Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

റിയാദ് തഹ്‍‍ലിയയിൽ കേളി പുതിയ യൂനിറ്റ് രൂപീകരിച്ചു


റിയാദ്: കേളി കലാ സാംസ്‌കാരിക വേദിയുടെ പുതിയ യൂനിറ്റ് മലസ് ഏരിയയുടെ കീഴിൽ തഹ് ലിയയിൽ രൂപീകരിച്ചു. കേളിയുടെ ഏറ്റവും അധികം മെമ്പർഷിപ്പുള്ള മലസ് ഏരിയക്ക് കീഴിലെ ഒലയ്യ യൂനിറ്റിനെ വിഭജിച്ചാണ് പുതിയ കമ്മിറ്റി രൂപീകരിച്ചത്.

സുലൈമാൻ പേര നോട്, മുരളി കൃഷ്ണൻ, പ്രശാന്ത്.ബി. എന്നിവരാണ് പുതിയ ഭാര വാഹികൾ. ഒലയ്യ യൂനിറ്റ് എക്‌സിക്യൂട്ടീവ് അംഗം സുലൈമാൻ പേരനോട് സ്വാഗതം പറഞ്ഞു. യൂനിറ്റ് പ്രസിഡന്റ് നിയാസ് ഷാജഹാൻ അധ്യക്ഷത വഹിച്ചു. യൂനിറ്റ് സെക്രട്ടറി പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. കേളി കേന്ദ്ര കമ്മിറ്റി അംഗവും സൈബർ വിംഗ് ചെയർമാനുമായ സതീഷ്‌കുമാർ വളവിൽ രാഷ്ട്രീയ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു.

കേളി സെക്രട്ടറി സുരേഷ് കണ്ണപുരം, കേളി മലസ് ഏരിയ സെക്രട്ടറിയും കേന്ദ്ര കമ്മിറ്റി അംഗവുമായ നൗഫൽ ഉള്ളാട്ട് ചാലി, ഒലയ്യ രക്ഷാധികാരി കൺവീനർ ജവാദ് പരിയാട്ട്, ഏരിയ പ്രസിഡന്റ് നൗഫൽ പുവ്വക്കുറുശ്ശി, ട്രഷറർ സിംനേഷ്, വൈസ് പ്രസിഡന്റ് മുകുന്ദൻ, ഏരിയ കമ്മിറ്റി അംഗങ്ങളായ കരീം പൈങ്ങോട്ടൂർ, സമീർ, റെനീസ്, ഗിരീഷ് കുമാർ എന്നിവരെ കൂടാതെ ഏരിയ രക്ഷാധികാരി കമ്മിറ്റി അംഗങ്ങൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.


Read Previous

ഐ.സി.എഫ് മക്ക ഹറം സെക്ടർ സംഘടിപ്പിച്ച പൗരസഭ

Read Next

ഷിഫാ വെൽഫെയർ അസോസിയേഷൻ ഒമ്പതാമത് വാർഷികവും സംഗീത വിരുന്നും സെപ്റ്റംബർ 7ന് നടക്കും

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »