ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
ദവാദ്മി: കേളി ദവാദ്മി ഏരിയ രക്ഷാധികാരി കമ്മറ്റിയുടെ നേതൃത്വത്തിൽ ദവാദ്മി കേളി ഓഫീസിൽ തദ്ദേശ തെരഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിച്ചു. ഏരിയ വൈസ് പ്രസിഡന്റ് ബിനു അധ്യക്ഷത വഹിച്ച യോഗംകേളി ദവാദ്മി ഏരിയ രക്ഷാധികാരി കമ്മറ്റി കൺവീനർ ഷാജി പ്ലാവിളയിൽ ഉത്ഘാടനം ചെയ്തു.

പൊതുജനാരോഗ്യം, പൊതു വിദ്യാഭ്യാസം എന്നിവയിൽ കേരളം കൈവരിച്ച നേട്ടത്തെ കുറിച്ചും,5 ലക്ഷം കുടുംബങ്ങൾക്ക് വീട് ഒരുക്കിയും 65 ലക്ഷം സാധാരണക്കാരായ ജനങ്ങൾക്ക് 2000 രൂപയായി ക്ഷേമപെൻഷൻ വർദ്ധിപ്പിച്ച് നൽകിയും അതിദാരിദ്ര്യമോചനം എന്ന തെരഞ്ഞെടുപ്പ് വാഗ്ദാനം പ്രാവർ ത്തികമാക്കിയും രാജ്യത്ത് പ്രതീക്ഷയുടെ തുരുത്തായി കേരളം മാറിയെന്നുംനാടിന്റെ നട്ടെല്ലായ പ്രവാസികളെ ചേർത്തുപിടിച്ചുകൊണ്ട് ക്ഷേമനിധി വർധിപ്പിച്ചും നോർക്ക അംഗത്വകർക്കായി പ്രവാസി ഇൻഷുറൻസ് പരിരക്ഷ നടപ്പിലാക്കിയും മുന്നേറുന്ന കേരളത്തിലെ ഇടതുപക്ഷ സർക്കാരിന്റെ കഴിഞ്ഞ ഒൻപതര വർഷക്കാലത്തെ സർവ്വതലസ്പർശിയായ വികസന പ്രവർത്തനങ്ങൾ നടത്താന്‍ സാധിച്ചു
കേരള ഗവൺമെന്റിന്റെ വികസന നയം താഴെത്തട്ടിലെത്തിക്കുന്ന തദ്ദേശ സ്ഥാപനങ്ങളുടെ പ്രസക്തി മനസ്സിലാക്കി; സർക്കാരിന്റെ കരങ്ങൾക്ക് ശക്തി പകരാൻ തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന മുഴുവൻ ഇടതുപക്ഷ സ്ഥാനാർത്ഥികളേയും വിജയിപ്പിക്കുവാൻ എല്ലാ പ്രവാസികളും അക്ഷീണം പ്രവർത്തിക്കണമെന്ന് യോഗം ആഹ്വാനം ചെയ്തു.
എരിയ ഭാരവാഹികളായ മുജീബ്,മോഹനൻ, ഏരിയ ജീവകാരുണ്യ ചെയർമാൻ മുഹമ്മദ് റാഫി,
ഏരിയ കമ്മിറ്റിയംഗം നിസാറുദ്ദീൻ എന്നിവർ സംസാരിച്ചു.കേളി ഏരിയ സെക്രട്ടറി ഉമ്മർ സ്വാഗതവും ജോ: ട്രഷറർ ഗിരീഷ് നന്ദിയും പറഞ്ഞു.
