റിയാദിലെ പുരോഗമന ചിന്താഗതിക്കാരുടെ കൂട്ടായ്മയായ കേളി കുടുംബവേദി ജനകീയ ഇഫ്താർ സംഘടിപ്പിച്ചു. സുലൈ അൽ അജയാൻ ഇസ്തിരാഹിൽ വെച്ചുനടന്ന ഇഫ്താറിൽ കുടുംബവേദിയിലെ അംഗങ്ങളും, റിയാദിലെ പൊതുസമൂഹവും ഉൾപ്പെടെ നാന്നൂറോളം ആളുകൾ പങ്കെടുത്തു. ഇഫ്താർ സംഘാടക സമിതി കൺവീനർ ശ്രീഷ സുകേഷ്, ചെയർപേഴ്സൻ ഗീത ജയരാജ്, സാമ്പത്തിക കമ്മിറ്റി കൺവീനർ വിദ്യ ജി .പി ഭക്ഷണ കമ്മിറ്റി കൺവീനർ സുകേഷ് കുമാര്‍, പബ്ലിസിറ്റി കമ്മിറ്റി കൺവീനർ സിജിൻ കൂവള്ളൂർ, കുടുംബ വേദി സെക്രട്ടറി സീബ കൂവോട്, പ്രസിഡണ്ട് പ്രിയ വിനോദ്, ഫസീല മുള്ളൂർക്കര, ഷിനി നസീർ, സജീന വി .എസ്, ജയരാജ്, വിജില ബിജു, ദീപ ജയകുമാർ, ജിജിത, സോവിന സാദിഖ്, നീന എന്നിവർ ഇഫ്താറിൻെറ വിജയത്തിനായ് പ്രവർത്തിച്ചു.

സൂരജ്, ബലരാമൻ, ജോർജ്ജ് , ഷറഫ്, അബ്ദുൾ നാസർ, സുനീർ ബാബു, ദിനീഷ്, എന്നിവർ ഭക്ഷണം പാചകം ചെയ്യുന്നതിന് നേതൃത്വം നൽകി. റിയാദിലെ വാണിജ്യ വ്യവസായ സ്ഥാപനങ്ങളുടേയും, കേളിയുടേയും, കുടുംബവേദിയുടേയും അംഗങ്ങ ളുടെ സഹകരണത്തോടെയാണ് ജനകീയ ഇഫ്താർ സംഘടിപ്പിച്ചത്.
മുഖ്യ രക്ഷാധികാരി സെക്രട്ടറി കെ.പി.എം സാദിഖ്, രക്ഷാധികാരി അംഗങ്ങളായ പ്രഭാകരൻ കണ്ടോന്താർ, കേളി പ്രസിഡൻറ് സെബിൻ ഇക്ബാൽ, ജോയിൻ സെക്രട്ടറി സുനിൽ, വൈസ് പ്രസിഡന്റ് രജീഷ് പിണറായി, കാഹിം ചേളാരി, കേളി കേന്ദ്ര കമ്മിറ്റി അംഗങ്ങൾ എന്നിവർ ഇഫ്താറിൽ പങ്കുചേർന്നു.