Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

കുവൈറ്റ് മംഗഫ് അഗ്‌നിബാധയിൽ മരണമടഞ്ഞവരുടെ വിയോഗത്തിൽ കേളി അനുശോചനം രേഖപ്പെടുത്തി.


റിയാദ്: കുവൈറ്റിലെ മംഗഫിലെ ഫ്ലാറ്റിലുണ്ടായ അഗ്നിബാധയിൽ മരണമടഞ്ഞവരുടെ വേർപാടിൽ കേളികലാ സാംസ്കാരിക വേദി സെക്രട്ടറിയേറ്റ് അതിയായ ദു:ഖവും, അനുശോചനവും രേഖപ്പെടുത്തി. അതിലേറെ വേദനിപ്പിക്കുന്നത് 25 മലയാളികൾ മരണത്തിന് കീഴടങ്ങി എന്ന വാർത്തയാണ്. കേരളത്തെ സംബന്ധിച്ചിടത്തോളം ഏറെ ദുഖകരമാണ് ഈ വാർത്ത. ആരോഗ്യ മന്ത്രി വീണാ ജോർജ്ജിനേയും,സേഫ് മിഷൻ ഡയരക്ടർ ശ്രീ ജീവൻ ബാബു I A S നെയും മംഗഫിലെ തൽസ്‌ഥിതി വിലയിരുത്തുന്നതിനും, തുടർ നടപടികൾക്ക് മേൽനോട്ടം വഹിക്കുന്നതിനും, ആശുപത്രികളിൽ പ്രവേശിക്കപ്പെട്ടവർക്ക് സാന്ത്വനമേകുന്നതിനുവേണ്ടിയും കുവൈറ്റിലേക്ക് പോകുവാൻ കേരളമന്ത്രി സഭ ചുമതലപ്പെടുത്തിയിരുന്നു.

ഇറാഖിന്റെ കുവൈറ്റ് അധിനിവേശക്കാലത്ത് ഇ കെ നായനാർ മന്ത്രിസഭ അന്നത്തെ മന്ത്രി ടി കെ ഹംസയെ പ്രശ്നബാധിത മേഖലയിലേക്ക് അയയ്ക്കു കയും അദ്ദേഹ ത്തിന്റെ നിർദ്ദേശമനുസരിച്ച് പ്രവാസികളുടെ മടങ്ങിവരവിനായി 64 എയർ ഇന്ത്യ ട്രിപ്പുകളിലൂടേയും 2 നാവികസേന കപ്പലുകളിലുമായി ഒന്നര ലക്ഷം പേർക്ക് സുരക്ഷിതമായി മടങ്ങുവാനും കഴിഞ്ഞു. അഞ്ച് കോടി പതിമ്മൂന്ന് ലക്ഷംരൂപയുടെ ഭക്ഷ്യ വസ്തുക്കൾ അവിടെ വിതരണം ചെയ്യാനും കേരള സർക്കാറിന് കേന്ദ്രാനുമതിയോടെ അന്ന് സാധിച്ചു.

ഈ മുൻഅനുഭവത്തിലാണ് ഇന്നത്തെ മന്ത്രിസഭയും ഇത്തരം തീരുമാനമെടുത്തത്. അതനുസരിച്ച് കൊച്ചി വിമാനത്താവളത്തിൽ എത്തിച്ചേർന്ന മന്ത്രി വീണയുടെ യാത്ര കേന്ദ്ര അനുമതി ലഭിക്കാഞ്ഞതിനെ തുടർന്ന് ഈ പ്രത്യേക മിഷനിലേക്ക് പോകാൻ നിന്ന മന്ത്രിക്ക് കേന്ദ്ര ഗവൺമെന്റ് പൊളിറ്റിക്കൽ ക്ലിയറൻസ് നൽകിയില്ല. എല്ലാ പേപ്പറുകളും പൂർത്തിയാക്കിയ ശേഷമാണ് മന്ത്രി യാത്രക്ക് എത്തിച്ചേർന്നത്. വിദേശ കാര്യ മന്ത്രാലയത്തിൽ നിന്നും പൊളിറ്റിക്കൽ ക്ലിയറൻസ് ലഭിച്ചില്ല എന്ന വാദമാണ് അവസാനം ലഭിച്ചത്. കേരളത്തിനുണ്ടായ ഈ വലിയ ദുരന്തത്തിൽ പോലും അവിടെ ചെന്ന് കൊണ്ട് അവർക്കൊപ്പം പ്രവർത്തിയ്ക്കുവാൻ ഒരു മന്ത്രി തന്നെ തയ്യാറായിട്ടും അതിനെ ഒരു കാരണവും പറയാതെ തടയുന്ന കേന്ദ്ര ഗവണ്മെന്റ് നയങ്ങൾക്കെതി രേയും റിയാദ് കേളി കലാ സാംസ്‌കാരിക വേദി സെക്രട്ടേറിയേറ്റ് ശക്തമായ ഭാഷയിൽ പ്രതിഷേധം രേഖപ്പെടുത്തി.


Read Previous

അപേക്ഷ ക്ഷണിച്ചു; റിയാദിലെ റിയാദിലെ ഇന്ത്യൻ എംബസിയിൽ ജോലി ഒഴിവ്

Read Next

ന്യൂയോര്‍ക്ക് ഇന്ത്യൻ കോണ്‍സുലേറ്റില്‍ നിന്ന് വിരമിച്ച കോണ്‍സുല്‍ എ.കെ. വിജയകൃഷ്ണന് എന്‍ബിഎ യാത്രയയപ്പ് നല്‍കി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »