ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക് അധികാരമില്ല, ചെയര്‍മാന് കത്തയച്ച് മഹുവ
റിയാദ് : കേളി കലാസാംസ്കാരിക വേദിയുടെയും കുടുംബവേദിയുടെയും അംഗങ്ങ ളുടെ കുട്ടികൾക്കായി ഏർപ്പെടുത്തിയ , 2022 – 23 ലെ വിദ്യാഭ്യാസ പ്രോത്സാഹന പുരസ്‌കാരത്തിന്റ ‘കിയ’ എറണാകുളം ജില്ലാതല വിതരണം പൂർത്തിയായി.
സിപിഐ എം കളമശ്ശേരി ഏരിയാ കമ്മറ്റി ഹാളിൽ നടന്ന പരിപാടിയിൽ ജില്ലാ കോഡിനേറ്റർ ഷെമീർ ഇടപ്പള്ളി അധ്യക്ഷനായി. ഏരിയാ കമ്മറ്റിയംഗവും മുൻ എംഎൽഎ യുമായ എ എം യുസുഫ് ഉദ്ഘാടനം നിർവഹിച്ചു.
കേളി സൈബർ വിഭാഗം മുൻ കൺവീനർ മഹേഷ് കോടിയത്ത് പുരസ്‌കാര ജേതാക ളുടെ വിവരങ്ങൾ വിശദീകരിച്ചു. ജില്ലയിൽ നിന്ന് 7 വിദ്യാത്ഥികളാണ് പുരസ്ക്കാര ത്തിന് അർഹരായത്. ചടങ്ങിൽ പ്രവാസി സംഘം കളമശേശരി മണ്ഡലം പ്രസിഡന്റ് അശോകൻ, ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി അമൽ ജോസ്, അബ്ദുൾ റഹ്മാൻ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. കേളി അംഗം നൗഷാദ് ടി ബി നന്ദി പറഞ്ഞു.