Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

കേളി ബത്ത ഏരിയാ സമ്മേളനം ആഗസ്ത് 15 ന്; സംഘാടക സമിതി രൂപീകരിച്ചു.



റിയാദ് :കേളി കലാ സാംസ്കാരിക വേദിയുടെ പന്ത്രണ്ടാം കേന്ദ്ര സമ്മേളനത്തിന് മുന്നോടിയായി ബത്ത ഏരിയാ സമ്മേളനം ആഗസ്ത് 15 ന് നടക്കുമെന്ന് സംഘാടകർ അറിയിച്ചു. ഏരിയക്ക് കീഴിലെ ആറ് യൂണിറ്റ് സമ്മേളനങ്ങളും പൂർത്തിയാക്കി പുതിയ നേതൃത്വത്തെ തെരഞ്ഞെടുത്തിരുന്നു. ബത്ഹ സെന്റർ യൂണിറ്റ് ഭാരവാകളായി അബ്ദുൾ റഹ്‌മാൻ താനൂർ, സൗബീഷ്, ഫൈസൽ അലയാൻ, ബത്ഹ ബി യൂണി റ്റിൽ അജിത്‌ഖാൻ, ജയകുമാർ പുഴക്കൽ, മാർക്സ്, ശുമേസി യൂണിറ്റിൽ മൻസൂർ അലി , മുജീബ് , ജ്യോതി ഷ്, ഷാര റെയിൽ യൂണിറ്റിൽ സുധീഷ് തറോൽ, അരുൺ, ഷഫീഖ് ആലുക്കൽ , മർഗ്ഗബ്ബ്‌ യൂണിറ്റിൽ സലിം അംലാദ്, ബിജു ഉള്ളാട്ടിൽ, മുഹമ്മദ് അനസ്, അത്തീക്ക യൂണിറ്റിൽ മനോജ്, ഷാജി കെ കെ , വിജയൻ പി എന്നിവരെ യഥാക്രമം പ്രസിഡന്റ്, സെക്രട്ടറി, ട്രഷറർ എന്നിങ്ങനെയാണ് പുതിയ ഭാരവാഹികൾ.

സഖാവ് കോടിയേരി ബാലകൃഷ്ണൻ നഗറിൽ വച്ച് നടത്താൻ നിശ്ചയിച്ച ഏരിയ സമ്മേളനം വിജയിപ്പിക്കു ന്നതിനായി 51 അംഗ സംഘാടക സമിതിക്ക് രൂപം നൽകി. ഏരിയ പ്രസിഡന്റ് ഷഫീഖ് അങ്ങാടിപ്പുറം അധ്യക്ഷനായ സംഘാടക സമിതി രൂപീകരണ യോഗം കേളി സെക്രട്ടറി സുരേഷ് കണ്ണപുരം ഉദ്‌ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി രാമകൃഷ്ണൻ സംഘാടകസമിതി പാനൽ അവതരിപ്പിച്ചു . കേളി രക്ഷാധികാരി സമിതി അംഗങ്ങളായ പ്രഭാകരൻ കണ്ടോന്താർ, സുരേന്ദ്രൻ കൂട്ടായ്, കേളി വൈസ് പ്രസിഡന്റ് രജീഷ് പിണറായി,
ഏരിയായുടെ സംഘടനാ ചുമതല വഹിക്കുന്ന കേന്ദ്ര കമ്മറ്റി അംഗം പ്രദീപ് ആറ്റിങ്ങൽ, ബത്ഹ ഏരിയാ രക്ഷാധികാരി സമിതി കൺവീനർ മോഹൻദാസ്, മർഗ്ഗബ് രക്ഷാധികാരി ആക്ടിങ് കൺവീനർ അനിൽ അറക്കൽ എന്നിവർ അഭിവാദ്യങ്ങൾ അർപ്പിച്ച് സംസാരിച്ചു.’

ഏരിയ രക്ഷാധികാരി സമിതി അംഗങ്ങൾ , ഏരിയ കമ്മറ്റി അംഗങ്ങൾ, യൂണിറ്റ് ഭാരവാഹികൾ, യൂണിറ്റ് മെമ്പർമാർ എന്നിവർ സന്നിഹിതരായിരുന്നു. ഫക്രുദീൻ കൺവീനർ, അരുൺ ജോയിന്റ് കൺവീനർ , അനിൽ അറക്കൽ ചെയർമാൻ, മൻസൂർ അലി വൈസ് ചെയർമാൻ, മുജീബ് റഹ്‌മാൻ സാമ്പത്തിക കമ്മറ്റി കൺവീനർ, സിജിൻ കൂവള്ളൂർ പബ്ലിസിറ്റി കൺവീനർ, ഹുസൈൻ പി എ ഗതാഗത കമ്മറ്റി കൺ വീനർ, രാജേഷ് കാടപ്പടി , ധനേഷ് എന്നിവർ സ്റ്റേജ് ആൻഡ് ഡെക്കറേഷൻ, സുധീഷ് തറോൽ, രാജേഷ് ചാലിയാർ എന്നിവർ സ്റ്റേഷനറി ചുമതല, എന്നിങ്ങനെ 51 അംഗ സംഘാടക സമിതിയാണ് രൂപീകരിച്ചത്. ഏരിയ ട്രഷറർ ബിജു തായമ്പത്ത് സ്വാഗതവും, സംഘാടക സമിതി കൺവീനർ ഫക്രുദീൻ നന്ദിയും പറഞ്ഞു.


Read Previous

വി വസീഫിന് മാസ് റിയാദ് സ്വീകരണം നൽകി

Read Next

കേളി മലാസ്  ഏരിയ സമ്മേളനം ലോഗോ പ്രകാശനം ചെയ്‌തു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »