
- 1,52,352 കോടി രൂപ റവന്യൂ വരവും 1,79,476 കോടി രൂപ റവന്യൂ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റ്.
- എഫക്‌ടീവ് മൂലധന ചെലവ് 26,968 കോടി രൂപ.
- റവന്യൂ കമ്മി 27,125 കോടി രൂപ. (സംസ്ഥാനത്തിൻ്റെ മൊത്തം ആഭ്യന്തര ഉൽപ്പാദനത്തിന്‍റെ 1.9 ശതമാനം)
- ധനക്കമ്മി 45,039 കോടി. (ആഭ്യന്തര ഉൽപ്പാദനത്തിൻ്റെ 3.16 ശതമാനം)
- റവന്യൂ വരുമാനത്തിൽ 19422 കോടി രൂപയുടെ വർദ്ധനവ് പ്രതീക്ഷിക്കുന്നു.
- തനത് നികുതി വരുമാനത്തിൽ 9888 കോടി രൂപയുടെയും നികുതിയേതര വരുമാനത്തിൽ 1240 കോടി രൂപയുടെയും വർദ്ധനവ് ലക്ഷ്യമിടുന്നു.
- സർവ്വീസ് പെൻഷൻ പരിഷ്‌കരണ കുടിശ്ശികയുടെ അവസാന ഗഡുവായ 600 കോടി രൂപ ഫെബ്രുവരിയിൽ വിതരണം ചെയ്യും.
- ജീവനക്കാരുടെ ശമ്പള പരിഷ്‌കരണ കുടിശ്ശികയുടെ രണ്ടു ഗഡു ഈ സാമ്പത്തിക വർഷം തന്നെ അനുവദിക്കും, അവ പിഎഫിൽ ലയിപ്പിക്കും
- ഡിഎ കുടിശ്ശികയുടെ രണ്ട് ഗഡുക്കളുടെ ലോക്ക് ഇൻ പിരിയഡ് നടപ്പ് സാമ്പത്തിക വർഷത്തിൽ ഒഴിവാക്കി നൽകുന്നു.
- സംസ്ഥാനത്തെ ദിവസവേതന കരാർ ജീവനക്കാരുടെ വേതനം 5 ശതമാനം വർദ്ധിപ്പിക്കും.
- സംസ്ഥാന സർക്കാർ ജീവനക്കാരുടെ ഭവന നിർമ്മാണ വായ്‌പാ പദ്ധതി ശക്തിപ്പെടുത്തും. ബാങ്ക് / ധനകാര്യ സ്ഥാപനങ്ങളിൽ നിന്നുള്ള വായ്‌പയ്ക്ക് 2 ശതമാനം പലിശയിളവ് നൽകും. ഇതിനായി 50 കോടി രൂപ വകയിരുത്തി.
- സംസ്ഥാന സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ഒരു ഗഡു ക്ഷാമബത്ത/ക്ഷാമാശ്വാസം 2025 ഏപ്രിൽ മാസം നൽകും.
- പങ്കാളിത്ത പെൻഷന് പകരം അഷ്വേർഡ് പെൻഷൻ പദ്ധതി 2025-26 ൽ നടപ്പിലാക്കും.
- വയനാട് പുനരധിവാസത്തിന് 750 കോടി രൂപയുടെ പദ്ധതി.
- തിരുവന്തപുരം മെട്രോ റെയിലിൻ്റെ പ്രാരംഭ പ്രവർത്തനങ്ങൾക്ക് 2025-26 ൽ തുടക്കമാകും.
- ലൈഫ് മിഷൻ്റെ ഭാഗമായി ഗ്രാമീണ മേഖലയിൽ 1 ലക്ഷം വ്യക്തിഗത ഭവനങ്ങളും 19 ഭവന സമുച്ചയങ്ങളും. 1160 കോടി രൂപ അനുവദിക്കും.
- തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് ബജറ്റ് വിഹിതം 15,980.49 കോടി രൂപ. 774.99 കോടി രൂപയുടെ വർദ്ധനവ്. പദ്ധതി വിഹിതം 28 ശതമാനമായി ഉയർത്തും.
- ആരോഗ്യ മേഖലയ്ക്ക് 10431.73 കോടി രൂപ.
- കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയ്ക്ക് 700 കോടി രൂപ.
- റോഡുകൾക്കും പാലങ്ങൾക്കുമായി 4219.41 കോടി രൂപ.
- വിഴിഞ്ഞം – കൊല്ലം – പുനലൂർ വികസന ത്രികോണത്തിന് 1000 കോടി രൂപ.
- വെസ്‌റ്റ് കോസ്‌റ്റ് കനാലിൻ്റെ സ്വാധീനമേഖലയുടെ സാമ്പത്തിക വികസനത്തിന് 500 കോടി രൂപ.
- ഡിജിറ്റൽ സയൻസ് പാർക്ക് സ്ഥിരം ക്യാമ്പസിന് 212 കോടി.
- കേരളത്തിൽ ജിപിയു ക്ലസ്‌റ്റർ സ്ഥാപിക്കുന്നതിന് സ്‌റ്റാർട്ടപ്പ് മിഷന് 10 കോടി.
- കൊല്ലം ഐടി പാർക്കിൻ്റെ ആദ്യ ഘട്ടം 2025-26 ൽ പൂർത്തിയാക്കും.
- കൊട്ടാരക്കരയിൽ പുതിയ ഐടി പാർക്ക്
- ഏജന്‍റിക് ഹാക്കത്തോൺ സംഘാടനത്തിന് 1 കോടി രൂപ.
- സംസ്ഥാന മാധ്യമ അവാർഡ് തുകകൾ ഇരട്ടിയാക്കി, മാധ്യമപ്രവർത്തനത്തിൽ സമഗ്ര സംഭാവനയ്ക്ക് സംസ്ഥാന സർക്കാർ നൽകുന്ന സ്വദേശാഭിമാനി-കേസരി പുരസ്‌ക്കാര തുക 1 ലക്ഷം രൂപയിൽ നിന്ന് 1.5 ലക്ഷം രൂപയായി ഉയർത്തി.
- കോവളം, മൂന്നാർ, കുമരകം, ഫോർട്ട് കൊച്ചി മേഖലകളിലെ ഒഴിഞ്ഞുകിടക്കുന്ന വീടുകളെ പ്രയോജനപ്പെടുത്തി ടൂറിസം വികസനത്തിന് കെ-ഹോംസ് പദ്ധതി. പ്രാരംഭ ചെലവുകൾക്ക് 5 കോടി.
- കോ വർക്കിംഗ് സ്‌പേസുകൾ നിർമ്മിക്കാൻ വായ്‌പാ പദ്ധതിയ്ക്ക് പലിശ സബ്‌സിഡി നൽകാൻ 10 കോടി.
- ഹൈഡ്രജൻ ഉൽപ്പാദനത്തിന് ഹൈഡ്രജൻ വാലി പദ്ധതി.
- എഥനോൾ ഉൽപ്പാദന സാധ്യതകൾ പഠിക്കാൻ 10 കോടി രൂപ.
- കൊച്ചി സുസ്ഥിര നഗരഭൂമി പുനക്രമീകരണ പദ്ധതിയ്ക്ക് 10 കോടി.
- മുതിർന്ന പൗരന്മാർക്ക് പുതു സംരംഭങ്ങൾ തുടങ്ങാൻ ന്യൂ ഇന്നിംഗ്‌സ് പദ്ധതിയ്ക്ക് 5 കോടി.
- കാലാവധി കഴിഞ്ഞ സർക്കാർ വാഹനങ്ങൾ മാറ്റി വാങ്ങാൻ 100 കോടി രൂപ.
- വിളപരിപാലനത്തിന് 535.90 കോടി രൂപ.
- വിലക്കയറ്റം തടയാൻ വിപണി ഇടപെടലുകൾക്ക് 2063 കോടി.
- കേര പദ്ധതിയ്ക്ക് 100 കോടി രൂപ.
- നെൽകൃഷി വികസനത്തിന് 150 കോടി രൂപ.
- നാളീകേര വികസനത്തിന് 73 കോടി രൂപ.
- മണ്ണ് ജല സംരക്ഷണ പ്രവർത്തനങ്ങൾക്ക് 77.99 കോടി.
- മൃഗസംരക്ഷണ മേഖലയ്ക്ക് 317.9 കോടി രൂപ.
- ക്ഷീരവികസനത്തിന് 120.93 കോടി രൂപ.
- 130 കോടിരൂപ ചെലവിൽ കണ്ണൂർ ധർമ്മടം മണ്ഡലത്തിൽ ഗ്ലോബൽ ഡയറി വില്ലേജ്.
- തീരദേശമേഖലയുടെ സമഗ്ര വികസനത്തിന് 100 കോടി രൂപയുടെ പ്രത്യേക പാക്കേജ്.
- കൊല്ലം നീണ്ടകരയിൽ വലനിർമ്മാണ ഫാക്‌ടറി സ്ഥാപിക്കാൻ 5 കോടി രൂപ.
- പുനർഗേഹം പദ്ധതിയ്ക്ക് 60 കോടി രൂപ.
- 2.36 ലക്ഷം മത്സ്യത്തൊഴിലാളികൾക്ക് ഗ്രൂപ്പ് ഇൻഷുറൻസ് പദ്ധതി.
- മത്സ്യത്തൊഴിലാളികളുടെ വീട് നവീകരണത്തിന് 10 കോടി.
- വന്യജീവി ആക്രമണം കുറയ്ക്കാൻ വനസംരക്ഷണ പദ്ധതിയ്ക്ക് 75 കോടി.
- കോട്ടൂർ ആന പുനരധിവാസ കേന്ദ്രത്തിന് 2 കോടി.
- പെരിയാർ, ആനമുടി, നിലമ്പൂർ, വയനാട് ആന സങ്കേതങ്ങൾക്കായി 3.5 കോടി
- ഗ്രാമവികസന മേഖലയ്ക്ക് 7099 കോടി രൂപയുടെ വകയിരുത്തൽ. നടപ്പുവർഷത്തേക്കാൾ 599 കോടി രൂപ അധികം.
- മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ അടുത്ത വർഷം 10.50 കോടി തൊഴിൽ ദിനങ്ങൾ സൃഷ്‌ടിക്കും.
- പ്രധാൻമന്ത്രി ഗ്രാം സഡക് യോജനയ്ക്ക് സംസ്ഥാന വിഹിതമായി 80 കോടി രൂപ.
- ബ്ലോക്ക് പഞ്ചായത്തുകളിൽ ഇൻഫർമേഷൻ സെൻ്റർ-2 കോടി രൂപ.
- അതിദരിദ്രരില്ലാത്ത കേരളം പദ്ധതിയ്ക്ക് ഗ്യാപ് ഫണ്ടായി 60 കോടി രൂപ. നടപ്പുവർഷത്തേക്കാൾ 10 കോടി അധികം. ഇനി ദരിദ്രമുക്തരാക്കേണ്ടത് 11,814 കുടുംബങ്ങളെ.
- മെട്രോപൊളിറ്റൻ നഗരവികസനത്തിന് കൗൺസിൽ രൂപീകരിക്കും.
- ഗ്രാമീണ ഉപജീവന മിഷൻ പദ്ധതികൾക്ക് സംസ്ഥാനവിഹിതം 56 കോടി രൂപ.
- കുടുംബശ്രീ മിഷന് 270 കോടി രൂപ
- വയനാട് പാക്കേജിന് 85 കോടി രൂപ.
- ജലസേചനം, വെള്ളപ്പൊക്ക നിയന്ത്രണം, തീരദേശ സംരക്ഷണം എന്നീ പ്രവർത്തനങ്ങൾക്ക് 610 കോടി.
- അരൂർ മേഖലയിൽ വേമ്പനാട്ട് കായലിൻ്റെ ആഴം കൂട്ടാൻ 10 കോടി രൂപ.
- കുട്ടനാട്ടിലെ വെള്ളപ്പൊക്ക നിവാരണ പ്രവർത്തനങ്ങൾക്ക് 57 കോടി രൂപ.
- ഊർജ്ജ മേഖലയ്ക്ക് 1157 കോടി രൂപയുടെ വകയിരുത്തൽ.
- വൈദ്യുതി ഉൽപ്പാദനം വർദ്ധിപ്പിക്കാൻ പമ്പ്‌സ് & സ്‌റ്റോറേജ് പദ്ധതിയ്ക്ക് 100 കോടി രൂപ.
- പാരമ്പര്യേതര ഊർജ്ജമേഖലയ്ക്ക് 67.96 കോടി രൂപ.
- വിദൂര ആദിവാസി ഗ്രാമങ്ങളുടെ വൈദ്യുതീകരണത്തിന് 5 കോടി രൂപ.
- പട്ടികവർഗ്ഗ / ഗോത്ര നഗറുകളിൽ സൗരോർജ്ജ പാനൽ സ്ഥാപിക്കാൻ 5 കോടി.
- വ്യവസായ മേഖലയ്ക്ക് ആകെ 1831.36 കോടി രൂപയുടെ വകയിരുത്തൽ
- ചെറുകിട വ്യവസായ മേഖലയ്ക്ക് 254,93 കോടി രൂപ നീക്കിവെച്ചു.
- വയനാട് ക്ലൈമറ്റ് സ്‌മാർട്ട് കോഫി – പ്രാരംഭ പ്രവർത്തനങ്ങൾക്ക് 3 കോടി രൂപ.
- വാണിജ്യമേഖലയുടെ വികസനത്തിന് 7 കോടി രൂപ.
- കരകൗശല വ്യവസായ മേഖലയ്ക്ക് 4.11 കോടി രൂപ.
- കൈത്തറി യന്ത്രത്തറി മേഖലയ്ക്ക് ആകെ 56.89 കോടി രൂപ.
- ഹാന്‍റെക്‌സിന് പുതിയ പുനരുജ്ജീവന പദ്ധതി. 20 കോടി രൂപ നീക്കിവെച്ചു.
- കൈത്തറി സഹകരണ സംഘങ്ങളുടെ പുനരുദ്ധാരണത്തിന് 3 കോടി രൂപ.
- കയർ മേഖലയ്ക്കാകെ 107.64 കോടി രൂപ.
- കശുവണ്ടി മേഖല പുനരുജ്ജീവന ഫണ്ടായി 30 കോടി രൂപ.
- കശുവണ്ടി ഉൽപ്പാദന വൈവിദ്ധ്യവൽക്കരണത്തിന് 5 കോടി രൂപ.
- ഇടത്തരം വൻകിട വ്യവസായങ്ങൾക്ക് 795.09.
- സൂക്ഷ്‌മ ചെറുകിട ഇടത്തരം സ്‌റ്റാർട്ടപ്പുകളുടെയും സ്വയംപര്യാപ്‌തയും ശാക്തീരണവും ഉറപ്പാക്കാൻ മുഖ്യമന്ത്രിയുടെ പ്രത്യേക സഹായ പദ്ധതിയ്ക്ക് 9 കോടി രൂപ.
- പീഡിത വ്യവസായങ്ങളുടെ പുനരുജ്ജീവനത്തിന് പുതിയ പദ്ധതി- 4 കോടി രൂപ വകയിരുത്തി.
- .കൊച്ചി-പാലക്കാട് ഹൈടെക് വ്യവസായ ഇടനാഴിക്ക് 200 കോടി രൂപ.
- പൊതുമേഖലാ സ്ഥാപനങ്ങളുടെ സമഗ്ര സാമ്പത്തിക പുനഃസംഘടനാ പദ്ധതിയ്ക്ക് 275.10 കോടി രൂപ.
- കൊല്ലം ജില്ലയിൽ പുതിയ വ്യവസായ / ഫുഡ് പാർക്കിന് പ്രാരംഭ ചെലവുകൾക്ക് 5 കോടി.
- ഐടി മേഖലയ്ക്ക് ആകെ 517.64 കോടിയുടെ വകയിരുത്തൽ.
- കേരള സ്‌റ്റാർട്ടപ്പ് മിഷൻ്റെ ഫണ്ട് ഓഫ് ഫണ്ടിലേക്ക് 10 കോടി രൂപ അധികം വകയിരുത്തി.
- ജിഎസ്‌ടി രജിസ്‌ട്രേഷനും റിട്ടേൺ ഫയലിംഗും വർദ്ധിപ്പിക്കാൻ സംസ്ഥാനതല ക്യാമ്പയിൻ.
- ഫിൻടെക് മേഖലാ വികസനത്തിന് 10 കോടി.
- ഐടി പാർക്കുകൾക്കായി 54.60 കോടി രൂപ.
- ഗതാഗത മേഖലയ്ക്ക് ആകെ 2065.01 കോടി രൂപ.
- നോൺ മേജർ തുറമുഖങ്ങളുടെ വികസനത്തിന് 65 കോടി രൂപ.
- 2016 മുതൽ കെഎസ്ആർടിസിയ്ക്ക് നൽകിയത് 18,787.8 കോടി രൂപ.
- ഹൈദരാബാദിൽ കേരള ഹൗസ് സ്ഥാപിക്കുന്നതിന് പ്രാരംഭ ചെലവുകൾക്കായി 5 കോടി രൂപ.
- കൊല്ലത്ത് മറീന സ്ഥാപിക്കാൻ 5 കോടി രൂപ.
- കോഴിക്കോട് ജില്ലയിൽ പുതിയ ബയോളജിക്കൽ പാർക്കിന് 5 കോടി രൂപ.
- കൊല്ലം ശാസ്‌താംകോട്ടയിൽ ഇക്കോ ടൂറിസം പദ്ധതിയ്ക്ക് 1 കോടി രൂപ.
- പൊൻമുടിയിൽ റോപ്പ് വേ – സാധ്യതാ പഠനത്തിന് 50 ലക്ഷം രൂപ.
- .ട്രക്കിംഗ് പ്രോത്സാഹിപ്പിക്കാൻ വന യാത്രാ പദ്ധതിയ്ക്ക് 3 കോടി രൂപ.
- സൂപ്പർ കമ്പ്യൂട്ടിങ് കേന്ദ്രം സ്ഥാപിക്കുന്നതിന് 10 കോടി.
- 500 തദ്ദേശ സ്ഥാപനങ്ങളിലേക്ക് കൂടി നെറ്റ് സീറോ കാർബൺ പദ്ധതി.
- LSS, USS സ്‌കോളർഷിപ്പ് പരീക്ഷകൾ ഇനിമുതൽ CM-KID സ്‌കോളർഷിപ്പ് (Chief Ministers’s Knowledge, Inspiration and Diligence Scholarship)
- പൊതുവിദ്യാഭ്യാസ മേഖലയ്ക്ക് ആകെ 2391,13 കോടി രൂപ.
- സ്‌കൂൾ യൂണിഫോം പദ്ധതിയ്ക്ക് 150.34 കോടി രൂപ.
- ആലപ്പുഴ, കോഴിക്കോട്, എറണാകുളം മെഡിക്കൽ കോളേജുകളിൽ ആധുനിക കാത്ത് ലാബുകൾക്ക് 45 കോടി രൂപ.
- എൻഎച്ച്എം പദ്ധതിയുടെ സംസ്ഥാന വിഹിതമായി 100 കോടി രൂപ.
- പരമ്പരാഗത മേഖലയിലെ തൊഴിലാളികൾക്ക് ഇൻകം സപ്പോർട്ട് 100 കോടി.
- ഹജ്ജ് ഹൗസിന് 5 കോടി രൂപ.
- തൃശൂർ പുരപ്പറമ്പ് അടിസ്ഥാന സൗകര്യ വികസനത്തിന് പദ്ധതി.
- നവകേരള സദസ്സിൽ ഉൾപ്പെട്ട അടിസ്ഥാന വികസന പദ്ധതികൾ 800 കോടി.
- പൊതുവിദ്യാലയങ്ങളിൽ നാപ്‌കിൻ ഇൻസിനറേറ്റർസ്ഥാപിക്കുന്നതിന് 2 കോടി.
- സംസ്ഥാനത്തെ ഹയർസെക്കൻഡറി സ്‌കൂളുകളിലെ വിദ്യാർഥിനികൾക്കും കുടുംബശ്രീ അംഗങ്ങൾക്കും മെൻസ്‌ട്രൽ കപ്പ് നൽകുന്നതിന് 3 കോടി.
- കൊട്ടാരക്കര മഹാഗണപതി ക്ഷേത്രത്തോട് ചേർന്ന് പിൽഗ്രിം ഹൗസും അമിനിറ്റി സെന്‍ററും നിർമ്മിക്കാൻ 5 കോടി രൂപ.
- ആറന്മുള വള്ളംകളിയുടെ പ്രധാന പവലിയൻ നിർമ്മാണത്തിന് 2 കോടി രൂപ.
- പൊലീസ് വകുപ്പിൻ്റെ ആധുനികവൽക്കരണത്തിന് 104 കോടി രൂപ.
- റീബിൽഡ് കേരള ഇനിഷ്യേറ്റീവ് പദ്ധതിയ്ക്ക് 1000 കോടി രൂപ.