Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

കേളി മലാസ്, സുലൈ ഏരിയകൾ ജനകീയ ഇഫ്താർ സംഘടിപ്പിച്ചു


റിയാദ്: റിയാദിലെയും പരിസര പ്രദേശങ്ങളിലെയും പ്രവാസികളുടെ താങ്ങും തണലും സാന്ത്വനവുമായി കഴിഞ്ഞ 22 കൊല്ലമായി പ്രവർത്തിക്കുന്ന കേളി ഈ വർഷവും വിവിധ ഏരിയകൾ കേന്ദ്രീകരിച്ച് ജനകീയ ഇഫ്താർ സംഗമങ്ങൾ സംഘ ടിപ്പിച്ചു.

മലാസ് ഏരിയ ഇഫ്താർ

അൽ യാസ്മിൻ ഇന്റർനാഷണൽ സ്കൂളിൽ വെച്ച് നടന്ന മലാസ് ഏരിയയുടെ ഇഫ്താറിൽ കുടുംബങ്ങളടക്കം സമൂഹത്തിന്റെ വിവിധ തുറകളിലുള്ള 1500ൽ പരം പ്രവാസികൾ പങ്കെടുത്തു. ചെയർമാൻ റനീസ് കരുനാഗപ്പള്ളി, കൺവീനർ ഷമീം മേലേതിൽ, സാമ്പത്തിക കൺവീനർ റഫീഖ് പി. എൻ. എം. എന്നിവരടങ്ങിയ വിപുലമായ സംഘാടക സമിതി ഇഫ്താറിന് നേതൃത്വം നൽകി.

ഫോക്കസ് ലൈൻ ഷിപ്പിംഗ് കമ്പനി, കെലോൺ, ഫ്യുച്ചർ മൊബിലിറ്റി, മാസ്ട്രോ പിസ്സ, അൽ കബീർ ഫ്രോസൻ ഫുഡ്‌ പ്രൊഡകറ്റ്സ്, കുടു, അൽ യാസ്മിൻ ഇന്റർനാഷണൽ സ്കൂൾ, എ ബി സി കാർഗോ, കൂഫി ബ്രോസ്റ്റഡ്, ഡിസ്പ്ലേ ഐഡിയാസ്, കോഴിക്കോ ടെൻസ് സ്നാക്സ്, താസ ബ്രോസ്റ്റ് എന്നീ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് ഇഫ്താർ സംഘടിപ്പിച്ചത്.

കേളി മുഖ്യ രക്ഷാധികാരി സെക്രട്ടറി കെ.പി.എം സാദിഖ്, രക്ഷാധികാരി കമ്മിറ്റി അംഗം പ്രഭാകരൻ കണ്ടോന്താർ, കേളി വൈസ് പ്രസിഡന്റ് രജീഷ് പിണറായി, കേന്ദ്രകമ്മിറ്റി അംഗം രാമകൃഷ്ണൻ, മാധ്യമ പ്രവർത്തകൻ ഷംനാദ് കരുനാഗപ്പള്ളി, എഴുത്തുകാരായ എം ഫൈസൽ, ബീന ടീച്ചർ, ജോസഫ് അതിരുങ്കൽ, ഡോ.ജയചന്ദ്രൻ, ഇന്ത്യൻ സ്കൂൾ അധ്യാപിക മൈമൂന ടീച്ചർ തുടങ്ങി പ്രവാസ ലോകത്തെ നിരവധി പേർ പരിപാടിയിൽ പങ്കെടുത്തു.

കേളി മുഖ്യ രക്ഷാധികാരി കമ്മിറ്റി അംഗം ഫിറോസ് തയ്യിൽ, കേളി പ്രസിഡന്റ് സെബിൻ ഇക്ബാൽ, മലാസ് രക്ഷധികാരി കമ്മിറ്റി സെക്രട്ടറി സുനിൽ കുമാർ, ഒലയ രക്ഷാധികാരി കമ്മിറ്റി സെക്രട്ടറി ജവാദ് പരിയാട്ട്, മലാസ് ഏരിയ സെക്രട്ടറി സജിത്ത് കെ പി, കേന്ദ്ര കമ്മിറ്റി അംഗം നസീർ മുള്ളൂർക്കര, ഏരിയ പ്രസിഡന്റ് നൗഫൽ പൂവ്വക്കുർശ്ശി, ഏരിയ ട്രഷറർ നൗഫൽ യു സി, ഏരിയ കമ്മിറ്റി അംഗങ്ങൾ, മലാസ് ഏരിയയിലെ യുണിറ്റംഗങ്ങൾ എന്നിവർ ഇഫ്‌താറുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളെ മുന്നിൽ നിന്ന് നയിച്ചു.

സുലൈ ഏരിയ ഇഫ്താർ

സുലൈ ജിയാൽ ഇസ്ത്രാഹയിൽ ഒരുക്കിയ ഇഫ്താർ വിരുന്നിൽ മലയാളികളെ കൂടാതെ ഇന്ത്യയിലെ മറ്റു സംസ്ഥാനക്കാർ, അറബ് വംശജർ, പാകിസ്ഥാൻ, ബംഗ്ളാദേശ് തുട ങ്ങിയ രാജ്യക്കാരുമടക്കം സമൂഹത്തിന്റെ നാനാതുറകളിൽ നിന്നുമായി ആയിര ത്തോളം ആളുകൾ പങ്കെടുത്തു.

ഷറഫ് ചെയർമാൻ, ജോർജ് കൺവീനർ, റീജേഷ് രയരോത്ത് ട്രഷറർ എന്നിവരടങ്ങിയ സംഘാടക സമിതി ഇഫ്താറിന് നേതൃത്വം നൽകി. വിവിധ വ്യാപാര – വാണിജ്യ സ്ഥാപന ങ്ങളും വ്യക്തികളും ജനകീയ ഇഫ്താറിന്റെ വിജയത്തിനായി സഹകരിച്ചിരുന്നു.

കേളി മുഖ്യ രക്ഷാധികാരി കമ്മിറ്റിയംഗം ടി ആർ സുബ്രമണ്യൻ, കേന്ദ്ര സെക്രട്ടറിയേറ്റ് അംഗം കാഹിം ചേളാരി, ഏരിയ noസെക്രട്ടറിയും കേന്ദ്ര കമ്മറ്റി അംഗവുമായ ഹാഷിം കുന്നുതറ, കേന്ദ്രകമ്മിറ്റി അംഗങ്ങളായ സുരേഷ് ലാൽ, രാമകൃഷ്ണൻ, സജീവൻ, സുലൈ രക്ഷാധികാരി കമ്മിറ്റി സെക്രട്ടറി അനിരുദ്ധൻ, കുടുംബവേദി സെക്രട്ടറി സീബ കൂവോട്, സുലൈ ഏരിയ രക്ഷാധികാരി സമിതി അംഗങ്ങൾ, ഏരിയ കമ്മറ്റി അംഗ ങ്ങൾ, യൂണിറ്റ് ഭാരവാഹികൾ, കുടുംബവേദി അംഗങ്ങൾ എന്നിവർ ഇഫ്താർ ക്രമീകരണ ങ്ങൾക്ക് നേതൃത്വം നൽകി.


Read Previous

റിയാദ് മഞ്ചേരി വെൽഫെയർ അസോസിയേഷൻ ഇഫ്‌താർ സംഗമം സംഘടിപ്പിച്ചു.

Read Next

കേളി കുടുംബവേദി ജനകീയ ഇഫ്താര്‍ സംഘടിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »