കേളി കുടുംബസംഗമം സെപ്റ്റംബര്‍ 17ന് നിലമ്പൂരില്‍


റിയാദ് :  കേളി കലാസാംസ്കാരിക വേദി അതിന്റെ മുന്‍ അംഗങ്ങളുടെ സംസ്ഥാനതല കുടുംബസംഗമം സംഘടിപ്പിക്കുന്നു. പ്രവാസം അവസാനിപ്പിച്ച് നാട്ടിൽ സ്ഥിര താമസമാക്കിയ കേളിയുടെ പ്രവർത്തകരായിരുന്നവരുടെ  കുടുംബങ്ങളെ പരസ്പരം പരിചയ പെടുത്തുന്നതോടൊപ്പം കേളി നാട്ടിൽ നടപ്പാകുന്ന വിവിധ പദ്ധതികളിൽ കേളി മുൻ അംഗങ്ങളെയും പങ്കാളികളാക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന ആദ്യ കുടുംബസംഗമം വിവിധ കലാ സാംസ്കാരിക പരിപാടികളോടെ 2023 സെപ്റ്റംബർ 17ന് നിലമ്പൂരിൽ നടക്കും.

സംഗമത്തിൽ കേരളത്തിലെ പതിനാല് ജില്ലകളിൽ നിന്നുള്ള കേളി മുൻ അംഗങ്ങൾക്ക് പുറമെ അവധിയിൽ നാട്ടിലുള്ള കേളി അംഗങ്ങളും കേളി കുടുംബവേദിയിലെ അംഗങ്ങളും പങ്കെടുക്കും.

കുടുംബ സംഗമത്തിന്‍റെ സുഗമമായ നടത്തിപ്പിനായി വിപുലമായ സംഘാടക സമിതി രൂപീകരിച്ചു. നിലമ്പൂരിലെ കെഎസ്കെടിയു മലപ്പുറം ജില്ലാ കമ്മിറ്റി ഓഫീസില്‍ ചേര്‍ന്ന സംഘാടക സമിതി രൂപീകരണ യോഗം കേളി മുന്‍ രക്ഷാധികാരി സമിതി അംഗം എന്‍എ ജോണ്‍ ഉദ്ഘാടനം ചെയ്തു. സുരേന്ദ്രന്‍ ആനവാതില്‍ അധ്യക്ഷത വഹിച്ച യോഗത്തിൽ ഷൗക്കത്ത് നിലമ്പൂര്‍ സ്വാഗതം ആശംസിച്ചു. കേളി മുന്‍ ഭാരവാഹികളായ റഷീദ് മേലേതില്‍, ഗോപിനാഥന്‍ വേങ്ങര, അലി പട്ടാമ്പി, അയ്യപ്പന്‍ എന്നിവര്‍ സംസാരിച്ചു.

സംഘാടകസമിതി ഭാരവാഹികളായി ചെയർമാൻ ഗോപിനാഥന്‍ വേങ്ങര, വൈസ് ചെയര്‍മാന്‍മാർ എന്‍എ ജോൺ, മുഹമ്മദ്കുഞ്ഞ് വള്ളിക്കുന്നം, കൺവീനർ ഷൗക്കത്ത് നിലമ്പൂര്‍, ജോയിൻ്റ് കൺവീനർമാർ പ്രിയേഷ് കുമാർ, ഉമ്മര്‍കുട്ടി, ട്രഷറർ റഷീദ് മേലേതില്‍  എന്നിവരെയും, വിവിധ സബ്കമ്മിറ്റികളെയും ജില്ലാ കോര്‍ഡിനേറ്റര്‍മാ രെയും യോഗം തെരഞ്ഞെടുത്തു. കൺവീനർ ഷൗക്കത്ത് നിലമ്പൂർ നന്ദി പറഞ്ഞു.


Read Previous

വിവിധ ഗ്രൂപ്പുകളിലായി റിയാദിൽ നിന്നും ഈ വർഷത്തെ ഹജ്ജിന് പോകുന്നവർക്ക് ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ യാത്രയയപ്പ് നൽകി

Read Next

കുടുംബ സുരക്ഷാ പദ്ധതി വിഹിതം കൈമാറി” കെഎംസിസി തൃശൂർ ജില്ലാ കമ്മറ്റി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »