കേളി കുടുംബവേദിയുടെ ‘ജ്വാല 2024’ പുരസ്ക്കാരം പ്രവാസികളുടെ സ്വന്തം സാഹിത്യകാരി സബീന എം സാലിക്ക്, മാര്‍ച്ച്‌ 8 ലോകവനിതാദിനത്തില്‍ സമ്മാനിക്കും, പ്രമുഖ സാഹിത്യകാരി എ എം സെറീന മുഖ്യ അതിഥിയായി പങ്കെടുക്കും


റിയാദ് : പ്രവാസ ലോകത്തെ സ്ത്രീകളുടെ ഉന്നമനത്തിന് പ്രത്യേകം ഊന്നൽ നൽകികൊണ്ട് കഴിഞ്ഞ 14 വർഷമായി റിയാദിലും പരിസര പ്രദേശങ്ങളിലും സാമൂഹിക, സാംസ്കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായി പ്രവർത്തിച്ചു വരുന്ന കേളി കുടുംബവേദി പ്രവാസികളായ കുട്ടികളുടെ കലാപരമായ കഴിവുകളെ പ്രോൽസാഹിപ്പിക്കുന്നതിനും സൗജന്യ പരിശീലനം നൽകുകയും ചെയ്യുന്നതിനുമായി 2023ല്‍ ആരംഭിച്ച ജ്വാല” കലാ അക്കാഡമിയുടെ രണ്ടാമത് അവാർഡ് വിതരണവും, കൂടാതെ മെഗാ ചിത്രരചനാ മത്സരവും ലോകവനിതാദിനമായ മാര്‍ച്ച്‌ 8ന് സംഘടിപ്പിക്കുമെന്ന് കേളി കുടുംബ വേദി പ്രവര്‍ത്തകര്‍ റിയാദില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു

ഈ വർഷത്തെ ‘ജ്വാല 2024’ അവാർഡിനായി തിരഞ്ഞെടുത്തിരിക്കുന്നത് പ്രവാസ ലോകത്തെ അറിയപെടുന്ന സാഹിത്യകാരി സബീന എം സാലിയെയാണ്. ഫലകവും പ്രശംസാ പത്രവും അടങ്ങുന്നതാണ് അവാർഡ്.

കേളി കുടുംബവേദി പ്രവര്‍ത്തകര്‍ റിയാദില്‍ വാര്‍ത്താസമ്മേളനം നടത്തുന്നു

2024 മാർച്ച് 8 വെള്ളിയാഴ്‌ച ഉച്ചക്ക് 2 മണി മുതൽ അൽ യാസ്‌മിൻ ഇൻ്റർനാഷണൽ ഇന്ത്യൻ സ്കൂ‌ൾ ഓഡിറ്റോറിയത്തിലാണ് പരിപാടികൾ നടക്കുന്നത്. പരിപാടിയുടെ മുഖ്യ പ്രയോജകരായി സോനാ ജ്വല്ലറിയും സഹ പ്രയോജകാരായി കുദു ഫാസ്റ്റ് ഫുഡും സിറ്റിഫ്ലവർ ഹൈപ്പർ മാർക്കറ്റുമാണ്. കുടുംബവേദിയിലെ വനിതകളും, കുട്ടികളും, റിയാദിലെ വിവിധ നൃത്ത വിദ്യാലയങ്ങളിലെ കലാകാരന്മാരും അവതരിപ്പിക്കുന്ന വൈവിധ്യമാർന്ന കലാ പ്രകടനങ്ങളും പരിപാടിയുടെ ഭാഗമായി അരങ്ങേറും. വനിതാദിനത്തോടനുബന്ധിച്ച് നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ പ്രമുഖ സാഹിത്യകാരി എഎം സെറീന മുഖ്യഅതിഥിയായി പങ്കെടുക്കും

സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമം ലക്ഷ്യമാക്കിയുള്ള പ്രവർത്തനങ്ങളുടെ ഭാഗമായി, കേരള സർക്കാറിന്റെ മലയാള മിഷൻ “മധുരം മലയാളം” എന്ന പേരിൽ പ്രവാസ ലോകത്തിലെ കുട്ടികൾക്കായി മലയാളം ക്ലാസുകൾ, മുതിർന്നവർക്കായി സാക്ഷരതാ ക്ലാസുകൾ കൂടാതെ ആരോഗ്യ ബോധവത്കരണ ക്ലാസുകൾ, വെബിനാറുകൾ, കലാ കായിക മത്സരങ്ങൾ, നാടൻ കളികളെ കുഞ്ഞുങ്ങൾക്ക് പരിചയപ്പെടുത്തിക്കൊണ്ടുള്ള കളിയരങ്ങുകൾ, കുടുംബ സംഗമങ്ങൾ എന്നിവയും കേളി കുടുംബവേദി സംഘടിപ്പിച്ചു വരുന്നതായി ഭാരവാഹികള്‍ വെക്തമാക്കി.

കലാ അക്കാഡമിയുടെ ആദ്യ ബാച്ചിലെ 55 കുട്ടികള്‍ പരിശീലനം പൂര്‍ത്തിയാക്കി, ആദ്യ ഘട്ടത്തിൽ ചിത്ര രചന, നൃത്തം എന്നിവ യാണ് പരിശീലിപ്പിക്കുന്നത്. ചിത്ര രചനയിൽ വിജില ബിജു, നൃത്തം അഭ്യസിപ്പിക്കാൻ നേഹ പുഷ്പപരാജ്, ഹെന പുഷ്പപരാജ്, എന്നിവരാണ് അധ്യാപകരായി നേതൃത്വം കൊടുക്കുന്നത്

കുട്ടികൾക്കായി നടത്തുന്ന മെഗാ ചിത്രരചനാ മത്സരത്തിൽ 4 മുതൽ 6 വരെ, 7 മുതൽ 10 വരെ, 11 മുതൽ 15 വരെ എന്നിങ്ങനെ വയസ്സിന്റെ അടിസ്ഥാനത്തിൽ മൂന്ന് വിഭാഗങ്ങ ളിലായി മത്സരങ്ങൾ നടക്കും. മൂന്ന് വിഭാഗത്തിലും ആദ്യ മൂന്ന് സ്ഥാനക്കാർക്ക് മൂന്ന്, രണ്ട്, ഒന്ന് ഗ്രാം വീതമുള്ള സ്വർണ്ണ നാണയങ്ങളാണ് സമ്മാനമായി നൽകുന്നത്. മാർച്ച ഏഴിന് വൈകിട്ട് 5 മണി വരെ മത്സരാര്‍ത്ഥികൾക്ക് https://forms.gle/dzkvB8N67CvxwNH67 ലിങ്കിൽ പേരുകള്‍ രജിസ്റ്റർ ചെയ്യാം.

ജ്വാല 2024 ന്റെ ഭാഗമായി കേളി കുടുംബവേദി “സിനിമ കൊട്ടക” എന്ന പേരില്‍ ഒരു ഫിലിം ക്ലബ് കൂടി രൂപീകരിക്കുകയും. വാരാന്ത്യങ്ങളിൽ സിനിമകൾ പ്രദർശിപ്പിക്കും അതിൽ ചർച്ചകള്‍ സംഘടിപ്പിക്കുകയും ചെയ്യുക എന്നതാണ് ഇത് കൊണ്ട് ലക്ഷ്യം വയ്ക്കുന്നതെന്ന് ഭാരവാഹികള്‍ പറഞ്ഞു. പരിപാടിയുടെ വിജയത്തിനായി വി എസ് സജീന കൺവീനറായും, സന്ധ്യരാജ് ചെയർ പേഴ്‌സ്ണായും ഗീതാ ജയരാജ് ട്രഷറ റായും 101 അംഗ സംഘാടക സമിതി രൂപീകരിച്ചിട്ടുണ്ട്.

വാര്‍ത്താസമ്മേളനത്തിൽ പ്രസിഡണ്ട്‌ പ്രിയാ വിനോദ്, സെക്രട്ടറി സീബാ കൂവോട്,
ട്രഷറർ, ശ്രീഷ സുകേഷ്‌, കൺവീനർ വിഎസ് സജീന, വൈസ് ചെയർ പെഴ്‌സൺ ജിപി വിദ്യ എന്നിവര്‍ പങ്കെടുത്തു


Read Previous

സംഗീതം പെയ്തിറങ്ങിയ രാവ്, ജനപങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി സേഫ് വേ നൈറ്റ്

Read Next

കോതമംഗലം പ്രതിഷേധം; 30 പേര്‍ക്കെതിരെ കേസ്, മാത്യു കുഴല്‍നാടന് ഇടക്കാല ജാമ്യം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »