Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

കേളി ചടയൻ ഗോവിന്ദൻ അനുസ്മരണം സംഘടിപ്പിച്ചു.



റിയാദ് : സിപിഐഎം സംസ്ഥാന സെക്രട്ടറിയായിരുന്ന ചടയൻ ഗോവിന്ദൻ്റെ 27ആമത് ചരമവാർഷിക ദിനം കേളി ആചരിച്ചു. കേളി രക്ഷാധികാരി സമിതിയുടെ നേതൃത്വത്തിൽ ബത്ത ഡി പാലസ് ഓഡി റ്റോറിയത്തിൽ നടന്ന പരിപാടിയിൽ സെക്രട്ടറി കെപിഎം സാദിഖ് അധ്യക്ഷത വഹിച്ചു. രക്ഷാധികാരി സമിതി അംഗവും കേളി പ്രസിഡൻ്റുമായ സെബിൻ ഇഖ്ബാൽ അനുസ്മരണ കുറിപ്പ് അവതരിപ്പിച്ചു.

സാധാരണക്കാരുടെ ജീവിതം അങ്ങേയറ്റം ദുസ്സഹമാക്കുകയും, ഭരണഘടനാ സ്ഥാപനങ്ങളെ സംഘപ രിവാർ ഏജൻസികളാക്കി മാറ്റുകയും ചെയ്യുന്ന ഈ കാലഘട്ടത്തിൽ കേന്ദ്രസർക്കാറിനെതിരെ പോരാട്ടം ശക്തിപ്പെടേണ്ടത് അനിവാര്യമാണ്. കേരളത്തോടുള്ള കേന്ദ്ര സർക്കാരിൻ്റെ അവഗണനക്കെതിരെ കേരള സർക്കറിന് തന്നെ വീണ്ടും സമരത്തിന് ഇറങ്ങേണ്ട അവസ്ഥയാണ് നിലവിൽ സംജാതമായിരിക്കുന്നത്. അതേ സമയം കേളത്തിലെ അൽഡിഎഫ് സർകാർ ചടയൻ ഗോവിന്ദനെ പോലുള്ള നേതാക്കാൻ കാണിച്ചുതന്ന വഴികളിലൂടെ സർവവ്വ മേഖലയിലെയും ജനതയെ ചേർത്ത് പിടിച്ച് നവ കേരളം കെട്ടിപ്പടുക്കാനുള്ള തീവ്ര ശ്രമത്തിൽ മുന്നേറുകയുമാണെന്നും അനുസ്മരണത്തിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു.

രക്ഷാധികാരി സമിതി അംഗങ്ങളായ പ്രഭാകരൻ കണ്ടോന്താർ, സുരേന്ദ്രൻ കൂട്ടായി, ഷമീർ കുന്നുമ്മൽ, ഫിറോഷ് തയ്യിൽ, ചന്ദ്രൻ തെരുവത്ത് കുടുംബവേദി പ്രസിഡൻ്റ് പ്രിയ വിനോദ്, ട്രഷറർ ശ്രീഷാ സുകേഷ് എന്നിവർ അനുസ്മരിച്ചു സംസാരിച്ചു. കേളി സെക്രട്ടറി സുരേഷ് കണ്ണപുരം സ്വാഗതവും, കേളി ട്രഷറർ ജോസഫ് ഷാജി നന്ദിയും പറഞ്ഞു


Read Previous

മഴവില്ല് 25′ ഓണാഘോഷം സംഘടിപ്പിച്ച്കേളി അഫ്‌ലാജ് യൂണിറ്റ്.

Read Next

ഓണാഘോഷം:പൂവിളി-2025″ ദമ്മാമിൽ അരങ്ങേറി.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »