ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക് അധികാരമില്ല, ചെയര്‍മാന് കത്തയച്ച് മഹുവ
റിയാദ് : വാഹനാപകടത്തിൽ മരണമടഞ്ഞ കാശ്മീർ സ്വദേശിയുടെ മൃതദേഹം അൽഖർജിൽ സംസ്കരിച്ചു.കാശ്മീർ സ്വദേശി റഫീഖ് അഹമ്മദ് (58) അൽഖർജ് ഹഫ്ജയിൽ കൃഷിയിടത്തിലെ തൊഴിലാളിയായി രുന്നു. കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ ഹഫ്ജിയിലെ തൻ്റെ ജോലി സ്ഥലത്തേക്ക് ബൈക്കിൽ പോവുകയാ യിരുന്ന റഫീക്ക് അഹമ്മദിനെ അമിത വേഗതയിൽ വന്ന പിക്കപ്പ് വാൻ പിന്നിൽ നിന്നും ഇടിക്കുക യായിരുന്നു.
മറ്റൊരു വഹത്തിനെ മറികടക്കുന്നതിനിടെയാണ് അപകടം നടന്നത്. ഇടിയുടെ ആഘാതത്തിൽ മുകളിലേക്ക് ഉയർന്ന് പോയ ബൈക്കും റഫീക്കും ശക്തിയായി നിലം പതിക്കുകയും സംഭവ സ്ഥലത്ത് തന്നെ മരണമടയുകയുമായിരുന്നു. സുഡാൻ സ്വദേശിയാണ് പിക്കപ്പ് ഓടിച്ചിരുന്നത്. കഴിഞ്ഞ 15 വർഷമായി ഹഫ്ജയിലെ കൃഷിയിടത്തിൽ ജോലിചെയ്യുന്ന റഫീക്ക് അഹമ്മദിൻ്റെ രണ്ട് സഹോദരങ്ങൾ കൂടെ ജോലി ചെയ്യുന്നുണ്ട്. മരണത്തെ തുടർന്ന് നടപടി ക്രമങ്ങൾ പൂർത്തിയാക്കാൻ അൽഖർജ് പോലീസിൻ്റെ നിർദ്ദേശ പ്രകാരം കേളി ജീവകാരുണ്യ വിഭാഗം കേന്ദ്ര ജോയിൻ്റ് കൺവീനർ നാസർ പൊന്നാനിയുമായി ബന്ധപെടുകയായിരുന്നു. നടപടികൾ പൂർത്തിയാക്കി വെള്ളിയാഴ്ച ജുമാ നമസ്കാരത്തിന് ശേഷം നാസർ പൊന്നാനിയുടെ നേതൃത്വത്തിൽ അൽഖർജ് ശ്മശാനത്തിൽ ഖബറടക്കി. സ്പോൺസറും സഹോദന്മാരും കേളി പ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു