Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഓണക്കളികൾ 25′ സംഘടിപ്പിച്ച് കേളി ലാസർദി യൂണിറ്റ്


റിയാദ്: കേളി കലാസാംസ്കാരിക വേദി ന്യൂ സനയ ഏരിയ ലാസർദി യൂണിറ്റിന്റെ നേതൃത്വത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു. തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന റിയാദിലെ ന്യൂ സനയയിലാണ് വിവിധതരം ഓണക്കളികൾ കോർത്തിണക്കി പൊതുജനങ്ങൾക്കായി പരിപാടി സംഘടിപ്പിച്ചത്.

ഓണക്കളികൾ 2025’ എന്ന പേരിൽ ന്യൂ സനയ്യ കാർബക്ക് സമീപത്തുള്ള പാർക്കിൽ, സനയ്യ സെക്യൂരി റ്റിയുടെ (മോഡം) സഹായത്തോടെ സംഘടിപ്പിച്ച പരിപാടി പങ്കാളിത്തം കൊണ്ടും സംഘാടന മികവ് കൊണ്ടും ശ്രദ്ധേയമായി. ഷൂട്ട് ഔട്ട്, വടംവലി, കണ്ണ് കെട്ടി കലം ഉടയ്ക്കൽ, കസേരകളി, ലെമൺ ആൻഡ് സ്പൂൺ റെയ്‌സ്, സുന്ദരിക്ക് പൊട്ടുതൊടൽ തുടങ്ങി നിരവധി കളികൾ അരങ്ങേറി.

ഓണസദ്യയ്ക്ക് ശേഷം ആരംഭിച്ച പരിപാടികൾ രാത്രി പത്തു മണിവരെ നീണ്ടുനിന്നു.യൂണിറ്റ് പ്രസിഡന്റ് ഷൈജു ചാലോട് അധ്യക്ഷത വഹിച്ച ചടങ്ങിൽ കേളി സെക്രട്ടറി സുരേഷ് കണ്ണപുരം പരിപാടികൾ ഉദ്ഘാടനം ചെയ്തു. കേളി രക്ഷാധികാരി സെക്രട്ടറി കെ.പി.എം. സാദിഖ്, പ്രസിഡന്റ് സെബിൻ ഇക്ബാൽ, ട്രഷറർ ജോസഫ് ഷാജി, എൻ.ആർ.കെ. കൺവീനർ സുരേന്ദ്രൻ കൂട്ടായ്, ഏരിയ രക്ഷാധികാരി സെക്രട്ടറി ബൈജു ബാലചന്ദ്രൻ, ഏരിയ സെക്രട്ടറി തോമസ് ജോയ്, പ്രസിഡന്റ് നിസാർ മണ്ണഞ്ചേരി എന്നിവർ ആശംസകൾ അറിയിച്ചു. യൂണിറ്റ് സെക്രട്ടറി ഷമൽ രാജ് സ്വാഗതവും പ്രോഗ്രാം കൺവീനർ കിംഗ്സ്റ്റൺ നന്ദിയും പറഞ്ഞു.

കേളി രക്ഷാധികാരി സമിതി അംഗം ഷമീർ കുന്നുമ്മൽ വിജയികൾക്കും. റണ്ണറപ്പിനുള്ള ട്രോഫി ഏരിയ സെക്രട്ടറി തോമസ് ജോയിയും  സമ്മാനിക്കുന്നു.

കണ്ണ് കെട്ടി കലം ഉടയ്ക്കൽ –സിയാദ്, കസേരകളി – നൂറുദ്ധീൻ, അക്ബർ, ലെമൺ ആൻഡ് സ്പൂൺ റെയ്‌സ് – അജ്മൽ, ജംനാഷ്, സുന്ദരിക്ക് പൊട്ടുതൊടൽ – ജനാഷ്, ജമീൽ, ഷൂട്ട് ഔട്ട് – സിയാദ്, ജുനൈദ് എന്നിവർ വിവിധ മത്സര വിജയികളായി. ആറ് ടീമുകൾ മാറ്റുരച്ച വാശിയേറിയ വടംവലി മത്സരത്തിൽ, അറേഷ് ടീം നൂൺ ടീമിനെ  പരാജയപ്പെടുത്തി വിജയികളായി. വടംവലി വിജയികൾക്കുള്ള ട്രോഫി ചില്ലി മാസ്റ്റേഴ്സ് സ്‌പോൺസർ ചെയ്തു. കേളി രക്ഷാധികാരി സമിതി അംഗം ഷമീർ കുന്നുമ്മൽ വിജയി കൾക്ക് ട്രോഫി നൽകി. റണ്ണറപ്പിനുള്ള ട്രോഫി ഏരിയ സെക്രട്ടറി തോമസ് ജോയ് സമ്മാനിച്ചു. മറ്റ് സമ്മാനങ്ങൾ  മനാൽ സൂപ്പർ മാർക്കറ്റ്, ബി.കെ. ബ്രോസ്റ്റഡ് എന്നിവർ സ്‌പോൺസർചെയ്തു. കാണികൾ ക്കായി പായസ വിതരണവും നടത്തി.


Read Previous

കേളി പ്രവർത്തകൻ സതീശന്റെ വിയോഗത്തിൽ അനുശോചന യോഗം സംഘടിപ്പിച്ചു. 

Read Next

മരണം കൊയ്യുന്ന സമരാഭാസങ്ങൾ” കേളി നസീം ഏരിയ സെമിനാർ സംഘടിപ്പിച്ചു. 

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »