ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
റിയാദ്: കേളി കലാസാംസ്കാരിക വേദി മുസാഹ്മിയ ഏരിയ റുവൈദ യൂണിറ്റ് ജനകീയ ഇഫ്താർ സംഘടിപ്പിച്ചു. റിയാദിൽ നിന്നും 250 കിലോമീറ്റർ അകലെ റുവൈദ ഗ്രാമത്തിൽ സംഘടിപ്പിച്ച ഇഫ്താർ വിരുന്നിൽ പ്രവാസികളും, സ്വദേശികളുമടക്കം മുന്നൂറിൽ പരം ആളുകൾ പങ്കെടുത്തു. ഇഫ്താർ സംഗമം ജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. കേളി പ്രസിഡൻ്റ് ഗഫൂർ ആനമങ്ങാട്,കേന്ദ്ര സെക്രട്ടറിയേറ്റ് അംഗം കാഹിം ചേളാരി എന്നിവർ പങ്കെടുത്തു.

മുസാഹ്മിയ രക്ഷാധികാരി കമ്മിറ്റി അംഗങ്ങൾ, മുസാഹ്മിയ ഏരിയ കമ്മിറ്റി അംഗങ്ങൾ,വിവിധ യൂണിറ്റ് അംഗങ്ങളും ഇഫ്താർ വിജയത്തിനായി രൂപീകരിച്ച സംഘാടക സമിതി അംഗങ്ങളും ഇഫ്ത്താറിന്റെ വിജയത്തിനായി പ്രവർത്തിച്ചു.സ്വദേശികളും വിദേശികളുമായി നാനാ വിഭാഗങ്ങളിലെ ആളുകൾ പരിപാടിയിൽ പങ്കെടുത്തു
