി ജി, ഏരിയ രക്ഷാധികാരി ആക്റ്റിംഗ് കൺവീനർ സുബ്രഹ്മണ്യൻ, ഏരിയ വൈസ് പ്രസിഡണ്ട്‌ ഗോപാലൻ,

ഏരിയയിലെയും, യൂണിറ്റിലെയും സഹപ്രവർത്തകർ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ഏരിയക്ക് വേണ്ടി സെക്രട്ടറി രാജൻ പള്ളിത്തടം, വിവിധ യൂണിറ്റുകൾക്ക് വേണ്ടി യൂണിറ്റ് സെക്രട്ടറിമാർ എന്നിവർ ഉപഹാരം നൽകി. ഏരിയ സെക്രട്ടറി രാജൻ പള്ളിത്തടം സ്വാഗതവും, യാത്രയയപ്പ് ചടങ്ങിന് ഹരിദാസൻ നന്ദിയും പറഞ്ഞു.


Read Previous

കേളി ദിനാഘോഷങ്ങൾക്ക് വെളളിയാഴ്ച തുടക്കം

Read Next

തലശ്ശേരി മണ്ഡലം വെൽഫെയർ അസോസിയേഷന് നവനേതൃത്വം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »