കേളി ബദിയ ഏരിയയും, അൽഖർജ് ഹോത്ഹ യൂണിറ്റും ജനകീയ ഇഫ്ത്താറുകൾസംഘടിപ്പിച്ചു


റിയാദ് : കേളി കലാ സാംസ്‌കാരിക വേദിയുടെ ബദിയ ഏരിയാ കമ്മിറ്റിയും അൽഖർജ് ഏരിയ ഹോത്ഹ യൂണിറ്റും ജനകീയ ഇഫ്താറുകൾ സംഘടിപ്പിച്ചു. റിയാദിലെയും പരിസര പ്രദേശങ്ങളിലെയും പ്രവാസികളുടെ താങ്ങും തണലും സാന്ത്വനവുമായി കഴിഞ്ഞ 22 കൊല്ലമായി പ്രവർത്തിക്കുന്ന കേളി എല്ലാ വർഷവും ജനകീയ ഇഫ്താർ നടത്തി വരുന്നുണ്ട്.

ബദിയ ഇഫ്താർ

ബദിയ ഏരിയയുടെ ഇഫ്താർ ഷാറ തൗഫീറിലാണ് സംഘടിപ്പിച്ചത്. ബദിയ ഏരിയയിലെ കേളി മെംബർമാർ, അവരുടെ കുടുംബാംഗങ്ങൾ, മറ്റു പ്രവാസി മലയാളികളെ കൂടാതെ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ളവർ, യമൻ, ഈജിപ്ത്, ഫിലിപ്പൈൻസ്, ഇന്തോനേഷ്യ, പാക്കിസ്ഥാന്‍ രാജ്യക്കാരും, സൗദി സ്വദേശികളും ഉള്‍പ്പെടെ സമൂഹത്തിലെ നാനാ തുറകളിലുള്ള ആയിരത്തോളം പേർ ഇഫ്താറില്‍ പങ്കെടുത്തു.

ബദിയ മേഖലയിലെ പ്രമുഖ വാണിജ്യ-വ്യവസായ സ്ഥാപനങ്ങളായ കോബ്‌ളാൻ, അസാഫ്, സഫ റെസ്റ്റോറന്റ് എന്നിവരും തല്പരരായ സ്വദേശി പൗരന്മാർ, കേളി അംഗങ്ങൾ തുടങ്ങിയവരുടെ സഹകരണത്തോടെയാണ് ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചത്.

കേളി രക്ഷാധികാരി സമിതി അംഗം ചന്ദ്രൻ തെരുവത്ത്, ഏരിയാ രക്ഷാധികാരി കമ്മിറ്റി കണ്‍വീനര്‍ മധു ബാലുശ്ശേരി, കോബ്ലാൻ പ്രധിനിധി സിദ്ധീഖ്, ഏരിയാ സെക്രട്ടറി കിഷോർ ഇ നിസാം, ഏരിയാ പ്രസിഡന്റ് അലി കെ വി, കേന്ദ്ര കമ്മിറ്റി അംഗം പ്രദീപ് ആറ്റിങ്ങൽ, രക്ഷാധികാരി സമിതി അംഗങ്ങളായ റഫീഖ് പാലത്ത്, പ്രസാദ് വഞ്ചിപ്പുര, ജാർനെറ്റ് നെൽസൺ, സരസൻ, സംഘാടക സമിതി ഭാരവാഹി കളായ മുസ്തഫ വളാഞ്ചേരി , അഫ്സൽ നിസാർ, ഹക്കീം റവൂത്തർ, വിജയൻ, എ കെ നായർ, സത്യവാൻ, മണിയൻ, സംഘാടക സമിതി അംഗങ്ങള്‍, ഏരിയാ കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ നേതൃത്വം നല്‍കി. കേളിയുടെ കേന്ദ്ര രക്ഷാധികാരി സമിതി അംഗങ്ങളും, കേന്ദ്ര കമ്മിറ്റി അംഗങ്ങളും, മറ്റ് സബ് കമ്മിറ്റി അംഗങ്ങളും ഇഫ്താറില്‍ പങ്കെടുത്തു.

ഹോത്ഹ ഇഫ്താർ

ഹോത്ഹ ബനി തമീമിലെ പാർക്കിൽ വെച്ച് നടത്തിയ അൽഖർജ് ഹോത്ഹ യൂണി റ്റിന്റെ ഇഫ്താറിൽ ഹോത്ഹയിലേയും പരിസര പ്രദേശങ്ങളിലേയും മലയാളി പ്രവാസികൾ ഉൾപ്പെടെ നിരവധിപേർ പങ്കെടുത്തു. സംഘടക സമിതി ചെയർമാൻ‌ നിയാസ്, കൺവീനർ സിദ്ധിക് എം പി, സാമ്പത്തിക കൺവീനർ മണികണ്ഠൻ എന്നിവർ ഇഫ്താർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. നൗഷാദ്, താജുദ്ദീൻ എന്നിവർ ഇഫ്താർ ഭക്ഷണമൊരുക്കുന്നതിന് നേതൃത്വം നൽകി. ഹോത്ഹയിലെ വ്യാപാര സമൂഹം കേളിയുടെ ജനകീയ ഇഫ്താറിന്റെ വിജയത്തിനായി സഹകരിച്ചു.

കേളി ട്രഷറർ ജോസഫ് ഷാജി ,അൽഖർജ് ഏരിയ രക്ഷാധികാരി കൺവീനർ പ്രദീപ് കൊട്ടാരത്തിൽ, കേളി കേന്ദ്ര കമ്മറ്റി അംഗവും അൽഖർജ് ഏരിയ സെക്രട്ടറിയുമായ രാജൻപള്ളിത്തടം, ഏരിയ രക്ഷാധികാരി സമിതി അംഗം സുബ്രമണ്യൻ, കേന്ദ്ര കമ്മറ്റി അംഗം ലിപിൻ പശുപതി , ഏരിയ വൈസ് പ്രസിഡന്റ് ഡേവിഡ് രാജ്, ജോയിൻ സെക്ര ട്ടറി ബിനോയ്, യൂണിറ്റ് പ്രസിഡണ്ടും ഏരിയ കമ്മറ്റി അംഗവുമായ സജീന്ദ്ര ബാബു, ഏരിയ കമ്മറ്റി അംഗങ്ങൾ ആയ സമദ്, രമേശ് എൻ ജി, യൂണിറ്റ് ആക്റ്റിംഗ് സെക്രട്ടറി ഉമ്മർ മുക്താർ എന്നിവർ ഇഫ്താറിൽ പങ്കെടുത്തു.


Read Previous

മോട്ടോ ഫോം ഉല്‍പ്പന്നങ്ങള്‍ സൗദി വിപണിയില്‍.

Read Next

ചില്ല മാർച്ച് ലക്കം എന്റെ വായനയിൽ ചർച്ചയായി സമീപകാല ഇന്ത്യാചരിത്രം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »