Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

രാജ്യത്തെ കോവിഡ് കേസുകളില്‍ 35 ശതമാനവും കേരളത്തില്‍; പ്രത്യേക സര്‍ക്കുലര്‍ പുറത്തിറക്കി ആരോഗ്യ വകുപ്പ്


തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം കൂടുന്ന സാഹചര്യത്തില്‍ പ്രതിരോധ നടപടികള്‍ ഊര്‍ജിതമാക്കി ആരോഗ്യ വകുപ്പ്. രോഗ വ്യാപനം പരമവധി തടയാന്‍ പ്രത്യേക സര്‍ക്കുലര്‍ പുറത്തി റക്കി. നിലവില്‍ രാജ്യത്തെ കോവിഡ് കേസുകളില്‍ 35 ശതമാനവും കേരളത്തിലാണ്. പനിയുമായി ചികിത്സ തേടുന്നവര്‍ക്ക് കോവിഡ് ലക്ഷണങ്ങളുണ്ടോയെന്ന് പരിശോധിക്കണമെന്നും രോഗം ഗുരുതരമാകാന്‍ സാധ്യതയുള്ളവര്‍ക്ക് മാസ്‌ക് നിര്‍ബന്ധമാണെന്നും സര്‍ക്കുലറില്‍ പറയുന്നു.

ലക്ഷണങ്ങളോടെ ആശുപത്രിയില്‍ എത്തുന്നവര്‍ക്ക് ആന്റിജന്‍ ടെസ്റ്റ് ചെയ്യണം. ഫലം നെഗറ്റീവാണെ ങ്കില്‍ ആര്‍ടിപിസിആര്‍ പരിശോധന നടത്തണം. കോവിഡ് രോഗികളെ ആശുപത്രികളില്‍ പ്രത്യേക വാര്‍ഡില്‍ പാര്‍പ്പിക്കണമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.ഇതിനിടെ രാജ്യത്താകെയുള്ള കോവിഡ് കേസുകള്‍ 4026 ആയി ഉയര്‍ന്നു. 24 മണിക്കൂറിനിടെ 65 കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. നാല് കോവിഡ് മരണവും സ്ഥിരീകരിച്ചു. കേരളത്തില്‍ 19 പേര്‍ രോഗമുക്തരായി.

കേരളത്തിലെ ആക്ടീവ് കേസുകള്‍ 1416 ആണ്. ഒരു മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഗുരുതര ന്യുമോണിയ ബാധിതനായിരുന്ന എണ്‍പതുകാരനാണ് മരിച്ചത്. അതേസമയം, കേരളം കൃത്യമായി കോവിഡ് കണക്കുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് കൊണ്ടാണ് എണ്ണം വര്‍ധിക്കുന്നതെന്ന് മന്ത്രി വീണാ ജോര്‍ജ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. നിലവില്‍ സംസ്ഥാനത്ത് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും വ്യാപന ശേഷി കൂടുതലാണെങ്കിലും രോഗതീവ്രത കുറവാണെന്നും മന്ത്രി വ്യക്തമാക്കി. മറ്റു രോഗങ്ങളുള്ളവര്‍ പൊതുസ്ഥലത്ത് മാസ്‌ക് ധരിക്കണമെന്നും അനാവശ്യ ആശുപത്രി സന്ദര്‍നം ഒഴിവാക്കണമെന്നും മന്ത്രി പറഞ്ഞു.


Read Previous

അന്‍വറിന് തിരിച്ചടി: തൃണമൂല്‍ സ്ഥാനാര്‍ത്ഥിയായുള്ള പത്രിക തള്ളി; സ്വതന്ത്രനായി മത്സരിക്കും

Read Next

ജാതി സെന്‍സസ് നടപ്പിലാക്കണം; എന്‍എസ്എസിനെതിരെ ലത്തീന്‍ സഭ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »