അഫ്ഷീനയ്ക്ക് കേളിയുടെ അഭിനന്ദനങ്ങൾ


റിയാദ് : പോണ്ടിച്ചേരി കേന്ദ്ര സർവ്വകലാശാലയിൽ നിന്നും കൊമേഴ്‌സിൽ ഡോക്ടറേറ്റ് നേടിയ പി അഫ്ഷീനയെ കേളി കലാസാംസ്കാരിക വേദിയും കേളി കുടുംബവേദിയും അഭിനന്ദിച്ചു.

The impact of ex-ante ex-post conservatism of earnings persistence, equity value, stock price crash risk and contracting efficiency എന്ന വിഷയത്തിലാണ് ഡോക്ടറേറ്റ് നേടിയത്. കേളി കുടുംബ വേദി അംഗമായ അഫ്‍ഷീന പഠനത്തോടൊപ്പം കലാരംഗത്തുമുള്ള തന്റെ കഴിവുകൾ കേളിയുടെ വിവിധ കലാപരിപാടികളിലൂടെ പ്രകടമാക്കിയിട്ടുണ്ട്. കേളി മലാസ് ഏരിയ സെക്രട്ടറി നൗഫൽ ഉള്ളാട്ട് ചാലിയുടെ ജീവിതപങ്കാളിയാണ്.

കോഴിക്കോട് വടകര സ്വദേശിയായ അഫ്‌ഷീന മലപ്പുറം കക്കാടാണ് സ്ഥിരതാമസം. കൊണ്ടോട്ടി ഇ എം ഇ എ കോളേജ് അധ്യാപികയാണ്. എകെപിസിടിഎ മുൻ സംസ്ഥാന പ്രസിഡന്റും തിരൂരങ്ങാടി പിഎസ്എംഒ കോളേജ് അധ്യാപകനുമായിരുന്ന പ്രൊഫസ്സർ പി മമ്മദിന്റെയും റഷീദയുടെയും മകളാണ്.


Read Previous

സമ്മർ ക്യാമ്പ്’ സമ്മർ ഇൻ ദമാം-2023 | വിനോദവു | വിഞ്ജാനവും ഒത്തുചേർന്നു | കുട്ടിത്തം നഷ്ടപ്പെടാത്ത കുട്ടികളും | കുട്ടിത്തം വീണ്ടെടുത്ത മുതിർന്നവരും ക്യാമ്പിന്റെ കാഴ്ച്ചയായി

Read Next

കെ ഡി എം എഫ് റിയാദ് മെറിറ്റ് ഇവെന്റ് സംഘടിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »