കേളി കുടുംബവേദി ‘ജ്വാല 2025’; സംഘാടക സമിതി രൂപീകരിച്ചു.


റിയാദ്: അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് കേളി കുടുംബവേദി നടത്തിവരാറുള്ള  “ജ്വാല 2025” അവാർഡ് ദാനവും മൈലാഞ്ചി ഇടൽ മത്സരവും ഏപ്രിൽ  പതിനെട്ടിന് നടത്തും. പരിപാടികളുടെ വിജയത്തിനായി സംഘാടക സമിതിക്ക് രൂപം നൽകി. ബത്ത ലൂഹ ഓഡിറ്റോറിയത്തിൽ ചേർന്ന സംഘാടക സമിതി രൂപീകരണ യോഗം കേളി രക്ഷാധികാരി ആക്ടിംഗ് സെക്രട്ടറി ഫിറോഷ് തയ്യിൽ ഉദ്ഘാടനം ചെയ്തു.

പ്രവാസ ലോകത്തെ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് വനിതാ സംഘടന കൂടുതൽ സജീവമാകണമെന്നും, മാറിയ സൗദിയുടെ സാഹചര്യത്തിൽ വനിതാ സംഘടനകളുടെ പ്രവർത്തനം വിപുലമാക്കണമെന്നും,   കേരള സർക്കാരിന്റെ സ്ത്രീ സൗഹൃദ ജനക്ഷേമ പദ്ധതികളെ കുറിച്ച് പ്രവാസ ലോകത്തെ വനിതകൾക്ക് ബോധവൽക്കരണം നടത്തുകയും അവരെ പദ്ധതിയിൽ അംഗമാക്കാൻ പ്രവാസി സംഘടനകൾ ശ്രമിക്കണമെന്നും ഫിറോസ് തയ്യിൽ പറഞ്ഞു. കുടുംബവേദി പ്രസിഡണ്ട് പ്രിയാവിനോദ് അധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി സീബാ കൂവോട് സംഘാടക സമിതി പാനൽ അവതരിപ്പിച്ചു.

അന്താരാഷ്ട്ര വനിതാ ദിനം ഇത്തവണ റംസാൻ മാസത്തിലായതിനാൽ പരിപാടികൾ ഏപ്രിൽ  പതിനെ ട്ടിലേക്ക് മാറ്റിവെക്കുകയായിരുന്നു. കഴിഞ്ഞ രണ്ടുവർഷമായി നടത്തിവരുന്ന വ്യത്യസ്ത മേഖലകളിൽ കഴിവ് തെളിയിച്ച പ്രവാസ ലോകത്തെ വനിതകളെ ആദരിച്ചു കൊണ്ടുള്ള അവാർഡ് ദാനത്തിന് പുറമെ മൈലാഞ്ചി ഇടൽ മത്സരം, കുട്ടികളും കുടുംബവേദി അംഗങ്ങളും അവതരിപ്പിക്കുന്ന വിവിധ കലാപരി പാടികൾ, റിയാദിലെ പ്രമുഖ നൃത്ത വിദ്യാലയങ്ങളിലെ അംഗങ്ങൾ അവതരിപ്പിക്കുന്ന നൃത്തനൃത്യങ്ങൾ സംസ്കാരിക സമ്മേളനം എന്നിവ പരിപാടിയുടെ ഭാഗമായി അരങ്ങേറും.

പരിപാടിയുടെ വിജയത്തിനായി ചെയർപേഴ്സൺ വി എസ് സജീന, വൈസ് ചെയർപേഴ്സൺദീപ രാജൻ. കൺവീനർ വിജില ബിജു, ജോയന്റ് കൺവീനർ അഫ്ഷീന, അംഗങ്ങൾ അൻസിയ, ലാലി രജീഷ്, ആരിഫ ഫിറോസ്, ശാലിനി സജു, സിനുഷ, അനിത ശരണ്യ, രജിഷ നിസാം, സോവിന, നീതു രാഗേഷ്, ഹനാൻ, രമ്യ സാമ്പത്തികം കൺവീനർ ഷഹീബ, ജോയിന്റ് കൺവീനർ ജി.പി വിദ്യ, സന്ധ്യ രാജ്, വർണ്ണ ബിനുരാജ്, നിവ്യ സിംനേഷ് .പ്രോഗ്രാം കൺവീനർ ഗീത ജയരാജ്‌ ജോയിന്റ് കൺവീനർ സീന സെബിൻ, ഷിനി നസീർ, സീന കണ്ണൂർ, ലക്ഷ്മി പ്രിയ, അഫീഫ പബ്ലിസിറ്റി കൺവീനർ സിജിൻ കൂവള്ളൂർ, സിംനേഷ് . പശ്ചാത്തല സൗകര്യം സിജിൻ, സുകേഷ്, സുനിൽ, ഷമീർ. ഭക്ഷണ കമ്മിറ്റി കൺവീനർ ജയരാജ്, സുകേഷ്, നൗഫൽ, ജയകുമാർ. ഫോട്ടോ പ്രദർശനം  ജയകുമാർ, മായ ലക്ഷ്മി. മൈലാഞ്ചി ഇടൽ മത്സരം കോ -ഓഡിനേറ്റർമാർ  ശ്രീഷ സുകേഷ്, ഷംഷാദ് അഷ്‌റഫ് എന്നിങ്ങനെ 101 അംഗ സംഘാടക സമിതിക്ക് രൂപം നൽകി.

രക്ഷധികാരി സമിതി അംഗങ്ങളായ പ്രഭാകരൻ കണ്ടോന്താർ, സുരേന്ദ്രൻ കൂട്ടായി, കേളി പ്രസിഡണ്ട് സെബിൻ ഇഖ്ബാൽ, സെക്രട്ടറി സുരേഷ് കണ്ണപുരം, കുടുംബവേദി ട്രഷറർ ശ്രീഷ സുകേഷ്  കേന്ദ്ര കമ്മറ്റി അംഗം സുകേഷ് കുമാർ എന്നിവർ അഭിവാദ്യം അർപ്പിച്ചു സംസാരിച്ചു. കുടുംബവേദി ജോയിന്റ് സെക്രട്ടറി  സിജിൻ കൂവള്ളൂർ സ്വാഗതവും പരിപാടിയുടെ കൺവീനർ വിജുലാ ബിജു നന്ദിയും പറഞ്ഞു.


Read Previous

പെരുമ്പാവൂർ പ്രവാസി അസോസിയേഷൻ റിയാദ് , നിർദ്ധനരായ രോഗികൾക്ക് ചികിൽസാ സഹായം കൈമാറി.

Read Next

എംപുരാൻ പ്രദർശനം തടയണം; ഹൈക്കോടതിയിൽ ബിജെപി നേതാവിന്റെ ഹർജി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »