Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

കേളി കുടുംബ വേദി ‘സിനിമാ കൊട്ടക’ ഇന്ന് തുറക്കും.


റിയാദ് : കേളി കുടുംബ വേദിയുടെ നേതൃത്വത്തിൽ സിനിമാ പ്രദർശനവും നിരൂപണവും ചർച്ചയും ലക്ഷ്യം വെച്ചുകൊണ്ട്, ‘സിനിമാ കൊട്ടക’ എന്നപേരിൽ ഒരു പുതിയ സംരംഭത്തിന് ഇന്ന് തുടക്കം കുറിക്കും. ദേശ ഭാഷാ വ്യത്യസമന്യേ കാമ്പുള്ള നല്ല സിനിമകള്‍ പ്രത്യേകിച്ച് സ്ത്രീ പക്ഷ സിനിമകൾക്ക് മുൻതൂക്കം നൽകി ഒരുക്കുന്ന പരിപാടിയിൽ മാസത്തിൽ ഒരു സിനിമ വീതം പ്രദർശിപ്പിക്കുകയും അതിന്മേൽ ചർച്ചകൾ സംഘടിപ്പിക്കുകയും ചെയ്യും.

കാണുക, ആസ്വദിക്കുക, ചര്‍ച്ച ചെയ്യുക, പ്രചോദിതരാകുക എന്നതാണ് സിനിമ കൊട്ടകയുടെ മുദ്രാവാക്യം. നാട്ടിലെ ഫിലിം സൊസൈറ്റികളുടെ മാതൃകയിൽ റിയാദിൽ ഒരു വേദി ഒരുക്കുന്നത്തി ലൂടെ സിനിമയെ കുറിച്ചും സിനിമയുടെ ഉള്ളറകളെ കുറിച്ചും, വിനോദത്തോടൊപ്പം സിനിമയെ എങ്ങനെ ഗൗരവപൂര്‍വ്വം വീക്ഷിക്കാം എന്നും മനസിലാക്കുക എന്നതാണ് സിനിമ കൊട്ടകയുടെ പ്രഥമ ലക്ഷ്യം.

സാമൂഹ്യ പ്രതിബദ്ധതയോടെ സിനിമകൾ നിർമ്മിക്കേണ്ടതിൻ്റെ ആവശ്യകതയെ കുറിച്ചും സിനിമ സമൂഹത്തിൽ ചെലുത്തുന്ന സ്വാധീനത്തെ കുറിച്ചും പ്രവാസി സമൂഹത്തിന് കൂടുതൽ അറിവുകൾ നൽകുവാന്‍ ഇതിലൂടെ കഴിയുമെന്നും കേളി കുടുംബ വേദി സെക്രട്ടറി സീബാ കൂവോട് പറഞ്ഞു.

പ്രവാസി പശ്ചാത്തലത്തിൽ ഒരുക്കുന്ന സിനിമകൾക്ക് മുൻതൂക്കം നൽകും. ആദ്യ പ്രദർശനം വെള്ളി യാഴ്ച വൈകിട്ട് നാല് മണിക്ക് ബത്ത ഡി പാലസ് ഓഡിറ്റോറിയത്തിൽ നടക്കും. എഴുത്തുകാരി ബീന സിനിമ കൊട്ടക ഉദ്ഘാടനവും, റിയാദ് മീഡിയാ ഫോറം ജനറൽ സെക്രട്ടറിയും സംവിധായകനുമായ ഷംനാദ് കരുനാഗപള്ളി ലോഗോ പ്രകാശനവും, നിർവഹിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.


Read Previous

അവയവ മാറ്റത്തിന് ക്യൂ : വൃക്ക കാത്തിരുന്ന് മരിച്ചത് 2,000 പേർ

Read Next

സുരേഷ് ​ഗോപിക്ക് അഭിനയിക്കാം’- അനുമതി നൽകി ബിജെപി നേതൃത്വം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »