Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

സാംകുട്ടിക്ക് കേളി യാത്രയയപ്പ് നൽകി.



 റിയാദ്- കേളി കലാ സാംസ്‌കാരിക വേദി മലാസ് ഏരിയ, മലാസ് യൂണിറ്റ് അംഗം  സാംകുട്ടിക്ക് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ യാത്രയയപ്പ് നല്‍കി. രണ്ടു പതിറ്റാണ്ടായി റിയാദിൽ   ഐടി മേഖലയിൽ  ജോലി ചെയ്തുവന്നിരുന്ന സാംകുട്ടി എറണാകുളം സ്വദേശിയാണ്.  അനുഗ്രഹീത കലാകാരനും കേളിയുടെ കലാസാംസ്കാരിക പരിപാടികളിലെ  നിറസാന്നിധ്യവുമായിരുന്നു സാംകുട്ടി.

യൂണിറ്റ് പരിധിയില്‍ ചേര്‍ന്ന യാത്രയയപ്പ് യോഗത്തില്‍ യൂണിറ്റ് പ്രസിഡന്റ് റെനീസ് കരുനാഗപ്പള്ളി   അധ്യക്ഷത വഹിച്ചു.  മലാസ് ഏരിയ പ്രസിഡന്റ്‌ മുകുന്ദൻ, രക്ഷാധികാരി സമിതി അംഗങ്ങളായ  അഷ്റഫ് കണ്ണൂർ, അൻവർ, ഇ കെ രാജീവ്  യൂണിറ്റ് ജോയിൻ സെക്രട്ടറി അജ്മൽ, ജോയിൻ ട്രഷറർ ഉനൈസ് ഖാൻ എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ ടി ബി നൗഷാദ്, മഹേഷ്‌ ,സുഹൈബ് ഹമീദ് എന്നിവർ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. കൂടാതെ നിരവധി യൂണിറ്റംഗങ്ങളും യാത്രയയപ്പ് യോഗത്തിൽ പങ്കെടുത്തു.

യൂണിറ്റിന്റെ  ഉപഹാരം യൂണിറ്റ് സെക്രട്ടറി സമീർ കൊല്ലം സാംകുട്ടിക്ക് കൈമാറി.   യാത്രയയപ്പ് ചടങ്ങിന് യൂണിറ്റ് സെക്രട്ടറി സ്വഗതവും യാത്ര പോകുന്ന സാംകുട്ടി നന്ദിയും രേഖപ്പെടുത്തി


Read Previous

റിയാദ് പ്രവാസി സാഹിത്യോത്സവ് – 2024. സംഘാടക സമിതി രൂപീകരിച്ചു

Read Next

ഐ ടി ഇ ഇ റിയാദ് ചാപ്റ്റര്‍, മുനീര്‍ പാഴൂര്‍ നയിക്കും

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »