ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
റിയാദ്: പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്കു മടങ്ങുന്ന കേളി കലാ സാംസ്കാരിക വേദി അസീസിയ ഏരിയ അൽ മനാഹ് യൂണിറ്റ് അംഗം രാജേഷ് നെയ്യന് യൂണിറ്റ്തലത്തിൽ യാത്ര അയപ്പ് നൽകി.

റിയാദിലെ സ്വകാര്യ കമ്പനിയിൽ ഫർണിച്ചർ എസ്റ്റിമേറ്റർ ആയി ജോലി ചെയ്തിരുന്ന രാജേഷ് കണ്ണൂർ ജില്ലയിലെ തലശ്ശേരി സ്വദേശിയാണ് .യൂണിറ്റ് പ്രസിഡന്റ് ശശി കാട്ടൂർ അധ്യക്ഷത വഹിച്ച യോഗത്തിൽ കേന്ദ്ര കമ്മിറ്റി അംഗവും അസീസിയ രക്ഷാധികാരി ആക്ടിങ് കൺവീനറുമായ റഫീഖ് ചാലിയം, ഏരിയ പ്രസിഡന്റ് അലി പട്ടാമ്പി, ഏരിയ സെക്രട്ടറി സുധീർ പോരേടം, ഏരിയ ജോയിന്റ് സെക്രട്ടറി സുബാഷ്, ഏരിയ കമ്മിറ്റി അംഗം സ്വാലിഹ് മൊറയൂർ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
യൂണിറ്റ് മെമ്പർമാരും സഹപ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു. യൂണിറ്റ് ഉപഹാരം യൂണിറ്റ് സെക്രട്ടറി സജാദ് കൈമാറി. യൂണിറ്റ് സെക്രട്ടറി സ്വാഗതവും യാത്ര പോകുന്ന രാജേഷ് ചടങ്ങിന് നന്ദിയും പറഞ്ഞു.
