Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

കേരളപ്പിറവി ദിനം: പെരുമ്പാവൂർ പ്രവാസി അസോസിയേഷൻ റിയാദ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു


റിയാദ്: പെരുമ്പാവൂർ പ്രവാസി അസോസിയേഷൻ റിയാദ് (PPAR) ’’രക്തം നൽകൂ ജീവൻ രക്ഷിക്കൂ” എന്ന പേരിൽ കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് റിയാദ് കിംഗ് ഫഹദ് മെഡിക്കൽ സിറ്റിയിൽ (KFMC) സഹകരിച്ച് രക്ത ദാന ക്യാമ്പ് നടത്തി നിരവധി പേര്‍ രക്തം നല്‍കി

പ്രിസിഡൻറ് മുഹമ്മദാലി മരോട്ടിക്കലിൻറെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ രക്ഷാധികാരി കരീം കാനാമ്പുറം, അലി ആലുവ, സലാം മാറമ്പിള്ളി, സലാം പെരു മ്പാവൂർ തുടങ്ങിയവർ സംസാരിച്ചു. മലയാളികൾക്ക് പോറ്റ നാടിനോടുള്ള കൂറും കരുണയും കടപ്പാടുമാണ് ഇത്തരം ക്യാമ്പുകൾ വിളിച്ചോതുന്നതെന്ന് ഭാരവാഹികള്‍ പറഞ്ഞു. സെക്രട്ടറി മുജീബ് മൂലയിൽ സ്വാഗതവും ട്രെഷറർ അൻവർ മുഹമ്മദ് നന്ദിയും പറഞ്ഞു.

പ്രോഗ്രാം കൺവീനർ ഹാരിസ് കാട്ടുകടി മേതല ക്യാമ്പിന് നേതൃത്വം നൽകി. ഭാരവാഹികളായ അബ്ദുൽ ജബ്ബാർ കോട്ടപ്പുറത്ത്, കുഞ്ഞുമുഹമ്മദ് ചുള്ളിക്കാട്ട്, എക്സിക്യൂട്ടിവ് മെമ്പർമാരായ സിയാവുദ്ധീൻ മൂസ, ഷാനവാസ്, തൻസിൽ ജബ്ബാർ, മജീദ് പാറക്കൽ, ഷെമീർ പോഞ്ഞാശ്ശേരി, അഡ്വ: അജിത് ഖാൻ, വിനൂപ്, ലാലു വർക്കി, സുഭാഷ് അമ്പാട്ട് തുടങ്ങിയവർ ക്യാമ്പ് നിയന്ത്രിച്ചു.


Read Previous

ഇന്ദിരാഗാന്ധി രക്തസാക്ഷിത്വദിനം: രക്തം നല്‍കി മക്ക ഓ ഐ സി സി

Read Next

ഈരാറ്റുപേട്ട അസോസിയേഷൻ റിയാദ്, പ്രവര്‍ത്തക സംഗമം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »