റിയാദ്: കേളി കലാ സാംസ്‌കാരിക വേദി മലസ് രക്ഷാധികാരി കമ്മിറ്റി അംഗം ഉമ്മർ വി.പിക്കും ഒലയ്യ രക്ഷാധികാരി കമ്മിറ്റി അംഗം ഫസീല മുള്ളൂർക്കരയ്ക്കും ഒലയ്യ, മലസ് രക്ഷാധികാരി സമിതികൾ സംയുക്തമായി മലസിലെ അൽമാസ് റെസ്‌റ്റോറ ന്റിൽ യാത്രയയപ്പ് നൽകി.
![](https://malayalamithram.in/wp-content/uploads/2023/09/കേളി-1.jpg)
കഴിഞ്ഞ 25 വർഷത്തിലധികം റിയാദിലെ അൽഷായ ഇന്റർനാഷണൽ ട്രേഡിംഗ് കമ്പനിയിൽ ഫിനാൻസ് അഡ്മിൻ അസിസ്റ്റന്റായി ജോലി ചെയ്തു വരികയായിരുന്ന ഉമ്മർ വി.പി മലപ്പുറം തിരുനാവായ സ്വദേശിയാണ്. 2007 മുതൽ കേളി അംഗമായ ഉമ്മർ കേളിയുടെ മലസ് രക്ഷാധികാരി കമ്മിറ്റി കൺവീനർ ആയും കേളി മലസ് ഏരിയ കമ്മിറ്റി അംഗമായും ഈ കാലയളവിൽ പ്രവർത്തിച്ചിട്ടുണ്ട്.
റിയാദിലെ അബ്ദുൽ അസീസ് ഇന്റർനാഷണൽ സ്‌കൂളിൽ കഴിഞ്ഞ പതിനാറു വർഷക്കാലം അഡ്മിനിസ്‌ട്രേഷൻ ഡിപ്പാർട്ട്‌മെന്റിൽ ജോലി ചെയ്തു വരികയായിരുന്ന ഫസീല മുള്ളൂർക്കര, തൃശൂർ മുള്ളൂർക്കര സ്വദേശിയും, കേളി കേന്ദ്ര കമ്മിറ്റി അംഗവും, കേന്ദ്ര ജീവകാരുണ്യ വിഭാഗം കൺവീനറുമായ നസീർ മുള്ളൂർക്കരയുടെ ജീവിത പങ്കാളിയാണ്.
![](https://malayalamithram.in/wp-content/uploads/2023/09/കേളി-1-1.jpg)
കേളി കുടുംബവേദി മലസ് യൂനിറ്റ് സെക്രട്ടറി, കേളി കുടുബവേദി ജോയിന്റ് സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ച ഫസീല നിലവിൽ ഒലയ്യ രക്ഷാധികാരി കമ്മിറ്റി അംഗമാണ്.
യാത്രയയപ്പ് ചടങ്ങിൽ ഒലയ്യ രക്ഷാധികാരി സെക്രട്ടറി ജവാദ് സ്വാഗതം പറഞ്ഞു. മലസ് രക്ഷാധികാരി കമ്മിറ്റി സെക്രട്ടറിയും കേളി ജോയിന്റ് സെക്രട്ടറിയുമായ സുനിൽകു മാർ അധ്യക്ഷത വഹിച്ചു. കേളി മുഖ്യ രക്ഷാധികാരി കൺവീനർ കെ.പി.എം സാദിഖ്, മുഖ്യ രക്ഷാധികാരി കമ്മിറ്റി അംഗങ്ങളായ ടി.ആർ സുബ്രഹ്മണ്യൻ, ഫിറോസ് തയ്യിൽ, കേളി പ്രസിഡന്റ് സെബിൻ ഇക്ബാൽ, മലസ് ഏരിയ സെക്രട്ടറിയും കേന്ദ്ര കമ്മിറ്റി അംഗവുമായ നൗഫൽ ഉള്ളാട്ടുചാലി, കേന്ദ്ര കമ്മിറ്റി അംഗം നസീർ മുള്ളൂർക്കര, ഏരിയ പ്രസിഡന്റ് നൗഫൽ പൂവക്കുർശ്ശി, ട്രഷറർ സിംനേഷ്, മലസ്, ഒലയ്യ രക്ഷാധികാരി കമ്മിറ്റി അംഗങ്ങൾ, മലസ് ഏരിയ കമ്മിറ്റി അംഗങ്ങൾ തടങ്ങിയവർ ആശംസകൾ നേർന്ന് സംസാരിച്ചു.
യാത്ര പോകുന്നവർക്കുള്ള ഉപഹാരങ്ങൾ മലസ്, ഒലയ്യ രക്ഷാധികാരി കമ്മിറ്റി കൺവീ നർമാർ, ഏരിയ സെക്രട്ടറി, യൂനിറ്റ് സെക്രട്ടറി എന്നിവർ കൈമാറി. ഉമ്മറും ഫസീലയും യാത്രയയപ്പ് യോഗത്തിന് നന്ദി പറഞ്ഞു.