Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

കേളി മുഹമ്മദ് റാസിനെ ആദരിച്ചു.


റിയാദ് : സൗദി അറേബിയയിലെ പ്രശസ്ത ഫുട്‌ബോൾ ക്ലബ്ബുകളിൽ ഒന്നായ അൽ നസ്‌ർ ക്ലബ്ബിന്റെ ജൂനിയർ ടീമിലേക്ക് സെലക്ഷൻ ലഭിച്ച മലയാളി താരം മാസ്റ്റർ മുഹമ്മദ് റാസിനെ കേളി കാലാസംസ്കാരിക വേദി അൽഖർജ് ഏരിയ സ്പോർട്സ് കമ്മറ്റി ആദരിച്ചു.

കേളി അൽഖർജ് ഏരിയ സംഘടിപ്പിക്കുന്ന മിന കേളി സോക്കർ 2024ന്റെ മത്സരവേദിയിൽ ഒരുക്കിയ പരിപാടിയിൽ കേളി പ്രസിഡന്റ് സെബിൻ ഇക്ബാൽ, ആക്ടിങ് സെക്രട്ടറി മധു ബാലുശ്ശേരി, ട്രഷറർ ജോസഫ് ഷാജി, ജീവകാരുണ്യ കമ്മറ്റി ആക്ടിങ്ങ് കൺവീനർ നാസർ പൊന്നാനി, ഏരിയ കൺവീനർ പ്രദീപ് കൊട്ടാരത്തിൽ, ഏരിയ സെക്രട്ടറി രാജൻ പള്ളിത്തടം, ഏരിയ രക്ഷാധികാരി കമ്മറ്റി അംഗങ്ങൾ, ഏരിയ കമ്മറ്റി അംഗങ്ങൾ, അൽഖർജിലെ പൗരപ്രമുഖരായ മുഹസിൻ അൽ ദോസരി, ഫഹദ് അബ്ദുള്ള അൽ ദോസരി, ഡോക്ടർ അബ്ദുൾ നാസർ, രണ്ടാമത് മിന കേളി സോക്കർ 2024 ലെ സംഘാടക സമിതി അംഗങ്ങൾ, യൂണിറ്റ് ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.

12 വയസ്സുമാത്രം പ്രായമുള്ള റാസിൻ മലപ്പുറം പാങ്ങ് സ്വദേശിയാണ്. ചെറുപ്പത്തിൽ തന്നെ പന്തുകളിയിയിൽ താല്പര്യമുള്ള മുഹമ്മദ് റാസിൻ എലഗന്റ് എഫ് സി, എഫ് ആർ സി എന്നിവയിലൂടെയാണ് ഫുട്ബോൾ ജീവിതം ആരംഭിച്ചത്. ശേഷം പഞ്ചാബ് മിനർവയിലും കളിക്കാൻ അവസരം ലഭിച്ചു.

ഇപ്പോൾ വിസിറ്റ് വിസയിൽ സൗദിയിൽ താമസിക്കുന്ന മുഹമ്മദ് റാസിൻ, റിയാദിലെ പ്രശസ്ത ഇന്ത്യൻ ക്ലബായ യൂത്ത് ഇന്ത്യയുടെ അംഗം ഷാജഹാൻ പറമ്പന്റെ മകനാണ്. ഉമ്മ നസ്‌ല, സഹോദരങ്ങൾ മുഹമ്മദ് റെബിൻ, മുഹമ്മദ് റയ്യാൻ. പിതൃ സഹോദരൻ ഷാനവാസ്, റിയാദിലെ മുൻകാല ക്ലബായ സ്റ്റാർ സ്പോർട്സിന്റെ ആയിരുന്നു. നിലവിൽ അദ്ദേഹം അൽ ഹസയിലെ സോക്കർ ഹുഫൂഫ് ടീമിന്റെ മാനേജരാണ്.


Read Previous

30 വർഷത്തെ പ്രവാസജീവിതത്തിനു തിരശ്ശീലയിട്ട് നാട്ടിലേയ്ക്ക് മടങ്ങുന്ന കൃഷ്ണൻ പേരാമ്പ്രയ്ക്ക് യാത്രയയപ്പ് നൽകി

Read Next

സി പി എമ്മിന്റെ ന്യൂനപക്ഷ വിരുദ്ധ സമീപനം അപകടം. ഹനീഫ മൂന്നിയൂർ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »