Breaking News :

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഓണം ആഘോഷിച്ച് കേളി മജ്മ യൂണിറ്റ്


റിയാദ് : കേളി കലാസാംസ്കാരിക വേദി മലാസ് ഏരിയ, മജ്മ യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ‘നിറകതിർ 2023’ എന്ന പേരിൽ ഓണാഘോഷം സംഘടിപ്പിച്ചു. ഹർമ, ഫൈസലിയ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ നിരവധി പേർ പങ്കെടുത്തു. രാവിലെ 9 മണിക്ക് കുട്ടികൾക്കായുള്ള കലാ കായിക മത്സരങ്ങളോടെ ആരംഭിച്ച പരിപാടി വൈകുന്നേരം 6 മണി വരെ നീണ്ടു.

നിറകതിർ 2023′ സാംസ്കാരിക സമ്മേളനം കേളി കേന്ദ്ര കമ്മിറ്റി അംഗം സതീഷ് വളവിൽ ഉദ്ഘാടനം ചെയ്യുന്നു

ഓണാഘോഷത്തോടനുബന്ധിച്ച് നടന്ന സാംസ്കാരിക സമ്മേളനം കേളി കേന്ദ്ര കമ്മിറ്റി അംഗം സതീഷ് വളവിൽ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് പ്രതീഷ് പുഷ്പൻ അധ്യക്ഷത വഹിച്ചു. കേളി മാലാസ് ഏരിയ ജോയിൻ്റ് സെക്രട്ടറി സുജിത്ത് വി.എം മുഖ്യാഥിതി ആയ ചടങ്ങിൽ പ്രശസ്ത എഴുത്തുകാരിയും റിയാദിലെ കലാ സാംസ്‌കാരിക രംഗങ്ങളിലെ നിറ സാന്നിദ്ധ്യവുമായ സബീന എം സാലി, കേളി മലാസ് രക്ഷാധികാരി കമ്മിറ്റി അംഗങ്ങളായ അഷറഫ് കണ്ണൂർ, ഇ കെ രാജീവൻ, അൻവർ, മലാസ് ഏരിയ കമ്മിറ്റി അംഗങ്ങളായ റെനീസ്, വദൂദ് എന്നിവരും പരിപാടിക്ക് ആശംസകൾ നേർന്നു സംസാരിച്ചു. കേളി ‘നിറകതിർ 2023’ ന്റെ മുഖ്യ പ്രയോജകരായ നെസ്റ്റോ ഗ്രൂപ്പ്‌ പ്രതിനിധി അനീസ് , സഹപ്രയോജകരായ ഫൈസ്സൽ കാർ വാഷ് പ്രതിനിധി ഹുസൈൻ, ടയർ വർക്സ് പ്രതിനിധി റഫീഖ് എന്നിവർ വേദിയിൽ സന്നിഹിതരായിരുന്നു.

മജ്മയിലെ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ കേളിയോടൊപ്പം സഹകരിക്കുന്ന ആരോഗ്യ പ്രവർത്തകരെ ‘നഴ്സിംഗ് എക്സലൻസി പുരസ്‌കാരം’ നൽകി ചടങ്ങിൽ ആദരിച്ചു. പരിപാടികളിൽ പങ്കെടുത്തവർക്കും മത്സരങ്ങളിൽ വിജയിച്ചവർക്കുമുള്ള ഉപഹാരങ്ങൾ യൂണിറ്റ് എക്സിക്യൂട്ടീവ് അംഗങ്ങളായ ബാലകൃഷ്ണൻ, നിസാർ, വിജിത്, മൻസൂർ, സന്ദീപ് എന്നിവർ ചേർന്നു വിതരണം ചെയ്തു. കേളി മജ്മ യൂണിറ്റ് സെക്രട്ടറി മജീഷ് എം എം സ്വാഗതവും യൂണിറ്റ് ട്രഷറർ ഡോ.രാധാകൃഷ്‌ണൻ ചടങ്ങിന് നന്ദിയും പറഞ്ഞു.


Read Previous

സൗദിയില്‍ ഡ്രൈവര്‍ തസ്തികയില്‍ എത്തുന്ന പ്രവാസികള്‍ക്ക് ആശ്വാസ വാര്‍ത്ത; സ്വന്തം രാജ്യത്തെ ലൈസന്‍സ് ഉപയോഗിച്ച് മൂന്നു മാസത്തോളം വാഹനം ഓടിക്കാം.

Read Next

കേളി കുടുംബവേദി കലാ അക്കാഡമി രജിസ്ട്രേഷൻ ആരംഭിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »