റിയാദ് : തിരുവനന്തപുരം, കടക്കാവൂർ സ്വദേശി ബിന്ദു രാജ് നടേശൻ (62) ഹൃദയാ ഘാതം മൂലം മരണപെട്ടു. കഴിഞ്ഞ 24 വർഷമായി സൗദി അറേബിയയിലെ റിയാദിൽ ഒരു കൺസ്ട്രക്ഷൻ കമ്പനിയിൽ ജോലി ചെയ്ത് വരികയായിരുന്നു.

തിരുവനന്തപുരം, കടക്കാവൂർ സ്വദേശികളായ നടേശന്റേയും സരോജിനിയുടെയും മകനാണ് മരണപ്പെട്ട ബിന്ദു രാജ് നടേശൻ. ഭാര്യ അനില ഭവാനി. മക്കൾ അഭിരാമി, തന്മയ.
മൃതദേഹം നാട്ടിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ കേളി കേന്ദ്ര ജീവകാരുണ്യ കമ്മിറ്റിയുടെ നേതൃത്വത്തിൽ മലാസ് ഏരിയ ജീവ കാരുണ്യ കമ്മിറ്റി കൺവീനറും കേന്ദ്ര ജീവകാരുണ്യ കമ്മിറ്റി അംഗവുമായ പി എൻ എം റഫീഖ്, എംബസ്സിയുടെ സഹായത്തോടെ പൂർത്തീകരിച്ച് നാട്ടിലേക്കയച്ചു.