കേളി സീതാറാം യെച്ചൂരി അനുശോചനം സംഘടിപ്പിച്ചു


റിയാദ് : സിപിഐഎം ജനറല്‍ സെക്രട്ടറി സഖാവ് സീതാറാം യെച്ചൂരിയുടെ വിയോഗ ത്തില്‍ കേളി കാലാസംസ്‌കാരിക വേദി രക്ഷാധികാരി സമിതി അനുശോചന യോഗം നടത്തി. റിയാദ് ഡി പാലസ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച അനുശോചന യോഗത്തില്‍ രക്ഷാധികാരി സെക്രട്ടറി കെപിഎം സാദിഖ് അധ്യക്ഷത വഹിച്ചു. രക്ഷാധികാരി സമിതി അംഗം പ്രഭാകരന്‍ കണ്ടോന്താര്‍ അനുശോചന കുറിപ്പ് അവതരിപ്പിച്ചു.

കേളി പ്രസിഡന്റ് സെബിന്‍ ഇഖ്ബാല്‍, കെഎംസിസി സെന്‍ട്രല്‍ കമ്മറ്റി പ്രസിഡന്റ് സി.പി മുസ്തഫ, ഒഐസിസി സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് അബ്ദുല്ല വല്ലാഞ്ചിറ, റിയാദ് മീഡിയ ഫോറം പ്രതിനിധികളായ ജയന്‍ കൊടുങ്ങല്ലൂര്‍, നജീം കൊച്ചുകലുങ്ക്, കേളി രക്ഷാധികാരി സമിതി അംഗങ്ങളായ സുരേന്ദ്രന്‍ കൂട്ടായ്, സീബാ കൂവോട്, ചന്ദ്രന്‍ തെരുവത്ത്, ഷമീര്‍ കുന്നുമ്മല്‍, ജോസഫ് ഷാജി, ഫിറോസ് തയ്യില്‍

കേളി ആക്ടിങ് സെക്രട്ടറി മധു ബാലുശ്ശേരി, വൈസ് പ്രസിഡന്റ്മാരായ ഗഫൂര്‍ ആനമങ്ങാട്, രജീഷ് പിണറായി, ജോയന്റ് സെക്രട്ടറി സുനില്‍ കുമാര്‍, കുടുംബവേദി പ്രസിഡന്റ് പ്രിയ വിനോദ്, ട്രഷറര്‍ ശ്രീഷ സുകേഷ്, ഷഹീബ വി കെ, കേളി ഏരിയ രക്ഷാധികാരി സമിതി സെക്രട്ടറിമാരായ ഹുസൈന്‍ മണക്കാട്, ഹസ്സന്‍ പുന്നയൂര്‍, ജവാദ് പരിയാട്ട്, ഷമീര്‍ പുലാമന്തോള്‍, ഷാജു പെരുവയല്‍, അനിരുദ്ധന്‍ കീച്ചേരി, സതീഷ്‌കുമാര്‍ വളവില്‍, സുകേഷ് കുമാര്‍,

കേളി സാംസ്‌കാരിക വിഭാഗം കണ്‍വീനര്‍ ഷാജി റസാഖ്, സൈബര്‍ വിങ് കണ്‍വീനര്‍ ബിജു തായമ്പത്ത്, മാധ്യമ വിഭാഗം കണ്‍വീനര്‍ പ്രദീപ് ആറ്റിങ്ങല്‍, ചില്ല സര്‍ഗ വേദിയില്‍ നിന്ന് ഫൈസല്‍ ഗുരുവായൂര്‍, വിപിന്‍, എന്‍ആര്‍കെ സ്ഥാപക ചെയര്‍മാന്‍ ഐ പി ഉസ്മാന്‍ കോയ, ലൂഹ ഗ്രൂപ്പ് എം ഡി ബഷീര്‍ മുസ്‌ല്യാരകത്ത്, റസൂല്‍ സലാം എന്നിവര്‍ യെച്ചൂരിയുടെ വിയോഗത്തില്‍ അനുശോചിച്ചു സംസാരിച്ചു.


Read Previous

20ാമത് ജി.സി.സി എക്സിക്യൂട്ടിവ് കമ്മിറ്റി യോഗം സമാപിച്ചു

Read Next

റിയാദ് തറവാട് കൂട്ടായ്മക്ക് നവ നേതൃത്വം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »