കേളിയുടെ 2023ലെ ഡയറി റിമി ടോമി പ്രകാശനം ചെയ്യ്തു


റിയാദ് : കേളി കലാസാംസ്കാരിക വേദി 2023ലെ ഡയറി പുറത്തിറക്കി. കേളിയുടെ ഇരുപത്തി രണ്ടാം വാർഷികമായ കേളി ദിനം 2023-നോടുനുബന്ധിച്ച മെഗാഷോയിൽ പങ്കെടുക്കാനെത്തിയ പ്രശസ്ത പിന്നണി ഗായിക റിമി ടോമി, പ്രസിഡന്റ് സെബിൻ ഇഖ്ബാലിൽ നിന്നും ഡയറി ഏറ്റുവാങ്ങിക്കൊണ്ട് പ്രകാശന കർമം നിർവ്വഹിച്ചു.

കേളിയുടെ ആദ്യ ഡയറിയുടെ പ്രകാശന ചടങ്ങിൽ കേളി പ്രസിഡന്റ് സെബിൻ ഇഖ്ബാൽ അധ്യക്ഷത വഹിച്ചു. സെക്രട്ടറി സുരേഷ് കണ്ണപുരം സ്വാഗതം പറഞ്ഞു. കേളി രക്ഷാധികാരി സെക്രട്ടറി കെപിഎം സാദിഖ്, കുടുംബ വേദി സെക്രട്ടറി സീബ കൂവോട്, രക്ഷാധികാരി സമിതി അംഗങ്ങൾ, കുടുംബവേദി സെക്രട്ടറിയേറ്റ് അംഗങ്ങൾ, കേളി സെക്രട്ടറിയേറ്റ് അംഗങ്ങൾ എന്നിവർ ചടങ്ങിൽ സന്നിഹിത രായിരുന്നു.

കേളിയുടെ 72 യൂണിറ്റ് കമ്മറ്റി അംഗങ്ങൾ, 12 ഏരിയ കമ്മറ്റി അംഗങ്ങൾ, കേന്ദ്ര കമ്മറ്റി അംഗങ്ങൾ, രക്ഷാധികാരി സമിതി അംഗങ്ങൾ, വിവിധ സബ് കമ്മറ്റികളായ ജീവ കാരുണ്യം, സാംസ്‌കാരികം, സ്പോർട്സ്, സൈബർ, മാധ്യമം എന്നിവയിലെ അംഗങ്ങളെ ഡയറിയിലൂടെ പൊതു സമൂഹത്തിന് പരിചയപ്പെടുത്തുന്നുണ്ട്.

റിയാദിലെ പ്രമുഖ വ്യാപാര സ്ഥാപനങ്ങളേയും ഡയറിയിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. കേരളത്തിലെ നിർദ്ധനരായ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും വേണ്ടി കേളി ഏറ്റെടുത്ത ‘ഒരു ലക്ഷം പൊതിച്ചോർ’ എന്ന പദ്ധതിയുടെ വിജയത്തിനായി ഡയറിയിൽ നിന്നുള്ള വരുമാനം ഉപയോഗപ്പെടുത്തുമെന്ന് കേളി രക്ഷാധികാരി സെക്രട്ടറി കെപിഎം സാദിഖ് പറഞ്ഞു. കേളി ട്രഷറർ ജോസഫ് ഷാജി ചടങ്ങിന് നന്ദി രേഖപ്പെടുത്തി.


Read Previous

റിയാദിന്‍റെ രാവിനെ മൊഹബത്താക്കാന്‍ റിമി ടോമിയും വിധു പ്രതാപും എത്തുന്നു; കോഴിക്കോടെന്സ് മൊഹബത്ത് നൈറ്റ് ഫെബ്രു. 24 ന്.

Read Next

റിയാദിലെ വഴിക്കടവ് കുടുംബങ്ങൾ ഒത്തുകൂടി.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »