കേളി ‘പ്രതീക്ഷ’24 പുരസ്‌കാര വിതരണം പൂർത്തിയായി.


റിയാദ് : കേളി കലാസാംസ്കാരിക വേദിയുടെ 2023 – 24 ലെ വിദ്യാഭ്യാസ പ്രോത്സാഹന പുരസ്‌കാര(പ്രതീക്ഷ) വിതരണം പൂർത്തിയായി. കഴിഞ്ഞ അധ്യയന വർഷത്തെ പുരസ്‌ കാര വിതരണത്തിന്റെ സംസ്ഥാനതല വിതരണോദ്ഘാടനം ഈ മാസം ആദ്യം ആരോഗ്യ മന്ത്രി വീണാ ജോർജ് തിരുവനന്തപുരത്ത് നിർവഹിച്ചിരുന്നു.

തുടർന്ന് വിവിധ ജില്ലകളിൽ വിതരണം പൂർത്തിയാക്കി. സമാപനത്തിന്റെ ഭാഗമായി കണ്ണൂര്‍ ജില്ലയിലെ വിതരണം കണ്ണൂര്‍ ജില്ലാ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ പി.പി. ദിവ്യ നിര്‍വഹിച്ചു. കണ്ണൂര്‍ എന്‍ജിഒ ആസ്ഥാനത്തെ ടി. കെ. ബാലന്‍ സ്മാരക ഹാളില്‍ നടന്ന ചടങ്ങിൽ മെമന്റോയും ക്യാഷ്‌ അവാര്‍ഡും പി. പി. ദിവ്യ വിതരണം ചെയ്തു.

കേളി മുന്‍ രക്ഷാധികാരി കമ്മറ്റി അംഗം സുധാകരന്‍ കല്യാശ്ശേരി ആമുഖ പ്രസംഗം നടത്തിയ ചടങ്ങില്‍ മുൻ രക്ഷാധികാരികമ്മറ്റി അംഗം സജീവന്‍ ചൊവ്വ അധ്യക്ഷ നായി. പ്രവാസി സംഘം സംസ്ഥാന കമ്മിറ്റി അംഗം സുകുമാരന്‍, പ്രവാസി സംഘം കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗം പ്രഭാകരന്‍ മാസ്റ്റര്‍, കേളി മുന്‍ രക്ഷാധികാരി കമ്മറ്റി അംഗം കുഞ്ഞിരാമന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.കണ്ണൂര്‍ ജില്ലയില്‍ 22 കുട്ടികളാണ് പുരസ്കാരത്തിന് അര്‍ഹരായത്. ഇതിൽ 12 കുട്ടികള്‍ പ്ലസ് ടു വിജയിച്ച വരും 10 കുട്ടികള്‍ പത്താംതരം വിജയിച്ചരുമാണ്.

റിയാദിലെ സ്കൂളിൽ നിന്നുള്ള 14 കുട്ടികളും കേരളത്തിലെ ഇടുക്കി, കാസർഗോട് ജില്ലയിൽ നിന്നൊഴികെയുള്ള 12 ജില്ലകളിൽ നിന്നായി 226 കുട്ടികളടക്കം 240 കുട്ടിക ളാണ് ഈ വർഷം പുരസ്‌കാരത്തിന് അർഹരായത്. സമാപന ചടങ്ങിന് കേളി സെക്ര ട്ടറി സുരേഷ് കണ്ണപുരം സ്വാഗതവും കേളി മുന്‍ കേന്ദ്ര കമ്മിറ്റി അംഗം ശ്രീകാന്ത് ചെനോളി നന്ദിയും പറഞ്ഞു. കുട്ടികളും രക്ഷിതാക്കളും മുൻകാല കേളി പ്രവർത്തകരും പരിപാടിയിൽ പങ്കെടുത്തു


Read Previous

കെ പി സി സി സെക്രട്ടറി കെ പി നൗഷാദ് അലി റിയാദിലെത്തി.

Read Next

സാംസ്കാരിക പ്രവർത്തകൻ ബദറുദ്ദീൻ ഗുരുവായൂർ ഗാന്ധിദ൪ശൻ സമിതി സംസ്ഥാന സെക്രട്ടറിയായി, തിരഞ്ഞെടുക്കപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »