കേളി അസിസീയ ഏരിയ ഇഎംഎസ് – എകെജി അനുസ്‌മരണം സംഘടിപ്പിച്ചു


റിയാദ് :കേളി കലാസാംസ്‌കാരിക വേദി അസിസീയ ഏരിയ ഇഎംഎസ് – എകെജി അനുസ്മരണം സംഘടിപ്പിച്ചു. കേളിയുടെ വിവിധ ഏരിയ രക്ഷാധികാരി സമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന അനുസ്മരണത്തിന്റെ ഭാഗമായി അസീസിയയിൽ വച്ച് നടന്ന പരിപാടിയിൽ ഏരിയ കമ്മിറ്റി അംഗം  അജിത് ആമുഖ പ്രഭാഷണം നടത്തി. ഏരിയ രക്ഷാധികാരി സെക്രട്ടറി ഹസ്സൻ പുന്നയൂർ അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി റഫീഖ് ചാലിയം സ്വാഗതവും രക്ഷാധികാരി സമിതി അംഗം സുധീർ പോരേടം അനുസ്മരണ പ്രമേയവും  അവതരിപ്പിച്ചു. 

ജനങ്ങൾക്ക്‌ വേണ്ടി ഭരണം നടത്തുന്ന എൽ ഡി എഫ് സർക്കാരിനെ ഏതെല്ലാം  രീതി യിൽ ഇകഴ്ത്താൻ കഴിയുമെന്ന  ശ്രമമാണ്  യുഡിഎഫും, ബിജെപിയും നടത്തുന്നത്. കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാർ ആകട്ടെ ഭരണഘടനയെ തന്നെ ഇരുട്ടിലാക്കി യാണ് ഭരണം നടത്തുന്നത്.

എതിർക്കുന്നവരെ കേന്ദ്ര ഏജൻസികളെ  ഉപയോഗപെ ടുത്തി ഭീഷണിപെടുത്തുന്നു. ഫാസിസ്റ്റ് സമീപനങ്ങളും വർഗീയതയും അഴിമതിയു മടക്കം രാജ്യം നേരിടുന്ന വെല്ലുവിളികളെ ജനകീയ  മുന്നേറ്റത്തിലൂടെ പരാജയപെടു ത്തുന്ന പോരാട്ടങ്ങളിൽ പങ്ക് ചേരണമെന്ന് പരിപാടിയിൽ അവതരിപ്പിച്ച അനുസ്മരണ പ്രമേയം പ്രവാസികളോട് അഭ്യർത്ഥിച്ചു.

കേളി കേന്ദ്ര രക്ഷാധികാരി സമിതി അംഗം സുരേന്ദ്രൻ കൂട്ടായി അനുസ്മരണ പ്രഭാഷ ണം നടത്തി. ഏരിയ രക്ഷാധികാരി സമിതി അംഗങ്ങളായ ലജീഷ് നരിക്കോട്, റഫീഖ് അരിപ്ര, സുഭാഷ്, സിമന്റ്‌ യൂണിറ്റ് അംഗം ഷംസുദ്ധീൻ എന്നിവർ അനുസ്മരണ യോഗത്തിൽ സംസാരിച്ചു. ഏരിയ പ്രസിഡന്റ്‌ ഷാജി റസാഖ് നന്ദി രേഖപ്പെടുത്തി.


Read Previous

പ്രവാസി മലയാളി ഫൗണ്ടേഷൻ സ്നേഹസംവാദം,ഫിലിപ്പ് മമ്പാട് മുഖ്യാതിഥി.

Read Next

റിയാദിൽ സ്നേഹ സംഗമായി കണ്ണൂർ ജില്ലാ കെഎംസിസി ഇഫ്താർ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »