Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

കേളി സുലൈ ഏരിയ രണ്ടാം ക്രിക്കറ്റ് ടൂർണമെന്റിന് ആവേശോജ്വല തുടക്കം


റിയാദ്: സുലൈ ഏരിയ ഒൻപതാം സമ്മേളനത്തോട് അനുബന്ധിച്ച് സംഘടിപ്പിക്കുന്ന രണ്ടാമത് കേളി സുലൈ ക്രിക്കറ്റ് നോക്കൗട്ട് ടൂർണമെന്റ് ആവേശപരമായ തുടക്കമായി. ടൂർണമെന്റ് സുലൈ എം.സി.എ, ടെക്നോമേക്ക് ഗ്രൗണ്ടുകളിൽ വൈകിട്ട് 4 മണിക്ക് തുടക്കം കുറിച്ചു. ഉദ്ഘാടന ചടങ്ങ്, സംഘാടസമിതി ചെയർമാൻ ഫൈസലിന്റെ അധ്യക്ഷതയിൽ നടന്നു. ഏരിയാ സെക്രട്ടറി ഹാഷിം കുന്നുതറ സ്വാഗതം പറഞ്ഞു. കേളി കേന്ദ്ര സെക്രട്ടറി സുരേഷ് കണ്ണപുരം ടൂർണമെന്റ് ഔപചാരികമായി ഉദ്ഘാടനം ചെയ്തു.

കേളി പ്രസിഡന്റ് സെബിൻ ഇഖ്ബാൽ, കേളി കേന്ദ്ര സെക്രട്ടറിയേറ്റ് അംഗവും ഏരിയാ രക്ഷാധികാരി ആക്ടിങ് സെക്രട്ടറിയുമായ കാഹിം ചേളാരി, സ്പോർട്സ് കമ്മിറ്റി ആക്ടിങ് കൺവീനർ സുജിത് മലാസ്, ചെയർമാൻ ജവാദ് പെരിയോട്ട്, സംഘാടക സമിതി കൺവീനർ ഷറഫ് ബാബ്‌തൈൻ, ഏരിയാ പ്രസിഡന്റ് ജോർജ് തുടങ്ങിയവർ ആശംസകൾ അറിയിച്ചു.

ടൂർണമെന്റിന്റെ ആദ്യ ദിവസത്തെ മത്സരഫലങ്ങൾ ടെക്നിക്കൽ കമ്മിറ്റി കൺവീനർ റീജേഷ് രയരോത്ത് ഔദ്യോഗികമായി പ്രഖ്യാപിച്ചു. ‘മാൻ ഓഫ് ദ മാച്ച്’ ട്രോഫികൾ കേളിയുടെ സെക്രട്ടറി സുരേഷ് കണ്ണപുരം, പ്രസിഡന്റ്‌ സെബിൻ ഇക്ബാൽ, സുജിത് മലാസ്‌ എന്നിവർ ചേർന്ന് വിതരണം ചെയ്തു.

നോകൗട്ട് റൗണ്ടിലെ ആദ്യദിന മത്സര ഫലങ്ങൾ: കിങ്‌സ് മലാസ് 9 വിക്കറ്റിന് ഓൾഡ് സനയ്യ ബോയ്സിനെ തോൽപ്പിച്ചു. (മാൻ ഓഫ് ദ മാച്ച്: പ്രണവ്) രത്‌നഗിരി റോയൽസ് 54 റൺസിന് ഹോക്സ് റിയാദിനെ മറികടന്നു. (മാൻ ഓഫ് ദ മാച്ച്: ജുനൈദ്) ഉസ്താദ് ഇലവൻ 16 റൺസിന് ആഷസ് സിസിയെ തോൽപ്പിച്ചു. (മാൻ ഓഫ് ദ മാച്ച്: ഹാരിസ്) ആവേശകരമായ നാലാം മത്സരത്തിൽ റിയാദ് വേരിയേഴ്സ്, ടീം പാരമൗ ണ്ടിനെ 5 വിക്കറ്റിന് പരാജയപ്പെടുത്തി. (മാൻ ഓഫ് ദ മാച്ച്: കുക്കു).

സുലൈ ഏരിയ ഭാരവാഹികളായ ഗോപിനാഥ്, കൃഷ്ണൻ കുട്ടി, സുനിൽ കുമാർ, ഇസ്മായിൽ, നവാസ്, പ്രകാശൻ, സത്യപ്രമോദ് എന്നിവർ മത്സരങ്ങളുടെ വിജയകരമായ നടത്തിപ്പിന് നേതൃത്വം നൽകി


Read Previous

കേളി അൽഖർജ് ഏരിയ സമ്മേളനം; ലോഗോ പ്രകാശനം ചെയ്തു.

Read Next

എടപ’ ഫുട്ബോൾ ക്ലബ്‌ രൂപീകരണവും പെനാൽറ്റി ഷൂട്ട് ഔട്ട് മത്സരവും

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »