കേരള എൻജിനീയർ ഫോറം ദമാം ഘടകം രൂപീകരിച്ചു


ദമാം: കേരള എൻജിനീയർ ഫോറം ദമാം ഘടകം രൂപീകരിച്ചതായി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ‘എൻജിനീയേഴ്‌സ് സമ്മിറ്റ്-2023’ എന്ന പേരിൽ ഉദ്ഘാടന പരിപാടി ദമാം റോസ് ഗാർഡൻ റസ്റ്റോറന്റിൽ ഇന്ന് ഉച്ചക്ക് നടക്കും.

ഖോനൈനി പ്രോജക്ട്‌സ് ഡയറക്ടർ സമീൽ ഹാരിസ്, ഓറിയോൺ എഡ്ജ് സി.ഇ.ഒ റഷീദ് ഉമർ വിവിധ വിഷയങ്ങളിൽ സംസാരിക്കും. ജിദ്ദ കേന്ദ്രീകരിച്ച് 1998ൽ രൂപംകൊണ്ട മലയാളി എൻജിനീയർമാരുടെ കൂട്ടായ്മ കേരള എൻജിനീയർ ഫോറം പ്രവർത്തനം വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് കഴിഞ്ഞ വർഷം റിയാദിലും ഇപ്പോൾ ദമാമിലും ചാപ്റ്ററുകൾ രൂപീകരിക്കുന്നത്.

ജാതി മത രാഷ്ട്രീയ ഭേദമന്യേ പ്രവർത്തിക്കുന്ന കെ.ഇ. എഫിന് ടെക്‌നിക്കൽ ഇൻഫർ മേഷൻ ഷെയറിംഗ്, പ്ലേസ്‌മെന്റ് സെല്ല്, കലാ കായികം പോഷണം, സോഷ്യൽ ഗാതറിംഗ് തുടങ്ങിയവയാണ് ലക്ഷ്യം. സൗദി അറേബ്യയുടെ പുരോഗമന ഭാവി വളരെ പ്രതീക്ഷ നൽകുന്നതായും അതിനെ കൃത്യമായി ഉപയോഗപ്പെടുത്തുവാൻ പുതുതായി വരുന്ന എൻജിനീയർമാരെ ബോധവൽക്കരിക്കുമെന്നും സംഘാടകർ വ്യക്തമാക്കി.

ജൂൺ 16 ന് നടക്കുന്ന മീറ്റിൽ കെ.ഇ.ഫ് ദമാം എക്‌സിക്യൂട്ടീവ് ജനറൽ ബോഡി തെരഞ്ഞെടുപ്പ് നടക്കും. വാർത്താ സമ്മേളനത്തിൽ അഫ്താബ് റഹ്മാൻ, മുഹമ്മദ് ഷഫീഖ്, ഫസീല സുബൈർ, സയ്ദ് പനക്കൽ, അബ്ദുൽ ഗഫൂർ, മുഹമ്മദ് അൻസാർ പങ്കെടുത്തു.


Read Previous

സൗദിയില്‍ പ്രവേശന വിലക്കുണ്ടായിരുന്ന വനിതാ ഹജ്ജ് തീര്‍ത്ഥാടകയെയും അവരുടെ ഭര്‍ത്താവിനെയും വിമാനത്താവളത്തില്‍ നിന്ന് തിരിച്ചയച്ചു

Read Next

അംബാസിഡർ ഡോ. സുഹൈൽ അജാസ് ഖാൻ ഇന്ത്യൻ ഹാജിമാരെ സന്ദർശിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »